വയനാട് ദുരന്തം പോലെ മറ്റൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കരുത് (എഡിറ്റോറിയല്‍)

കേരളത്തിലെ മലയോര പ്രദേശമായ വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലുകൾ രണ്ട് ചെറുപട്ടണങ്ങൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ ഏതാണ്ട് ഇല്ലാതാക്കിയപ്പോൾ വിവരണാതീതമായ ഒരു ദുരന്തമാണ് അരങ്ങേറിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണസംഖ്യ 249 ആണ് – 240 പേരെ കാണാതായിട്ടുണ്ട്. ഇത് ഇനിയും ഉയരാം. നാശത്തിൻ്റെയും ഭൂപ്രദേശത്തിൻ്റെയും കാലാവസ്ഥയുടെയും വ്യാപ്തി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ദുരന്തത്തിൻ്റെ യഥാർത്ഥ വ്യാപ്തി അനാവരണം ചെയ്യപ്പെടുമ്പോൾ, വിനാശത്തിൻ്റെയും നിരാശയുടെയും സങ്കടത്തിൻ്റെയും ഹൃദയസ്പർശിയായ കഥകളാണ് വിവരിക്കുന്നത്. 2018ലെ മഹാപ്രളയം കേരളത്തിലുണ്ടായ ഏറ്റവും വലിയ മഴ ദുരന്തമായിരുന്നു. പാരിസ്ഥിതികമായി ദുർബ്ബലമായ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ പതിവായി മാറിമാറി സംഭവിച്ചുകൊണ്ടിരിക്കും എന്നതിൻ്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണ് വയനാട്ടിൽ സംഭവിച്ചത്. കേരളത്തിലെ ദുരന്തങ്ങളെ മാരകമാക്കുന്നത് ഉയർന്ന ജനസാന്ദ്രതയാണ്, അത് മനുഷ്യച്ചെലവ് വർദ്ധിപ്പിക്കുകയും, രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ദുഷ്കരമാക്കുകയും, പ്രതിരോധ, ലഘൂകരണ നടപടികൾ നടപ്പിലാക്കുന്നത് സങ്കീർണ്ണമാക്കുകയും ചെയ്യുന്നു. പ്രകൃതിദത്തവും…

വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ

ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ. 2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, തിരുവനതപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയൽ സംസ്ഥാനമായ കർണാടക ഷിലൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അർജുൻ എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികൾ അന്തം വിട്ടിരിക്കുന്ന സമയം. നിനച്ചിരിക്കാത്ത…

ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: കർഷകരത്നം അവാർഡ് 2024

ഫിലഡൽഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡൽഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാഫോറം കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. വിത്തുൽപ്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ് വിധിനിർണ്ണയം നടത്തുന്നത്. കർഷകരത്നം അവാർഡ് ജേതാവിന് ഏവോൺ ഹോം കെയർ നൽകുന്ന കാഷ് അവാർഡും ട്രൈസ്റ്റേറ്റ് കേരളാഫോറം ഏർപ്പെടുത്തിയിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സമ്മാനം അലക്സ് തോമസ് (ന്യൂ യോർക്ക് ലൈഫ്), മൂന്നാം സമ്മാനം ജോർജ്ജ് ഓലിക്കൽ എന്നിവർ നൽകുന്ന കാഷ് അവാർഡും മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നു, കൂടാതെ മത്സരാർത്ഥികളേവരെയും സ്റ്റേജിൽ ആദരിക്കുന്നു. മത്സരാർത്ഥികൾ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്‌തരമായ വീഡിയോ വാട്സ്ആപ്പിൽ (2158734305)…

