മൊട്ടകളുടെ സൈന്യത്തിൽ അഞ്ഞൂറ് അംഗങ്ങൾ; അഞ്ഞൂറാന് ആശംസ പ്രവാഹം

എടത്വ: കഴിഞ്ഞ ആഴ്ചയാണ് കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് മൊട്ട ഗ്ലോബൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. തൃശൂര്‍ ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലികൾകൊപ്പം ചുവട് വെച്ച് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇപ്പോൾ ഇതാ മൊട്ട ഗ്ലോബലിൽ അഞ്ഞൂറ് അംഗങ്ങൾ തികഞ്ഞതിന്റെ ആഘോഷത്തിലാണ് മൊട്ട ഗ്ലോബൽ.പെരിന്തല്‍മണ്ണ സ്വദേശിയായ കൊച്ചി ബെൻസി ഇൻഫോടെക്ക് പ്രോജക്ട് മാനേജര്‍ ആയ ശ്രീജിത്ത് ആണ് അഞ്ഞൂറാൻ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ വർ അംഗങ്ങൾ ആണ്. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സൈന്യാധിപൻ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച്…

സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാഷ്ട്രമായി തായ്‌ലൻഡ്

സ്വവർഗ ദമ്പതികളെ നിയമപരമായി വിവാഹം കഴിക്കാൻ അനുവദിക്കുന്ന ലാൻഡ്മാർക്ക് ബിൽ റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ തായ്‌ലൻഡ് ഔദ്യോഗികമായി വിവാഹ സമത്വം സ്വീകരിച്ചു. മഹാ വജിരലോങ്‌കോൺ രാജാവിൻ്റെ അംഗീകാരത്തെത്തുടർന്ന്, നിയമം 120 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ഇത് 2025 ജനുവരി മുതൽ LGBTQ ദമ്പതികൾക്ക് അവരുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രാപ്‌തമാക്കുന്നു. ഇത് തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമായി തായ്‌ലൻഡിനെ സ്ഥാനീകരിക്കുന്നു. വിവാഹ സമത്വ ബില്ലിന് തായ് പാർലമെൻ്റിൽ കാര്യമായ വേഗത ലഭിച്ചു, യഥാക്രമം ഏപ്രിൽ, ജൂൺ മാസങ്ങളിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും പാസായി. “എല്ലാവരുടെയും സ്‌നേഹത്തിന് അഭിനന്ദനങ്ങൾ” എന്ന് പ്രഖ്യാപിക്കുകയും #LoveWins എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി പേറ്റോംഗ്‌തർൺ ഷിനവത്ര സോഷ്യൽ മീഡിയയിൽ ചരിത്രപരമായ തീരുമാനം ആഘോഷിച്ചു. സ്വീകാര്യതയുടെ പ്രശസ്തി ഉണ്ടായിരുന്നിട്ടും, തായ് സമൂഹം ചരിത്രപരമായി യാഥാസ്ഥിതിക മൂല്യങ്ങൾ നിലനിർത്തി…

സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകളിൽ ചത്ത എലികള്‍

മുംബൈ: തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദം തുടരുന്നതിനിടെ ചൊവ്വാഴ്ച മറ്റൊരു വിവാദം കൂടി. അടുത്തിടെ, ശ്രീ സിദ്ധിവിനായക് ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദ പാക്കറ്റുകളിൽ എലികളെ കണ്ടതായി ആരോപിക്കപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് ഭക്തരുടെ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. എന്നാൽ, ക്ഷേത്ര ഭരണസമിതിയായ ശ്രീ സിദ്ധിവിനായക് ഗണപതി ക്ഷേത്ര ട്രസ്റ്റ് (എസ്എസ്ജിടി) ഈ ആരോപണങ്ങൾ നിഷേധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട്, ശിവസേന നേതാവും എസ്എസ്ജിടി ചെയർപേഴ്സനുമായ സദാ സർവങ്കർ അവകാശവാദങ്ങളെ അഭിസംബോധന ചെയ്തു. ദിനംപ്രതി ലക്ഷക്കണക്കിന് ലഡ്ഡു വിതരണം ചെയ്യാറുണ്ടെന്നും അവ തയ്യാറാക്കിയ സ്ഥലം വൃത്തിയുള്ളതാണെന്നും എസ്എസ്ജിടി ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൃത്തിഹീനമായ സ്ഥലമാണ് വീഡിയോയിൽ കാണിക്കുന്നത്. അത് ക്ഷേത്രത്തിൻ്റേതല്ലെന്നും പുറത്തെവിടെയോ ആണെന്നും വ്യക്തമാക്കി. എന്നാൽ, വീഡിയോയുടെ ഉറവിടം തിരിച്ചറിയാൻ ക്ഷേത്രം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഡിസിപി…

