ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധ നേടി എകെഎംജി കണ്‍വന്‍ഷന്‍

സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45 ാം വാര്‍ഷിക സമ്മേളനം അതുല്ല്യമായ അനുഭവം നല്‍കിയാണ് സാന്‍ ഡിയാഗോയില്‍ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം. എല്ലാ അര്‍ത്ഥത്തിലും കണ്‍വന്‍ഷന്‍ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി. അമേരിക്കയിലും കാനഡയില്‍നിന്നുമായി 500ല്‍ അധികം ഡോക്ടര്‍മാരാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്. പ്രസിഡന്റ് ഡോ സിന്ധു പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവിരാഘവന്‍, സാന്‍ ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍, മുന്‍ സാരഥികളായിരുന്ന ഡോ.രാധാ മേനോന്‍, ഡോ.ജോര്‍ജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥന്‍, ഡോ.റാം തിനക്കല്‍, ഡോ.വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍,…

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ഡൊമിനിക് അജിത്ത് ജോണിക്ക്

ഫിലഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗത്ത് പുലര്‍ത്തിയ മികവിന് ഡൊമിനിക് അജിത്ത് ജോണിനെ പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത സിനിമാ താരവും, സാംസ്‌ക്കാരിക പ്രവര്‍ത്തകയും, സ്ത്രീപക്ഷ സിനിമാ വക്താവും കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥി ശ്വേത മേനോനും കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വിശിഷ്ടമായ അവാര്‍ഡിന് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാനും, മുന്‍ ചെയര്‍മാന്മാരുമടങ്ങിയ സമതിയാണ് പെഴ്സണ്‍…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി

ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും മഹനീയ സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ വിവിധ ആഘോഷങ്ങളോടെ നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ വിശാലമായ മനോഹര ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച രാവിലത്തെ ചെറു ചാറൽമഴയെ അവഗണിച്ച് പ്രദക്ഷിണം കൃത്യം പതിനൊന്ന് മണിക്ക് തെന്നെ ആരംഭിക്കുവാൻ സാധിക്കും വിധം എല്ലാവരും സമയത്ത് തന്നെ വേദിയിൽ എത്തിച്ചേർന്നു. സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ്…

ഷിക്കാഗോയിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ സൈക്കിൾ സവാരി കാണികളെ അത്ഭുതപ്പെടുത്തി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുഖ്യമന്ത്രി സ്റ്റാലിൻ ഷിക്കാഗോയിൽ സൈക്കിൾ സവാരി നടത്തി കാണികളെ അത്ഭുദപ്പെടുത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആദരിക്കുന്നതിനായി നോൺ റസിഡൻ്റ് തമിഴർ വെൽഫെയർ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റോസ്മോണ്ട് കൺവെൻഷൻ സെൻ്ററിൽ എത്തിച്ചേർന്നതായിരുന്നു സ്റ്റാലിൻ സ്റ്റാലിനെ സ്വീകരിക്കാൻ .രാജ്യത്തെമ്പാടുമുള്ള 5,000-ത്തോളം ഇന്ത്യൻ അമേരിക്കൻ തമിഴർ തടിച്ചുകൂടി. ‘തമിഴ്നാടിൻ്റെ അതിർത്തികളിൽ എൻ്റെ ജോലി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തമിഴരുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നു, അത് തമിഴ്‌നാട്ടിലായാലും ഇവിടെ അമേരിക്കയിലായാലും. ആഗോളതലത്തിൽ തമിഴ് ഐഡൻ്റിറ്റി ആഘോഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവി ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്,” സ്റ്റാലിൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിൽ തമിഴ് വ്യക്തിത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പുരോഗതിയുടെയും ആഘോഷമായിരുന്നു പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. തമിഴ്നാടും ലോകമെമ്പാടുമുള്ള തമിഴ് പ്രവാസികളും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് ഊന്നൽ നൽകി…

മുൻ ഹെഡ്മിസ്ട്രസ് വള്ളികുന്നം പത്മാലയത്തിൽ കെ ദേവകിയമ്മ (88) അന്തരിച്ചു; സംസ്ക്കാരം ഇന്ന് 4:30ന്

മാവേലിക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വള്ളികുന്നം പത്മാലയത്തിൽ പരേതനായ പിഎൻപി ഉണ്ണിത്താന്റെ ഭാര്യ കരുനാഗപള്ളി പാവുമ്പ എസ് എൻ എൽപിഎസ് മുൻ ഹെഡ്മിസ്ട്രസ് കെ ദേവകിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 11ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.പത്മകുമാർ (റിട്ട. എസ്.ഐ ), ഡി. പത്മജ ദേവി ( റിട്ട. ഹെഡ്മിസ്ട്രസ് അരീക്കര എൽപിഎസ്). മരുമക്കൾ : തിരുവനന്തപുരം വിളവുർക്കൽ വേലിക്കര വിളാകത്ത് ഉദയകുമാരി (മുൻ അദ്ധ്യാപിക – അരീക്കര എൽപിഎസ്), ശാസ്താംക്കോട്ട മുതുപിലക്കാട് പാറയിൽ ജി. കൃഷ്ണൻകുട്ടി (റിട്ട. മിലിട്ടറി ഓഫീസർ). പരേത സ്റ്റുഡന്റസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു. സൗഹൃദ വേദി, കേരള സംസ്ഥാന പൗരാവകാശ സമിതി, കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള, കേരള സബർമതി, ലയൺസ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡൻഷ്യൽ ചർച്ചയിൽ കുടിയേറ്റക്കാരെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപ്

പെന്‍സില്‍‌വാനിയ: പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി കുടിയേറ്റക്കാരെ ആക്രമിച്ചു. ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിൽ എത്തിയിട്ടുള്ള പുതിയ ഹെയ്തിയൻ വംശജര്‍ പ്രാദേശിക നിവാസികളുടെ “പൂച്ചകളെയും നായകളേയും കൊന്നു തിന്നുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ചർച്ചയ്ക്കിടെ, ട്രംപ് അവകാശപ്പെട്ടു, “സ്പ്രിംഗ്ഫീൽഡിൽ, അവർ നായ്ക്കളെ തിന്നുന്നു, അവർ പൂച്ചകളെ തിന്നുന്നു, അവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു. ഇതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്.” ഈ പ്രസ്താവനകളെ സ്പ്രിംഗ്ഫീൽഡിൻ്റെ സിറ്റി മാനേജർ അതിവേഗം വെല്ലുവിളിച്ചു, അത്തരം അവകാശവാദങ്ങള്‍ ശക്തമായി നിഷേധിക്കുകയും അവ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

“കമല ഹാരിസ് ഇസ്രായേലിനെ വെറുക്കുന്നു”: ഗുരുതര ആരോപണവുമായി ട്രം‌പ്

പെന്‍സില്‍‌വാനിയ: താൻ ഇപ്പോഴും വൈറ്റ് ഹൗസിലായിരുന്നെങ്കിൽ ഗാസയിൽ ഹമാസുമായി ഇസ്രായേൽ തുടരുന്ന യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഈ വർഷം യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസ് വിജയിച്ചാൽ, ഇസ്രായേൽ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജൂത രാഷ്ട്രത്തെ കമലാ ഹാരിസ് വെറുക്കുന്നുവെന്നും ട്രം‌പ് പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹാരിസ് പറഞ്ഞു. പ്രത്യാക്രമണത്തിൽ, ട്രംപിൻ്റെ ഗർഭച്ഛിദ്ര നയത്തെക്കുറിച്ച് കമലാ ഹാരിസ് ചോദ്യങ്ങൾ ഉന്നയിക്കുകയും തൻ്റെ ശരീരം എന്തുചെയ്യണമെന്ന് ട്രംപിന് ഒരു സ്ത്രീയോടും പറയാന്‍ കഴിയില്ലെന്നും വിമർശിച്ചു. കമലാ ഹാരിസിൻ്റെ കീഴിൽ രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ട്രംപ് ആരോപിച്ചു. “അവര്‍ (കമലാ ഹാരിസ്) ഇസ്രായേലിനെ വെറുക്കുന്നു. അവര്‍ പ്രസിഡൻ്റായാൽ, രണ്ടു വർഷത്തിനുള്ളിൽ ഇസ്രായേൽ…

