ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി

മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന് എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പി.എം. ഉത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.രക്ഷാധികാരി എജെ കുഞ്ഞുമോൻ പതാക ഉയര്‍ത്തി.എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, ദ്രാവിഡ…

വയനാടിനെ ചേർത്തുപിടിച്ച് നടുമുറ്റം ഓണാഘോഷം

ഖത്തര്‍: വയനാട് മുണ്ടക്കൈ ചൂരൽമലയെ ചേർത്ത് പിടിച്ച് ഈ ഓണം വയനാടിനൊപ്പം എന്ന തലക്കെട്ടിൽ നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും അഞ്ഞൂറിലധികം പേർക്ക് സദ്യ വിളമ്പിയുമാണ് നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചത്. സയൻസ് എജ്യുക്കേഷൻ സെൻ്റർ മുഖ്യ പ്രായോജകരായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഓണക്കള മത്സരത്തിലെ ആശയവും വയനാടിനൊപ്പമെന്നതായിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് സ്വീകരിച്ച സ്പോൺസർഷിപ്പ് തുകയുടെ വലിയൊരു ഭാഗം വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിച്ചു. പരിപാടിയിൽ സന്നിഹിതരായ സ്പോൺസർമാരും ഓണാശംസകൾ നേർന്ന് സംസാരിച്ചു. നടുമുറ്റത്തിൻ്റെ വിവിധ ഏരിയകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ മദീന ഖലീഫ ജേതാക്കളായി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്ക് നടുമുറ്റം വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ നേതൃത്വം…

കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസിശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി. ആഷാ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും, ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിജയികൾക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും…

മീം കവിയരങ്ങ് സമാപിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിച്ച ‘മീം’ കവിയരങ്ങ് ആറാമത് എഡിഷന്‍ സമാപിച്ചു. പ്രവാചകരെ പ്രമേയമാക്കി കവികളും കവിയത്രികളും അടക്കം നൂറുപേര്‍ സ്വയം രചിച്ച കവിതകളാണ് ‘മീം’ കവിയരങ്ങില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നോളേജ് സിറ്റി എം ഡി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കവിയരങ്ങിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘അലിഫ് മീം അവാര്‍ഡ്’ പി.കെ ഗോപിക്ക് സമ്മാനിച്ചു. പ്രവാചകരെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതക്കാണ് ഇത്തവണത്തെ അവാര്‍ഡ് ലഭിച്ചത്. മീമില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ഏറ്റവും മികച്ച കവിതയ്ക്ക് മീം ജൂനിയര്‍ അവാര്‍ഡും സമ്മാനിച്ചു. മണ്ണാര്‍ക്കാട് കല്ലടി കോളജി വിദ്യാര്‍ഥിയായ യുവകവി ഹാശിം ഷാജഹാനാണ് മീം ജൂനിയര്‍ അവാര്‍ഡ്…

ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി പൊളിറ്റിക്കൽ വർക്‌ഷോപ്പും ഒറ്റപ്പാലത്ത് നടന്നു

ഒറ്റപ്പാലം: ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി പൊളിറ്റിക്കൽ വർക്‌ഷോപ്പു ഇന്ന് ഒറ്റപ്പാലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ട് ജനാധിപത്യത്തിന്റെ രാജപാത തീർത്ത പൊതു രാഷ്ട്രീയ രംഗത്തും പാർലമെന്റ് രംഗത്തും മാതൃകകാട്ടിയ പ്രോജ്‌ജ്വല നേതാവായിരുന്നു എന്നും, അനീതിക്കെതിരെ പടനയിച്ച് മതനിരപേക്ഷതയ്ക്ക് കരുത്ത് പകർന്ന് ഇന്ത്യൻ നാഷനൽ ലീഗിന്റെ രൂപീകരണത്തിനും രാജ്യത്തെ ന്യുനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ആ ചരിത്ര വഴികളും ഒപ്പം സംസ്ഥാനത്തെയും രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലുള്ള സമകാലിക ചരിത്ര രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റിക്കൽ വര്‍ക്‌ഷോപ്പിലൂടെ പകരുകയും ചർച്ചകളും ക്ലാസുകളും നൽകി സേട്ട് സാഹിബ് ഉയർത്തിയ സാമൂഹ്യ നീതിയുടെയും ക്ഷേമത്തിന്റെയും ബദൽ രാഷ്ട്രീയത്തെ പ്രാവർത്തികമാക്കുകയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത് എന്ന് കാസിം ഇരിക്കൂർ…

പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ ദിവസവും ഈ പോഷകങ്ങൾ കഴിക്കണം: ഡോ. ചഞ്ചൽ ശർമ

ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. മാതാപിതാക്കളുടെ സന്തോഷം ലഭിക്കാൻ ദമ്പതികളുടെ പ്രത്യുൽപാദനക്ഷമത വളരെ പ്രധാനമാണ്, എന്നാൽ ഓരോ വ്യക്തിയുടെയും പ്രത്യുൽപാദനക്ഷമത വ്യത്യസ്തമാണ്, അതിനാൽ ചില ആളുകൾക്ക് കുട്ടികളുണ്ടാകുന്നതിൽ സാധാരണ ദമ്പതികളേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. വന്ധ്യതയുടെ പ്രശ്നം ഒന്നോ രണ്ടോ പുരുഷന്മാരിലും സ്ത്രീകളിലും സംഭവിക്കാം. പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുടെ കാരണം വ്യത്യസ്തമായിരിക്കാമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഫെർട്ടിലിറ്റി വിദഗ്ധനുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ട്യൂബൽ ബ്ലോക്കേജ്, പിസിഒഡി, തൈറോയ്ഡ്, എൻഡോമെട്രിയോസിസ്, ഹോർമോൺ ഡിസോർഡേഴ്സ്, കുറഞ്ഞ എഎംഎച്ച് മുതലായവ മൂലമാണ് സ്ത്രീകളിൽ വന്ധ്യത ഉണ്ടാകുന്നത്. പ്രായം കാരണം ഗർഭധാരണം പലപ്പോഴും ബുദ്ധിമുട്ടാണ്. ഒരു ദമ്പതികൾ 35 വയസ്സിന് ശേഷം ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, കാരണം ക്രമേണ നിങ്ങളുടെ പ്രത്യുൽപാദനക്ഷമത പ്രായത്തിനനുസരിച്ച് കുറയാൻ തുടങ്ങുന്നു. അതുകൊണ്ടാണ് 35 വയസ്സിന് മുമ്പ്…

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: പാർട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്രരായി മത്സരിച്ചതിന് എട്ട് നേതാക്കളെ ബിജെപി പുറത്താക്കി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാർട്ടി നോമിനികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ തീരുമാനിച്ചതിന് എട്ട് നേതാക്കളെ ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ടവരിൽ മുൻ മന്ത്രി രഞ്ജിത് ചൗട്ടാല, മുൻ എംഎൽഎ ദേവേന്ദ്ര കദ്യാൻ എന്നിവരും ഉൾപ്പെടുന്നു. സന്ദീപ് ഗാർഗ്, ജിലേറാം ശർമ്മ, ബച്ചൻ സിംഗ് ആര്യ, രാധ അഹ്ലാവത്, നവീൻ ഗോയൽ, കേഹർ സിംഗ് റാവത്ത് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകൾ. നേരത്തെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ രഞ്ജിത് സിംഗ് ചൗട്ടാല മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരൻ ചൗട്ടാല റാനിയ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു. “ഞാൻ റാനിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര…

