നക്ഷത്ര ഫലം (സെപ്‌റ്റംബർ 28 ശനി)

ചിങ്ങം: നക്ഷത്രങ്ങൾ‌ തിളക്കമുള്ളതായിരിക്കില്ല. വേവലാതിപ്പെടാം. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ ഈ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൂടെയുണ്ട്. കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നു വരുന്നു. മനോഹരമായ ഒരു സ്ഥലത്തേക്കുള്ള യാത്രയുടെ സൂചനകളുണ്ട്. ജോലിക്കായി യാത്ര അവസാനിപ്പിച്ചേക്കാം. തുലാം: വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. മേലുദ്യോഗസ്ഥർ പ്രവര്‍ത്തനത്തില്‍ സംതൃപ്‌തരാകുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതിനാൽ ശ്രദ്ധിക്കപ്പെടും. നക്ഷത്രങ്ങൾ ഭാവിജീവിതത്തിൽ കൂടുതൽ പ്രശോഭിക്കും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ പച്ചക്കൊടി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുക. ഇന്നത്തെ പോലെ അത്തരം ഇടപാടുകൾക്ക് ഉചിതമായ സമയം തീർച്ചയായും വരും…

“ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29ന്

വെൺമണി :സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും. പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്, എലിസബത്ത് എസ് മാത്യു, എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി, അശരണർക്കും, നിരാലംബർക്കും, രോഗികൾക്കും, ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു.ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും, ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും. ഗായകസംഘം ഭാരവാഹികളായി റവ ഡോ. സജു മാത്യു (പ്രസിഡന്റ്), റവ. നോബിൻ സാം ചെറിയാൻ, റെജി പി ഓണംപള്ളിൽ (വൈസ് പ്രസിഡണ്ടുമാർ), റെനി…

നെഹ്റു ട്രോഫി ജലമേള ഇന്ന്: ഓളപരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി

തലവടി: ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്‌റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ്‌ പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍, ഓഹരി ഉടമകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സുനിൽ പത്മനാഭന്‍ (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്‍…

ഹെലൻ ചുഴലിക്കാറ്റ് 44 ജീവൻ അപഹരിച്ചു; തെക്കുകിഴക്കൻ അമേരിക്കയെ തകർത്തു

വാഷിംഗ്ടണ്‍: ഹെലൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലും തെക്കുകിഴക്കൻ അമേരിക്കയിലും വ്യാപകമായ നാശം വിതച്ചു, കുറഞ്ഞത് 44 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റ് മരങ്ങൾ പിഴുതെറിയുകയും വീടുകൾ തകര്‍ക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാസംഘങ്ങൾ അടിയന്തര ദൗത്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് അഗ്നിശമന സേനാംഗങ്ങളും ഒരു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള ഒരു സ്ത്രീയും വീടിന് മുകളിൽ മരം വീണ് മരിച്ച 89 കാരിയായ സ്ത്രീയും ഉൾപ്പെടുന്നു. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റഗറി 4 ചുഴലിക്കാറ്റ് തെക്കൻ ജോർജിയയിലെ നിരവധി ആശുപത്രികളിലെ വൈദ്യുതി വിച്ഛേദിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും റോഡുകൾ വീണ്ടും തുറക്കുന്നതിനും എമർജൻസി ക്രൂവിന് ചെയിൻസോ ഉപയോഗിക്കേണ്ടി വന്നതായി ഗവർണർ ബ്രയാൻ കെംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ ജനസാന്ദ്രത കുറഞ്ഞ ബിഗ് ബെൻഡ് മേഖലയിൽ വ്യാഴാഴ്ച വൈകിയാണ് ചുഴലിക്കാറ്റ്…