വെള്ളി കൊണ്ട് നിര്‍മ്മിച്ച വിൻ്റേജ് ട്രെയിൻ മോഡൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു

വാഷിംഗ്ടണ്‍: മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിന് അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് ജോ ബൈഡന് കൈകൊണ്ട് കൊത്തുപണി ചെയ്ത പുരാതനമായ പ്രത്യേക ട്രെയിൻ മാതൃക സമ്മാനിച്ചു. 92.5 ശതമാനം വെള്ളിയിൽ, കൊത്തുപണികളോടെ കൈകൊണ്ട് നിർമ്മിച്ച ഈ വിൻ്റേജ് ട്രെയിൻ മോഡൽ, വെള്ളി കരകൗശലത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തിന് പേരുകേട്ട മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശലത്തൊഴിലാളികൾ വിദഗ്‌ദ്ധമായി നിർമ്മിച്ചതാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതിനാണ് നിര്‍ദ്ദേശാനുസരണം ഈ മോഡൽ നിര്‍മ്മിച്ചത്. ട്രെയിനിന്റെ വശങ്ങളിൽ “DELHI – DELAWARE” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ പാസഞ്ചർ ട്രെയിനുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഫോർമാറ്റ് അനുസരിച്ച് “ഇന്ത്യൻ RAILWAYS” എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും ആലേഖനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ കൈകൊണ്ട് കൊത്തിയെടുത്ത ഈ വിൻ്റേജ് സിൽവർ ട്രെയിൻ മാതൃക അപൂർവമാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച ഈ മോഡൽ…

പൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോണക്കാർക്ക് മുഴുവൻ ബാലറ്റിലും വോട്ട് ചെയ്യാമെന്ന് കോടതി

അരിസോണ:പൗരത്വം സ്ഥിരീകരിച്ചിട്ടില്ലാത്ത 98,000 അരിസോണക്കാർക്ക് മുഴുവൻ ബാലറ്റിലും വോട്ട് ചെയ്യാമെന്ന്ച്ചുഅരിസോണ സുപ്രീം കോടതി വെള്ളിയാഴ്ച വിധിച്ചു. .രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാന, പ്രാദേശിക മത്സരങ്ങളിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ അനുവദിച്ച ഡാറ്റാബേസ് പിശക് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന സുപ്രീം കോടതി വിധി വന്നത്. ഡെമോക്രാറ്റായ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയാൻ ഫോണ്ടസും റിപ്പബ്ലിക്കൻ മാരികോപ കൗണ്ടി റെക്കോർഡർ സ്റ്റീഫൻ റിച്ചറും വോട്ടർമാർക്ക് എന്ത് പദവി നൽകണമെന്ന കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു.  വോട്ടർമാരെ പൂർണ്ണമായി വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് കൗണ്ടി ഉദ്യോഗസ്ഥരെ ഉപദേശിക്കുന്നതിലൂടെ ഫോണ്ടസ് സംസ്ഥാന നിയമം അവഗണിച്ചുവെന്ന് റിച്ചർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വോട്ടിംഗ് ആവശ്യകതകൾ തൃപ്തികരമാണെന്ന് വിശ്വസിക്കുന്ന വോട്ടർമാരെ പൂർണ്ണ ബാലറ്റിലേക്ക് പ്രവേശനം അനുവദിക്കാത്തത് തുല്യ പരിരക്ഷയും ശരിയായ നടപടിക്രമ ആശങ്കകളും ഉയർത്തുമെന്ന് ഫോണ്ടസ് പറഞ്ഞു. ഫോണ്ടസിൻ്റെ അഭിപ്രായത്തോട് ഹൈക്കോടതി യോജിച്ചു. വോട്ടർമാരുടെ സ്റ്റാറ്റസ് മാറ്റാൻ കൗണ്ടി ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് അതിൽ…

ചലച്ചിത്ര സം‌വിധായകന്‍ ബ്ലസ്സിയെ ഡാളസിലെ തിരുവല്ലാ അസോസിയേഷന്‍ ആദരിച്ചു

ഡാളസ് : ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാക്യത്തും, നിർമ്മിതാവും , തിരുവല്ലാ സ്വദേശിയും ആയ ബ്ലസിയെ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ കരോൾട്ടൻ സായ് ഭവൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സോണി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനത്തിൽ തിരുവല്ലാ അസോസിയേഷനേയും, വിവിധ സംഘടനകളെയും പ്രതിനിധികരിച്ച് കെ.വി ജോസഫ്, സുനിൽ വർഗീസ്, ജോൺ വർഗീസ്, വർഗീസ് ചാമത്തിൽ, എബി എബ്രഹാം, ഷിജു എബ്രഹാം, ജോസൻ ജോർജ്, ഷാജി രാമപുരം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ചും, പ്ലാക്ക് നൽകിയും ബ്ലസിയെ ഡാലസിലെ തിരുവല്ലാ നിവാസികളുടെ ആദരവ് അറിയിച്ചു. എം. ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ബ്ലസി തന്റെ മറുപടി പ്രസംഗത്തിൽ തിരുവല്ലായുടെ വിവിധങ്ങളായ വികസന പദ്ധതികളിൽ തിരുവല്ലാ അസോസിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.അസോസിയേഷൻ സെക്രട്ടറി ബിജു വർഗീസ് സ്വാഗതവും, മാത്യു സാമുവേൽ…