ലോക സമാധാനത്തിൽ മതാന്തര സംവാദങ്ങൾക്ക് വലിയ പങ്ക്: ഡോ. ഹുസൈൻ സഖാഫി

കോഴിക്കോട്: വിവിധ മതനേതാക്കൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഇരുപതാമത് മുസ്‌ലിം ഇന്റർനാഷണൽ ഫോറത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ സംഭാഷണങ്ങളും സംവാദങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ സങ്കീർണതകൾ പരിഹരിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഷ്യൻ…

കോമ്പിറ്റൻസി അവയർനെസ്സ് പ്രോഗ്രാമിന് തുടക്കമായി

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുന്ന ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാമിന്’ കോഴിക്കോട് എം എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സി എം എൻ ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ. സി എം നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ. ജലീൽ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സർക്കാർ ജോലികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിജി, സെന്റർ ഫോർ കോമ്പിറ്റൻസി ഡയറക്ടർ ശ്രീ. ഹുസൈൻ പി ക്ലാസ് നയിച്ചു. സിജി ട്രഷറർ ശ്രീ. അഷ്റഫ് കടൂർ, ശ്രീ.എക്സ്പ്രസ് മുസ്തഫ, ശ്രീ. സി എ ആലിക്കോയ, ശ്രീ. എം വി ഫസൽ റഹ്മാൻ, ശ്രീ. പി സലീം,ശ്രീ.…

കിർഗിസ്ഥാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും.

കോഴിക്കോട്: മധ്യേഷ്യൻ രാജ്യമായ രാജ്യമായ കിർഗിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. കിർഗിസ്ഥാൻ മുസ്‌ലിം റിലീജ്യസ് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തിൽ മുഫ്‌തി ശൈഖ് ഹാഫിസ് അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മത്സരത്തിൽ 30 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കും. സെപ്റ്റംബർ 23 മുതൽ 30 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന റൗണ്ടിൽ വിജയിക്കുന്നവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്. ദുബൈ, താൻസാനിയ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി അവസാനവർഷ ബിരുദ വിദ്യാർഥി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച്…

സ്ത്രീ പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ്: കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതുന്നതുവരെ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ശശി തരൂര്‍

കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന്…

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ഓരേടം പാലം – മാനത്തുമംഗലം ബൈപ്പാസ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഓഫീസിൽ നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ദേശീയപാത 966 (NH 213) യിലെ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാകുകയാണ്. ഇത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാലുവരിയായ റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ട് വരിയായി ചുരുങ്ങുന്നതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലപ്പുറം, പാലക്കാട് ജില്ലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ ആശുപത്രികളാണ്, അടിയന്തിര സേവനങ്ങൾക്ക് (ആംബുലൻസുകൾ ഉൾപ്പെടെ) ഈ…

ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ

തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ ചൂഷണത്തിനു വിധേയപെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും കൃത്യമായ വ്യവസ്ഥകളോ നിയമസംവിധാനങ്ങളോ ഈ മേഖലയിൽ ഇല്ലാത്തതിനാൽ തൊഴിൽ സുരക്ഷയോ , അവകാശങ്ങളോ സംരക്ഷിക്കപെടുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ജ്യോത്രിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, എഫ് ഐ ടി യു ജനറൽ സെക്രട്ടറി തസ്ലിം മുമ്പാട് , ട്രഷറർ ഉസ്മാൻ മുല്ലക്കര, ‘ എന്നിവർ സംസാരിച്ചു അഫ്സൽ നവാസ് , ഹംസ എളനാട്, അർച്ചന പ്രജിത്ത്, പി ലുഖ്മാൻ , മുഹമ്മദ് പൊന്നാനി, ഖാദർ…

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.  മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ്…