125 ഉക്രേനിയൻ ഡ്രോണുകൾ തകർത്തതായി റഷ്യ

റഷ്യ-ഉക്രെയിന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഞായറാഴ്ച റഷ്യൻ പ്രദേശത്തിന് മുകളിൽ 100 ​​ലധികം ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നായി ഈ സംഭവത്തെ അവര്‍ വിശേഷിപ്പിച്ചു. ഡ്രോണുകള്‍ കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും റഷ്യയിലെ ഒന്നിലധികം പ്രദേശങ്ങളിൽ വ്യാപകമായ തീ ആളിപ്പടരാന്‍ കാരണമാവുകയും ചെയ്തു. ഏഴ് വ്യത്യസ്‌ത പ്രദേശങ്ങളിൽ വ്യാപിപ്പിച്ചിരിക്കുന്ന സൈന്യം 125 ഡ്രോണുകൾ ഒറ്റരാത്രികൊണ്ട് തങ്ങളുടെ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾഗോഗ്രാഡിൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ആക്രമണം രൂക്ഷമായത്, അവിടെ റഷ്യൻ സൈന്യം 67 ഡ്രോണുകൾ തകർത്തതായി റിപ്പോർട്ടുണ്ട്. ഈ കണക്ക് ആക്രമണത്തിൻ്റെ അളവും ഏകോപനവും ഉയർത്തിക്കാട്ടുന്നു, ഉക്രേനിയൻ സേനയുടെ കഴിവുകളെക്കുറിച്ചും സൈനിക പ്രവർത്തനങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. ഡ്രോൺ ആക്രമണങ്ങൾ ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കി.…

നെഹ്‌റു ട്രോഫി വള്ളം കളി: കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജലരാജാവ്‌

ആലപ്പുഴ: തുടര്‍ച്ചയായി അഞ്ചാം തവണയും നെഹ്രുട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്ത് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്‍ ജലരാജാവ് കിരീടമണിഞ്ഞു. പതിനാറാം തവണയാണ് കാരിച്ചാല്‍ ചുണ്ടന്‍ കിരീടമണിയുന്നത്. 0.5 മൈക്രോ സെക്കന്റിലായിരുന്നു കാരിച്ചാലിന്റെ വിജയം. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റ വീയപുരം രണ്ടാമതെത്തി. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കുന്ന ടീമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മാറി. കഴിഞ്ഞ നാല് വർഷവും തുടർച്ചയായി കാരിച്ചാൽ ചുണ്ടൻ തന്നെയാണ് നെഹ്രു ട്രോഫി സ്വന്തമാക്കിയിരുന്നത്. തുടർച്ചയായ അഞ്ചാം തവണയും ആകെ 16ാം തവണയുമാണ് കാരിച്ചാൽ ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മത്സരത്തിനെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി…

കൊള്ള സംഘം എടി‌എം കവര്‍ച്ച നടത്തിയത് ‘തീരൻ അധികാരം ഒൻട്ര് ‘ എന്ന തമിഴ് സിനിമാ സ്റ്റൈലില്‍

തൃശ്ശൂര്‍: തൃശൂർ നഗരത്തിന് സമീപമുള്ള മൂന്ന് എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ച കൊള്ള സംഘം ‘തീരൻ അധികാരം ഒൻട്ര്’ എന്ന തമിഴ് സിനിമാ സ്റ്റൈലിലാണെന്ന് പോലീസ്. മുഖം മൂടി ധരിച്ചാണ് കാറിലെത്തിയ സംഘം പണം കവർന്നത്. നാമക്കലില്‍ വെച്ച് പിടികൂടിയ കവർച്ചാ സംഘാംഗങ്ങളെ കുമാരപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. നാമക്കൽ പള്ളിപാളയത്ത് അറസ്റ്റിലായ ഇവർക്കെതിരെയുള്ള അന്വേഷണത്തിന് നാമക്കൽ എസ്.പി.യുടെ കീഴിൽ നാലുസംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ലോറി ഡ്രൈവർ ജമാലുദ്ദീൻ വെടിയേറ്റുമരിക്കുകയും മറ്റൊരു പ്രതി അസർ അലിക്ക് ഇരുകാലുകൾക്കും വെടിയേൽക്കുകയും ചെയ്തിരുന്നു. ഇയാൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശേഷിക്കുന്ന അഞ്ചുപേരെയും വെപ്പടൈ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘങ്ങളിൽ ഒരു ടീം പ്രതികളുടെ നാടായ ഹരിയാനയിൽ പോയി തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജമാലുദ്ദീന്റെ ബന്ധുക്കൾ ശനിയാഴ്ച…