പിറ്റ് ബുൾസ് 81 കാരനെ കൊലപ്പെടുത്തി ഉടമസ്ഥരായ ദമ്പതികൾക്ക് തടവ് ശിക്ഷ

സാൻ അൻ്റോണിയോ(ടെക്സാസ് ):കഴിഞ്ഞ വർഷം അവരുടെ പിറ്റ് ബുൾസ് 81 വയസ്സുള്ള ഒരാളെ കൊന്നതിന്  ദമ്പതികൾക്ക് ഒരു ദശാബ്ദത്തിലേറെ തടവ് ശിക്ഷ ലഭിച്ചതായി ബെക്സാർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 2023 ഫെബ്രുവരി 24-ന് സാൻ അൻ്റോണിയോയുടെ വീടിന് സമീപം വെച്ച് നടന്ന  ക്രിസ്റ്റ്യൻ മൊറേനോയ്ക്ക് 18 വർഷത്തെ തടവും അബിലീൻ ഷ്നീഡറിന് 15 വർഷത്തെ തടവും വിധിച്ചു. ആക്രമണത്തിൽ റമോൺ നജേറ (81) കൊല്ലപ്പെടുകയും ഭാര്യ ജുവാനിത നജേരയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.നജേരകൾ സമീപത്ത് ഓടുന്നതിനിടയിൽ നായ്ക്കൾ ഓടിവന്നു  ആക്രമിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “മിസ്റ്റർ നജീറയ്ക്ക് സംഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത ഭയാനകമായിരുന്നു,” 226-ാമത് ജില്ലാ കോടതി ജഡ്ജി വെലിയ ജെ. മെസ ശിക്ഷ വിധിക്കുന്നതിന് മുമ്പ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്തം പുരണ്ട ഒരാളെ നായ്ക്കൾ ഒരു കോണിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടു, മൃഗങ്ങളെ തടയാൻ…

പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ജീവിതത്തിലേക്ക് കൈത്താങ്ങായി സുമനസ്സുകൾ; അശ്വിന്‍ നഴ്സിംഗ് പഠനത്തിനായി കോളേജിലെത്തി

എടത്വ: പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു 2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നഴ്സിംഗ് പഠനത്തിന് വേണ്ടി ബാഗ്ളൂരിലുള്ള ഒരു നഴ്സിംഗ് കോളേജിൽ അഡ്മിഷൻ എടുത്തിരുന്നു. എന്നാല്‍, കോളേജിൽ പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തിൽപെട്ട് മൂന്നു മാസത്തോളം കിടപ്പിലായിരുന്നു. ചികിത്സയിലായതിനാല്‍ കോളേജിൽ പോകാൻ സാധിച്ചില്ല. തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളേജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായതുമില്ല. ഈ വർഷം മറ്റൊരു കോളേജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച…

കൊല്ലം പ്രവാസി അസോസിയേഷൻ പായസമത്സരം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച പായസ മത്സരത്തിൽ മെറീന വിനീത് (ഒന്നാം സ്ഥാനം), ജയലക്ഷ്‍മി ജയകുമാർ (രണ്ടാം സ്ഥാനം) , ഡോ. എലിസബത്ത് പ്രിൻസ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്‌ത പരിപാടി സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രെട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , അസ്സി . ട്രെഷറർ കൃഷ്ണകുമാർ , മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം ,…

സർക്കാർ ജോലിയിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ സിജി ബോധവൽക്കരണ പരിപാടി

വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാം’സംഘടിപ്പിക്കുന്നു. സി എം എൻ ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച കോഴിക്കോട് എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ശ്രീ. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിക്കും.

ബാബരിയുടെ ഓർമകൾ: വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനം; എസ്. ഐ. ഒ മേഖല സമ്മേളനം

കരുനാഗപ്പള്ളി : ബാബരിയുടെ ഓർമകൾ സമകാലിക സാമൂഹിക പ്രതിരോധങ്ങൾക്കും വംശീയ വിരുദ്ധ പോരാട്ടങ്ങൾക്കും നിത്യപ്രചോദനമാണെന്ന് എസ്. ഐ. ഒ. കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല സമ്മേളനം പ്രഖ്യാപിച്ചു . “ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമകൾ ഉണ്ടായിരിക്കുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനം എസ്. ഐ. ഒ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു.ഇസ്‌ലാമോഫോബിയയും വംശീയതയും നിറഞ്ഞ സമകാലിക ലോകത്ത് സത്യമാർഗ്ഗത്തിൽ പോരാടാൻ വിദ്യാർത്ഥി ചെറുപ്പം കടന്നുവരണമെന്നും ഹൻദലയുടെയും ബാബരിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ അതിന് നിത്യ പ്രചോദനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എസ്. ഐ.ഒ ജില്ല പ്രസിഡന്റ് അബീദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്‌ലഹ് കക്കോടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അൻസർ ഖാൻ സമ്മേളന പ്രമേയം അവതരിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ…

‘അമ്മ’യെ അവസാനമായി ഒരു നോക്കു കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി

കൊച്ചി: ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഓടിയെത്തിയത്. ഇന്ന് കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം കളമശേരി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളും ആണ് ഇവിടേക്ക് പൊന്നമ്മയെ ഒരു നോക്ക് അവസാനമായി കാണാന്‍ ഒഴുകിയെത്തുന്നത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹം വാത്സല്യം ഏറെ അനുഭവിച്ച് അറിഞ്ഞ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിതുമ്പുകയാണ്. അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി. നടന്മാരായ മോഹന്‍ലാലും, മമ്മൂട്ടിക്കും ഒപ്പം സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍…

മലയാള സിനിമയിലെ ‘അമ്മ’യ്ക്ക് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും അമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിന്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്‌ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്‌ണ്‍ തുടങ്ങി നിരവധി പേര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ…