നെഹ്‌റു ട്രോഫി വള്ളം കളി: ആലപ്പുഴ ജില്ലയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: നാളെ (28.09.2024) ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലയിൽ കലക്ടർ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി സെപ്റ്റംബർ 28 ലേക്ക് മാറ്റി വെക്കുകയായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരാറുള്ള സാംസ്കാരിക ഘോഷ യാത്രയും വിവിധ പരിപാടികളും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജില്ലയിലെ എം പിമാർ എം എൽ എമാർ തുടങ്ങി നിരവധി പേർ പങ്കെടുക്കും. 70ാമത്…

ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി പോലീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെതിരെ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി തള്ളിയതോടെ സിദ്ദീഖ് ഒളിവിലാണ്. അതിനാല്‍ നേരത്തെ തന്നെ എല്ലാ സ്‌റ്റേഷനിലേക്കും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ പത്രമാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇപ്പോള്‍ സുപ്രീം കോടതിയെ ആണ് സിദ്ദീഖ് സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സിദ്ദീഖ് ആരോപിക്കുന്നു. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 27 വെള്ളി)

ചിങ്ങം: എല്ലാ വശത്തു നിന്നും പുകഴ്ത്തലുകളും അഭിനന്ദനങ്ങളും ലഭിക്കും. ഒരുപക്ഷേ പൂർണമായും സന്തോഷവാനല്ലായിരിക്കാം. അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ വികാരാധീനനായേക്കാം. കന്നി: പൂര്‍ണ ശ്രദ്ധ വ്യക്തി ജീവിതത്തിലായിരിക്കും. ചിന്തകൾ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസുകാർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. എന്നുതന്നെയല്ല, മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും, ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്. സമയം വരുന്നതിനായി കരുതിയിരിക്കുക. ധനു: വിഷമസമയം അധികനാൾ നിലനിൽക്കില്ല. പക്ഷേ ദുഷ്‌ട ജനങ്ങൾ നിലനിൽക്കും.…