കുട്ടികൾക്ക് നവ്യാനുഭവമായി എഡ്മന്റൻ അസറ്റിന്റെ സമ്മർ ഫ്യൂഷൻ ക്യാമ്പ്‌

എഡ്മന്റൻ:  അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ, ആൻഡ് ട്രെയിനിങ് (അസറ്റ്) സംഘടപിച്ച കുട്ടികൾക്കുള്ള പഞ്ചദിന സമ്മർ ഫ്യൂഷൻ 2024, എഡ്മന്റണിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ, ജൂലൈ 22 മുതൽ 26 വരെ നടന്നു. കുട്ടികളുടെ വ്യക്തിപരവും, സാമൂഹികവും ആയ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ച്  നടത്തിയ ക്യാമ്പ് നാല്പത് പേർക്ക് മാത്രമായി പരിമിതിപെടുത്തിയിരുന്നു. ഗ്രൂപ് ഗെയിംസ്, നാടക പരിശീലന കളരികൾ, യോഗ, മാജിക്ക്, ടീം ബിൽഡിങ്, ഡാൻസ്, ചിത്രരചന എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ നടത്തപ്പെട്ടു. കമ്പനി ഫാമിലി തീയറ്റർ, സിറ്റി ഓഫ് എഡ്മന്റൻ,  വൈഎംസിഎ, സൻ യോഗ  എന്നിങ്ങനെ  ഓരോ മേഖലയിലെയും പ്രഗത്ഭ സംഘടനകളും, വ്യക്തികളും ആണ് ക്യാമ്പിലെ സെഷനുകൾ നടത്തിയത്. സമാപന ചടങ്ങിൽ സംസ്ഥാന ഭരണ കക്ഷിയായ യുസിപി യുടെ കോക്കസ് മെമ്പർ എംഎൽഎ ജയ്സൻ സ്റ്റെഫാൻ ക്യാമ്പ് അംഗങ്ങൾക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.…

അയോവ ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ

ഡെസ് മോയിൻസ്(അയോവ):വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ജീവിക്കാനുള്ള അവകാശം സംരക്ഷയ്ക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ ഹൃദയമിടിപ്പ് നിയമം ജൂലൈ 31 നു മുതൽ  പ്രാബല്യത്തിൽ വന്നു. അയോവയിൽ ഓരോ വർഷവും 2,000-ലധികം ഗർഭസ്ഥ ശിശുക്കളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കാൻ ഇതുമൂലം കഴിഞ്ഞതായി ഗവർണർ കിം റെയ്‌നോൾഡ്‌സ് അവകാശപ്പെട്ടു 2023 ജൂലൈയിൽ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് ഒപ്പുവെച്ച നിയമം, ഒരു കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഗർഭച്ഛിദ്രം നിരോധിക്കുന്നു, ഇത് ഗർഭത്തിൻറെ അഞ്ചാഴ്ച മുമ്പാണ്. ഗവർണർ 2018-ൽ സമാനമായ ഹൃദയമിടിപ്പ് നിരോധനത്തിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ 3-3 എന്ന നിർണ്ണായക വിധിയിൽ അയോവ സുപ്രീം കോടതി അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, അത് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല. ഈ മാസം 4-3 തീരുമാനത്തിൽ പുതിയ ഹൃദയമിടിപ്പ് നിയമത്തിന് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച, അയോവ…

ഡാളസില്‍ സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ തുടക്കം

ഡാളസ്: കേരള എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ ഇരുപത്തിഏഴാംമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ ( വെള്ളി ) ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) തുടക്കം കുറിക്കും. പ്രമുഖ ധ്യാനഗുരുവും, ആത്മീയ പ്രഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ സഖറിയാസ് മാര്‍ ഫിലക്‌സിനോസ് മെത്രാപ്പൊലീത്താ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെയും നടത്തപ്പെടുന്ന കണ്‍വെൻഷന് മുഖ്യ സന്ദേശം നല്‍കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും ഡാളസിലെ 21 ഇടവകകളിലെ ഏകദേശം 75 അംഗങ്ങൾ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ ഉണ്ടായിരിക്കും. റവ. ഫാ. പോള്‍…