സം‌വാദത്തില്‍ പ്രോജക്ട് 2025-നെച്ചൊല്ലി ട്രംപും ഹാരിസും ഏറ്റുമുട്ടി

പെന്‍സില്‍‌വാനിയ: ചൊവ്വാഴ്ച രാത്രി നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനിടെ, പ്രോജക്ട് 2025 എന്നറിയപ്പെടുന്ന വിവാദ നയ സംരംഭവുമായി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ബന്ധിപ്പിക്കാനുള്ള അവസരം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് മുതലെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന സം‌വാദത്തില്‍, ട്രംപിൻ്റെ സ്ഥാനാർത്ഥിത്വത്തെ വെല്ലുവിളിക്കാൻ രേഖയുടെ ഉള്ളടക്കം ഹാരിസ് പ്രയോജനപ്പെടുത്തി. എന്നാല്‍, പദ്ധതിയുമായുള്ള ബന്ധം ട്രംപ് ശക്തമായി നിഷേധിച്ചു. പ്രോജക്ട് 2025-ലേക്ക് ട്രംപിനെ ബന്ധിപ്പിച്ചുകൊണ്ട് ഹാരിസ് ട്രംപിൻ്റെ നയങ്ങളെ വിമർശിച്ചു. “അതേ പഴയ ക്ഷീണിച്ച പ്ലേബുക്കിൽ നിന്ന് ഒരു കൂട്ടം നുണകളും ആവലാതികളും പേരുവിളിയും നിങ്ങൾ കേൾക്കാൻ പോകുന്നു,” ഹാരിസ് പറഞ്ഞു. “നിങ്ങൾ കേൾക്കാൻ പോകുന്നത് പ്രോജക്റ്റ് 2025 എന്ന അപകടകരമായ പ്ലേബുക്കാണ്.” ട്രംപിൻ്റെ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നകരമായ വശമായി ഹാരിസും പല ഡെമോക്രാറ്റുകളും വീക്ഷിക്കുന്നതിനെ ഉയർത്തിക്കാട്ടാനാണ് ഈ നേരിട്ടുള്ള ആരോപണം. ഹാരിസിൻ്റെ പരാമർശങ്ങളോട് ട്രംപ് ശക്തമായി പ്രതികരിക്കുകയും പ്രോജക്റ്റ്…

ട്രംപ്-ഹാരിസ് പ്രസിഡൻഷ്യൽ ഡിബേറ്റില്‍ സാമ്പത്തിക-ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചയും ക്യാപിറ്റോള്‍ ഹില്‍ കലാപവും

പെന്‍സില്‍‌വാനിയ: യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിനില്‍ക്കെ, നവംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും മുഖാമുഖം നേരിട്ടു. എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട  സം‌വാദം ഡേവിഡ് മുയറും ലിൻസി ഡേവിസുമാണ് മോഡറേറ്റ് ചെയ്തത്. സം‌വാദത്തില്‍ ഇരു പാർട്ടികളുടെയും നേതാക്കൾ ഒരേ വേദിയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. കമലാ ഹാരിസും ഡൊണാൾഡ് ട്രംപും ആദ്യമായാണ് സം‌വാദത്തില്‍ ഏര്‍പ്പെട്ടതെങ്കിലും, ട്രംപിൻ്റെ ആദ്യ സംവാദമല്ല ഇത്. നേരത്തെ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനുമായി ട്രംപ് സം‌വദിച്ചിരുന്നു. ആ സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷമാണ്, പ്രസിഡൻ്റ് മത്സരത്തിൽ ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. ജൂലൈ 21 ന് ബൈഡന്‍ സ്വയമേവ മത്സരത്തില്‍ നിന്ന് പിന്മാറുകയും നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ…

കോങ്ങൂര്‍പ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരിക്കും ഉമേഷ്‌ നരേന്ദ്രനും കെ എൽ എസ്സിന്റെ ആദരവ്

ഡാളസ്‌: ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സിൽ അമേരിക്കയിലും കേരളത്തിൽ നിന്നുമുള്ള നൂറിൽപ്പരം അക്ഷരശ്ലോക ആസ്വാദകരും ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ്‌ 31 നു ആയിരുന്നു കെ എൽ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓൺലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ്‌ നരേന്ദ്രൻ (യു എസ്‌ എ) പ്രധാന അവതാരകനായി പങ്കെടുത്തു. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും ഡാളസില്‍ എത്തി പങ്കുചേർന്നു. അക്ഷരശ്ളോകരംഗത്ത് ദീർഘകാല പരിചയവും പ്രാഗൽഭ്യവും നേടിയ കോങൂർപ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നൽകി കെ എൽ എസ്‌ ആദരിച്ചു. പ്രസിഡൻറ്റ്‌ ഷാജു ജോൺ കൈമാറിയ പ്രസ്തുത പ്രശംസാ ഫലകത്തിൽ ഹരിദാസ്‌ മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേർത്തിരുന്നു. “അതിശയമികവോടേയക്ഷരശ്ളോകദീപ- ദ്യുതി, തിരിതെളിയിച്ചും സ്നേഹമേറെപ്പകർന്നും മതിസമമുലകെങ്ങും തൂകി മോദിച്ചു…