2024-ലെ മത്സരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിൻ്റെ ‘അമർഷം’ ഒബാമയുടെ ഡിഎൻസി പ്രസംഗം ബൈഡൻ ബഹിഷ്കരിക്കും

ചിക്കാഗോ:2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തുപോകാനുള്ള പ്രസിഡൻ്റ് ജോ ബൈഡൻ്റെ തീരുമാനത്തിലേക്ക് നയിച്ച ആഴ്‌ചകൾ നീണ്ട ഡെമോക്രാറ്റിക് ചേരിതിരിവ് പ്രസിഡൻ്റും ചില പാർട്ടി നേതാക്കളും തമ്മിൽ ചില വൈകാരിക മുറിവുകൾ ഉണ്ടാക്കിയതായി ഒരു പുതിയ റിപ്പോർട്ട് പറയുന്നു. നവംബറിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന ആശങ്ക സ്വകാര്യമായി ഉന്നയിച്ചിട്ടും തൻ്റെ സുഹൃത്തും സഖ്യകക്ഷിയുമായ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ തന്നോട് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയാത്തതിൽ പ്രസിഡൻ്റിന് ചെറിയ നീരസമുണ്ടെന്ന് ബൈഡനുമായി അടുപ്പമുള്ളവർ പൊളിറ്റിക്കോയോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി പ്രസിഡൻ്റ് സ്വന്തം പ്രസംഗം നടത്തിയതിന് ശേഷം ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ചൊവ്വാഴ്ച ഒബാമയുടെ പ്രസംഗം കേൾക്കാൻ ബൈഡൻ തുടരില്ല, പൊളിറ്റിക്കോ പറയുന്നു. തന്നെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നതിൽ സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ വഹിച്ച പങ്കിലും ബൈഡന് അതൃപ്തിയുണ്ട്. എന്നാൽ ഹൗസ്…

170-ാം ശ്രീ നാരായണ ഗുരു ജയന്തി ആഘോഷവും ഓണാഘോഷവും ഹൂസ്റ്റണിൽ

ഹ്യൂസ്റ്റണ്‍: നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ ഗുരു മിഷൻ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ 170-ാം ഗുരുദേവ ജയന്തിയും ഓണാഘോഷ പരിപാടികളും 2024 ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 10:00 മണിമുതല്‍ MAGH ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln Stafford, Texas 77477 ) വെച്ച് നടക്കുന്നു. രാവിലെ 10 മണി മുതൽ നടക്കുന്ന അത്തപ്പൂവിടൽ,,ജയന്തി ഘോഷയാത്ര , താലപ്പൊലി , ചെണ്ടമേളം, ജയന്തി സമ്മേളനം, കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയിൽ പങ്കെടുക്കാൻ എല്ലാ ഗുരുഭക്തരെയുംസ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.. പ്രമുഖ ശ്രീനാരായണ സന്ദേശ പ്രഭാഷകനും ഗുരുനിത്യ ചൈതന്യ യതിയുടെ ശിഷ്യനും സ്കൂൾ ഓഫ് വേദാന്ത ഡിറക്ടറും ആയ സ്വാമി മുക്താനന്ദയതി ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നതും, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ജയന്തി സന്ദേശം നൽകുന്നതുമാണ്. സമ്മേളനത്തിൽ SNGM പ്രസിഡന്റ് അഡ്വക്കേറ്റ്…

പ്രതിശ്രുത വരൻ്റെ കുഞ്ഞിൻ്റെ അമ്മയെ കൊല്ലാനുള്ള ഗൂഢാലോചന; യുവതിക്ക് 2 ഇരട്ട ജീവപര്യന്തം

റൗലറ്റ്, ടെക്‌സസ്: പ്രതിശ്രുതവരൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട റൗലറ്റ് യുവതിക്കു  ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും. 24 കാരിയായ അലിസ ബർക്കറ്റിൻ്റെ മരണത്തിന് ഹോളി എൽകിൻസിനെ തുടർച്ചയായി രണ്ട് ജീവപര്യന്തം ശിക്ഷിച്ചു. 2020 ഒക്‌ടോബർ 2-ന് അവൾ ജോലി ചെയ്തിരുന്ന കരോൾട്ടൺ അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ വെച്ച് ബർക്കറ്റ് വെടിയേറ്റ് കുത്തേറ്റു മരിച്ചു. ബർക്കറ്റിൻ്റെ കൊലപാതകത്തിന് പിന്നിലെ “പപ്പറ്റ് മാസ്റ്റർ” എൽകിൻസ് ആണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വിചാരണയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, ഹോളി മാസങ്ങളോളം ബർക്കറ്റിനെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തു. ബർകട്  തൻ്റെ പ്രതിശ്രുതവരനായ ആൻഡ്രൂ താടി ഒരു മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് തെറ്റായി പറഞ്ഞ് പോലീസിനെ വിളിച്ചു. ഒക്ടോബർ 2 ന്, ആൻഡ്രൂ ഒരു കറുത്ത വർഗ്ഗക്കാരൻ്റെ വേഷം ധരിച്ച്, ബർകറ്റ്  ജോലി ചെയ്തിരുന്ന അപ്പാർട്ട്മെൻ്റ് കോംപ്ലക്‌സിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ തൻ്റെ കാറിലിരിക്കുമ്പോൾ ബർക്കറ്റിൻ്റെ തലയ്ക്ക് വെടിവച്ചു.…

നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വിവി ഹംസയുടെ മകള്‍ ശൈഖ ഹംസയും കോഴിക്കോട്ടെ ടി.പി. നാസര്‍, റംല നാസര്‍ ദമ്പതികളുടെ മകന്‍ മിശുആല്‍ നാസര്‍ തമ്മിലുള്ള വിവാഹം നടന്ന കെ. ഹില്‍സ് വേദിയിലെത്തിയാണ് നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര തന്റെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് സമ്മാനിച്ചത്. ഡോം ഖത്തര്‍ ചീഫ് അഡ്വൈസര്‍ മശ്ഹൂദ് വി.സി രക്ഷാധികാരി എംടി നിലമ്പൂര്‍, വനിതാവിംഗ് എക്‌സിക്യൂട്ടീവ് അംഗം ഫാസില മശ്ഹൂദ് , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി ഹംസ, ഡയറക്ടര്‍മാരായ റൈഹാനത് ഹംസ, ഫൈസല്‍ റസാഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രവാസി വെല്‍ഫെയര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂര്‍വ്വികര്‍ ജിവന്‍ ബലി നല്‍കിയും ത്യാഗോജ്വലമായ സമര പോരാട്ടങ്ങളിലൂടെയും നേടി തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ മതേതര പാരമ്പര്യവും അതിന്റെ അന്തഃസത്ത ചോരാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് വിവിധ ജില്ലാ കമ്മിറ്റികള്‍ ഒരുക്കിയ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യ വേറിട്ട് നിര്‍ത്തുന്നതും മനോഹരമാക്കുന്നതും ഇവിടത്തെ വിശ്വാസ, ഭാഷാ, സംസ്കാര വൈവിദ്ധ്യങ്ങളാണ്‌. രാഷ്ട്രീയ ലാഭത്തിനായി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തി വൈവിദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏകശിലാ സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനധിപത്യ മതേതര സ്നേഹികള്‍ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. വളച്ചൊടിക്കാത്ത സ്വാതന്ത്ര്യ സമരത്തിലെ വീരചരിതങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലൂടെ സാധിക്കുമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ വിവിധ പരിപാടികളിലൂടെ 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ബഹ്‌റൈനിൽ വിപുലമായി ആഘോഷിച്ചു. ആഗസ്റ്റ് 15 നു രാവിലെ കെ.പി.എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കിഷോർ കുമാർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് കാവനാട് , നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ്, ജിബി ജോൺ, അബ്ദുൽ സലിം എന്നിവർ സന്നിഹിതരായിരുന്നു. വൈകുന്നേരം സിത്ര, ഹമദ് ടൌൺ ഏരിയ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മധുരവിതരണത്തിന് സെൻട്രൽ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

വയനാടിനെ ചേർത്തുപിടിച്ച്‌ മർകസിലെ സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട്: ദുരന്തഭൂമിയായ വയനാടിനെ ചേർത്തുപിടിക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ചടങ്ങിൽ ഭാഷ, വേഷ, സംസ്കാരങ്ങൾക്കതീതമായി മുഴുവൻ പേരും ഒന്നിച്ചുപറഞ്ഞത് ‘ഞങ്ങൾ വായനാടിനൊപ്പം’ എന്നായിരുന്നു. മർകസ് സാരഥിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹം വയനാടിലെ ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും പ്രത്യേകം ഓർത്തു. ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തിനെയും അതിജയിക്കാമെന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്. എല്ലാ വർഷവും വലിയ ആഘോഷ പരിപാടികൾ നടക്കാറുള്ള മർകസിൽ ഇത്തവണ ചെലവും പൊലിമയും കുറച്ച് ആകർഷകമായ രീതിയിൽ ചടങ്ങ് നടത്തിയതും വയനാടിനെ ഓർത്തുകൊണ്ടാണ്. ‘ഐ ലൗ ഇന്ത്യ,…

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ദേശീയ പതാക ഉയർത്തി. ഫിലിപ്പ് ജോസ് മണത്തറ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കെ ജി ശശിധരൻ, ടോമിച്ചന്‍ കളങ്ങര, തോമസ് മാത്യു കൊഴുപ്പക്കളം, പി. ഡി. ജോർജ്കുട്ടി, ബാബു കണ്ണന്തറ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനം 18ന് 4ന് എടത്വ സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോമിൽ നടക്കും. വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര ഉദ്ഘാടനം ചെയ്യും.

നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.

തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം. ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ…

കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്

കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്‍, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്‍,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318…