ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 34,344 ഫലസ്തീനികളുടെ ഐഡൻ്റിറ്റി പ്രസിദ്ധീകരിച്ചു

റാമല്ല: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 34,344 ഫലസ്തീനികളെ ഗാസയിലെ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞു, ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ട 80 ശതമാനത്തിലധികം ഫലസ്തീനികളുടെ പേരുകൾ, പ്രായം, ലിംഗഭേദം, ഐഡി നമ്പറുകൾ എന്നിവയുടെ പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കിയുള്ള 7,613 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിലും മോർച്ചറികളിലും സ്വീകരിച്ച ഫലസ്തീൻകാരാണ്. എന്നാൽ, അവരുടെ ഐഡൻ്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആകെ മരണസംഖ്യ 41,000 ന് മുകളിലാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ച ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം ജനിച്ച 169 കുഞ്ഞുങ്ങളും ഒരു നൂറ്റാണ്ടിലേറെ യുദ്ധത്തെയും പ്രക്ഷോഭങ്ങളെയും അതിജീവിച്ച 1922-ൽ ജനിച്ച ഒരാളും തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നു. 649 പേജുകള്‍ ഉള്‍പ്പെട്ടതാണ് പട്ടിക. മരണപ്പെട്ടവരെ പ്രധാനമായും പ്രായം അനുസരിച്ചാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഗാസയിലെ ജനസംഖ്യ യുവാക്കളാണ്, പലസ്തീനിയൻ കുട്ടികൾക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ ഉയർന്ന സംഖ്യയെ ഈ രജിസ്റ്റർ അടിവരയിടുന്നു. 100-ലധികം പേജുകളില്‍…

നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം അവിസ്മരണീയമായി

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഡസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് സെന്ററിൽ വച്ച് നടന്നു. ശ്രേയ മഹേഷിന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ എം.ആർ.സി പിള്ളയും മറ്റു ബോർഡ് അംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് അരവിന്ദ് പിള്ള സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ഓണാഘോഷ പരിപാടികൾ സ്‌പോൺസർ ചെയ്തവരേയും അതുപോലെ തന്നെ ഓണാഘോഷത്തിന്റെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ധന്യ നായർ, ആശ, ദീപക്, ഉമ മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളം ചടങ്ങിനെ ധന്യമാക്കി. കലാപരിപാടികൾക്ക് ദീപു നായരും, ബിന്ധ്യ നായരും നേതൃത്വം നൽകി. അഞ്ജു നവീനും ടീമും അവതരിപ്പിച്ച തിരുവാതിര, ടീം ഗുംഗുരു, സൗപർണിക കലാക്ഷേത്ര, ഗോപിക ഡാൻസ് അക്കാഡമി, ഷിക്കാഗോ മണവാളൻസ്, തേജോ ലക്ഷ്മി,…

വിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

വിൻസർ: വിൻസർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം പാരമ്പര്യ തനിമയോടെ വിൻസർ ഡബ്ലിയു എഫ് സി യു (WFCU) സെന്ററിൽ വെച്ച് പ്രൗഡഗംഭീരംമായി ആഘോഷിച്ചു. ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറിലധികം ആളുകൾ ഒത്തുചേർന്ന ഓണാഘോഷത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ തനതായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യ ഏവർക്കും രുചിയുടെ നവ്യാനുഭവം സമ്മാനിച്ചു. വിൻസറിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യെ പങ്കെടുത്ത കലാപരിപാടികൾ ഉയർന്ന നിലവാരം പുലർത്തി. ഓണാഘോഷത്തോടു ചേർന്നു നടന്ന സമ്മേളനത്തിൽ വെച്ച് വിൻസർ മലയാളി അസ്സോസിയേഷന്റെ ആദ്യ പ്രസിദ്ധീകരണം ഡബ്ലിയു എം എ വോയിസ് ((WMA Voice) എന്ന മലയാള മാസികയുടെ പ്രകാശനം നടന്നു. പാർലമെന്റ് അംഗം ബ്രയൻ മാസ്സെ മാസികയുടെ ആദ്യ പ്രതി പ്രമുഖ ചലച്ചിത്ര നടൻ ജോസ്‌കുട്ടി വലിയകല്ലുങ്കലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പുതിയ തലമുറക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും…

നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനം: ക്വാഡ് ഉച്ചകോടിയില്‍ അതിന്റെ ലക്ഷ്യങ്ങളും ഉഭയകക്ഷി ഇടപെടലുകളും പ്രധാന മന്ത്രി ഉയര്‍ത്തിക്കാട്ടും

സെപ്റ്റംബർ 21 മുതൽ 23 വരെ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച നൽകി. ക്വാഡ് ഉച്ചകോടിയിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകൾ ഉൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ അദ്ദേഹത്തിന്റെ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിൽ വിവിധ സുപ്രധാന പരിപാടികൾ ഉൾപ്പെടുമെന്ന് മിസ്രി വ്യക്തമാക്കി. പ്രസിഡൻ്റ് ജോ ബൈഡൻ്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയെ അദ്ദേഹം ആദ്യം അഭിസംബോധന ചെയ്യും. ഈ ഉച്ചകോടിക്ക് ശേഷം ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിലെ ‘ഭാവി ഉച്ചകോടി’ ഉൾപ്പെടെയുള്ള ഇടപഴകലുകൾ നടക്കും. ഇന്ത്യൻ പ്രവാസികളുമായുള്ള ആശയവിനിമയം, ബിസിനസ്, വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും സന്ദർശനത്തിൻ്റെ സവിശേഷതയാണ്. ഇൻഡോ-പസഫിക് മേഖലയിലെ സെർവിക്കൽ ക്യാൻസർ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരംഭിച്ച് നൂതനമായ…

വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ തോമസ് കെ തോമസ് നിര്യാതനായി

വാഷിംഗ്ടന്‍: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻവീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്. വാഷിംഗ്‌ടണ്‍ ഡിസി ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്. കുടുംബ സമേതം വാഷിംഗ്ടണിലായിരുന്നു താമസം. എംബസിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഷീബ ബ്രിട്ടാസ് (റെയിൽവേ) ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം) എന്നിവർ സഹോദരിമാരാണ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടാസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.

തീരത്തെ തരൂർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

യൂ എൻ അണ്ടർ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ശേഷം 2006ൽ സെക്രട്ടറി ജനറൽ സ്‌ഥാനത്തേയ്ക്കു മത്സരിച്ച വിശ്വപൗരൻ ശശി തരൂർ സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട കൊറിയയുടെ ബാൻകി മൂണീനോട് കടുത്ത പോരാട്ടം ആണ് കാഴ്ച വച്ചത്. . തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇന്ത്യയിൽ എത്തി 2008ൽ കോൺഗ്രസ്‌ അംഗത്വം എടുത്ത തരൂർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്‌ഥാനാർഥിയാവുകയും ഇടതുപക്ഷ സ്‌ഥാനാർഥി ആയിരുന്ന സി പി ഐ യുടെ പി രാമചന്ദ്രൻ നായരേ വലിയ മാർജിനിൽ പരാജയപ്പെടുത്തി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തുകയും ചെയ്തു. . രണ്ടാം മൻമോഹൻസിംഗ് മന്ത്രിസഭയിൽ രണ്ടു തവണ ആയി ഏതാണ്ട് മൂന്നര വർഷത്തോളം സഹമന്ത്രി ആയിരുന്ന തരൂരിന് എന്തുകൊണ്ട് ക്യാബിനറ്റ് പദവി കൊടുത്തില്ല എന്ന ചോദ്യം ഇപ്പോഴും കാരണം…

പി. സി മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക്‌ ഓഫ് അഗപ്പേ ചര്‍ച്ച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലന്റില്‍ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉദ്ഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി കെ. ഡാനിയേൽ നിർവഹിച്ചു. പി.സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തതസഹചാരിയും സപ്പോർട്ടറുമാണെന്നും, അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി വിജയിപ്പിക്കണമെന്നും തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സ്പാനിഷ് ചർച്ച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്രി എന്നിവരും പെങ്കടുത്ത യോഗത്തിൽ പി. സി. മാത്യു താൻ ഗാർലാൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു. പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളർച്ച, സിറ്റിയുടെ ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്യം നല്‍കുന്നതോടപ്പം…

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി

എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി പ്രസിഡൻറ് യഷ്പാൽ ശർമ്മയും നമഹ സ്പോൺസർമാരായ ജിജോ ജോർജ്,അഡ്വക്കറ്റ് ജയകൃഷ്ണൻ നമഹ പ്രസിഡൻറ് രവി മങ്ങാട്,ജോയിൻസെക്രട്ടറി പ്രജീഷ് നാരായണൻ,മാതൃസമിതി കോഡിനേറ്റർ ജ്യോത്സ്ന സിദ്ധാർത്ഥ് എന്നിവർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നമഹ പ്രസിഡൻറ് രവി മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ റിമപ്രകാശ് സ്വാഗതം ആശംസിച്ചു. ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർത്ഥം പുതുതലമുറക്ക് പകർന്നു നൽകാൻ മാവേലിയായി വേഷമിട്ട നമഹ…

ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി

ഡാളസ് :കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ  സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന  ആത്മീയതയുടെ  പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി  കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസി ഐപ്പ് തോമസ്  അഭിപ്രായപ്പെട്ടു സെപ്തംബർ 18 ബുധനാഴ്ച രാവിലെ 10  മണിക്ക് ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച സീനിയർ സിറ്റിസൺ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സീനിയർ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത്  സന്തോഷമുള്ള ഒരു കാര്യം തന്നെയാണെന്നും, വര്ഷങ്ങള്ക്കു ശേഷമാണ്  ഇങ്ങനെ ഒരു കൂട്ടായ്മയിൽ ഇത്രയധികം ആൾക്കാരെ  കാണാൻ കഴിഞ്ഞെതെന്നും ബ്ലസി പറഞ്ഞു .ഡോക്യുമെൻ്ററി ഫിലിം 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ്  ബ്ലസി. ഞാൻ പലപ്പോഴും പറയാറുണ്ട്…

വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും. രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സമകാലീന നഗരവികസനത്തിലെ…