ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോഗ്രാഫിക്ക് വിലക്കേര്‍പ്പെടുത്തി; ജെസ്ന എന്ന സ്ത്രീ നടപ്പന്തലില്‍ കേക്ക് മുറിച്ചതും ഭക്തരുമായി ശണ്ഠ കൂടിയതും ഹൈക്കോടതി വിമര്‍ശിച്ചു

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് നിയന്ത്രണം. ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കെയ്ക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയാണ് കോടതി നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. പിറന്നാൾ കെയ്ക്ക് മുറിക്കാനുള്ള ഇടമല്ല ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്നു കോടതി ഓർമിപ്പിച്ചു. വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രമേ വിഡിയോ​ഗ്രാഫി അനുവദിക്കാൻ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു. കൂടാതെ സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വീഡിയോ, വ്ലോ​ഗർമാരുടെ വിഡിയോ​ഗ്രാഫി എന്നിവയും വിലക്കണമെന്നും ഉത്തരവിലുണ്ട്. ദീപസ്തംഭത്തിനു അരികിൽ നിന്നു അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണമെന്നു കോടതി നിർദ്ദേശിച്ചു. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു…

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ)

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു. താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകർന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം…

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം

സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണം സർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണം സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു, കാരൂർ സോമൻ്റെ കാർപാത്യൻ പർവ്വതനിരകൾ , മേരി അലക്സിൻ്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്സാണ്ടറുടെ എൻ്റെ ജുവനൈൽ ഹോം ഓർമ്മകൾ , ഗോപൻ അമ്പാട്ടിൻ്റെ ദി ഫ്രഞ്ച് ഹോൺ & ഫിഡിൽസ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഗോപൻ…

കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ ഓണാഘോഷം നടത്തി

വാഷിംഗ്‌ടൺ ഡി സി : കേരള അസോസിയേഷന്‍  ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി ഓണം ആഘോഷിച്ചു.  ഇരുപതിലധികം വിഭവങ്ങൾ തൂശനിലയിൽ വിളമ്പി ആയിരത്തിലധികം ആളുകൾക്ക്  നൽകിയ ഓണസദ്യ പ്രേത്യേക പ്രശംസ  പിടിച്ചു പറ്റി.   സദ്യക്ക് ശേഷം ഇരുനൂറിലധികം  കലാകാരന്മാർ അണിനിരന്ന ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് സുഷമ പ്രവീണിന്റെ സ്വാഗതത്തോടു തുടക്കമായി . നവരസ എന്നു പേരിട്ട ഈ കലാവിരുന്ന്  വാഷിംഗ്‌ടൺ ഡിസി പ്രേദേശത്തെ മലയാളികൾക്ക് ഒരു നവ്യാനുഭവം ആയി മാറി. ശൃങ്കാരം , ഹാസ്യം , കരുണ, രൗദ്രം , വീര്യം , ഭയാനകം , ബീഭൽസം , അത്ഭുതം  , ശാന്തം  എന്നീ നവരസങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച കലാകാരന്മാർ കലാസ്നേഹികൾക്ക് ഒരു നല്ല കലാവിരുന്ന് ഒരുക്കി. ഓണപരിപാടിയുടെ മുഖ്യ പ്രഭാഷകയായിരുന്ന വുമൺ  entrepreneur Ampcus  ഗ്രൂപ്പ്…

ഹ്യൂസ്റ്റൺ മലയാളി സീനിയേഴ്സിന്റെ കേരളത്തനിമയോടെയുള്ള ഓണാഘോഷം ഉജ്ജ്വലമായി

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയിൽ ആഹ്ലാദകരവും ഉജ്ജ്വലവുമായി. സെപ്റ്റംബർ 14നു ഉച്ചയ്ക്ക് അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണം ആഘോഷിച്ചത്. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ കാലമായി പ്രവർത്തിക്കുന്ന ശ്രീമതി പൊന്നു പിള്ളയുടെ നേതൃത്വത്തിൽ 25 വർഷം മുൻപ് ആരംഭിച്ച ഒരു പൊതു മലയാളി സീനിയേഴ്സ് പ്രസ്ഥാനമാണ്, മലയാളി സീനിയേഴ്സ് സംഘടന. മലയാളി സീനിയേഴ്സ് സംഘടന സ്ഥാപിതമായതിന്റെ ഒരു രജത ജൂബിലി വർഷവും രജത ജൂബിലി ഓണമഹോത്സവവും ആയിരുന്നു ഇപ്രാവശ്യം ആഘോഷിച്ചത്. ശ്രീമാൻ നാരായണൻ നായരുടെ ഈശ്വര പ്രാർത്ഥന ഗാനത്തിനു ശേഷം ശ്രീമതി പൊന്നുപിള്ള, ശ്രീമാൻമാരായ ടോം എബ്രഹാം, എ.സി.ജോർജ്, സ്.കെ.ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ.രാജു, ജി. കെ.പിള്ള, അച്ഛൻ കുഞ്ഞ് എന്നിവർ നിലവിളക്ക് കൊളുത്തി. ശ്രീമതി പൊന്നുപിള്ള അധ്യക്ഷ…

ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ മരിച്ചു; മൂവായിരത്തോളം പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ പങ്കില്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

സെപ്റ്റംബർ 17 ചൊവ്വാഴ്ച ലെബനനിലുടനീളം പേജറുകള്‍ പൊട്ടിത്തെറിച്ച് കുറഞ്ഞത് ഒമ്പതു പേരെങ്കിലും കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും (ദാഹിയെഹ്) ഹിസ്ബുള്ളയുടെ പ്രവർത്തനത്തിന് പേരുകേട്ട പ്രദേശങ്ങളായ കിഴക്കൻ ബെക്കാ താഴ്‌വരയിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സ്‌ഫോടനങ്ങൾ ഒരു മണിക്കൂറോളം ഇടയ്‌ക്കിടെ തുടർന്നു, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒരു മണിക്കൂറിന് ശേഷവും സ്‌ഫോടനങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടെന്നാണ്. സ്‌ഫോടനങ്ങൾ താരതമ്യേന അടങ്ങിയിട്ടുണ്ടെന്ന് ദൃശ്യങ്ങളും സാക്ഷി വിവരങ്ങളും സൂചിപ്പിക്കുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്നുള്ള വീഡിയോകൾ കാണിക്കുന്നത് സ്ഫോടനങ്ങൾ പ്രധാനമായും പേജറുകൾക്ക് സമീപമുള്ള വ്യക്തികളെയാണ് ബാധിച്ചതെന്നാണ്. മുഖത്തുണ്ടായ ഗുരുതരമായ മുറിവുകൾ, കൈവിരലുകൾ നഷ്ടപ്പെട്ടത്, പേജറുകൾ ധരിച്ചിരുന്ന ഇടുപ്പിലെ വലിയ മുറിവുകൾ എന്നിവ ഉൾപ്പെടുന്നു. ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിട്ടും, സ്ഫോടനങ്ങൾ വലിയ ഘടനാപരമായ കേടുപാടുകൾ ഉണ്ടാക്കുകയോ തീ ആളിപ്പടരുകയോ ചെയ്തില്ല. തായ്‌വാനീസ് നിർമ്മാതാക്കളായ…

യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനിടയില്‍ ട്രംപും മോദിയും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: മുൻ യുഎസ് പ്രസിഡൻ്റും നിലവിലെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മിഷിഗനിലെ ഫ്ലിൻ്റിൽ നടന്ന പ്രചാരണ പരിപാടിയിൽ ട്രംപ് യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങൾ ചർച്ച ചെയ്തു. മീറ്റിംഗ് സ്ഥലത്തെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി മോദി സെപ്റ്റംബർ 21 മുതൽ 23 വരെ അമേരിക്ക സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സന്ദർശന വേളയിൽ, ഡെലവെയറിലെ വിൽമിംഗ്ടണിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി ഉൾപ്പെടെ നിരവധി സുപ്രധാന പരിപാടികളിൽ മോദി പങ്കെടുക്കും. ക്വാഡ് ഉച്ചകോടി ക്വാഡ് സഖ്യത്തിൻ്റെ പുരോഗതി അവലോകനം ചെയ്യുകയും ഇന്തോ-പസഫിക് വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഭാവി അജണ്ടകൾ നിശ്ചയിക്കുകയും ചെയ്യും. ഹൂസ്റ്റണിലെ “ഹൗഡി മോദി” റാലിയും ഇന്ത്യയിലെ “നമസ്‌തേ ട്രംപ്” ഇവൻ്റും പോലുള്ള…

ഇറാൻ പ്രസിഡൻ്റ് ന്യൂയോർക്കിൽ യുഎൻജിഎ സമ്മേളനത്തിൽ പങ്കെടുക്കും

ന്യൂയോര്‍ക്ക്: യുഎൻ ജനറൽ അസംബ്ലിയുടെ (UNGA 79) 79-ാമത് സെഷനിൽ പങ്കെടുക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഞായറാഴ്ച ന്യൂയോർക്കിലേക്ക് പുറപ്പെടും. ഉയർന്ന തല പൊതു സംവാദത്തിൻ്റെ ആദ്യ ദിവസമായ സെപ്തംബര്‍ 24-ന് അദ്ദേഹത്തിൻ്റെ പ്രസംഗം ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും, ഈ സമയത്ത് അദ്ദേഹം ഇറാനിയൻ ജനങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുമെന്നും IRNA ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോർക്കിൽ താമസിക്കുന്ന സമയത്ത്, അമേരിക്കയിൽ താമസിക്കുന്ന ഇറാനിയൻ പൗരന്മാർ, മീഡിയ, തിങ്ക് ടാങ്ക് ഡയറക്ടർമാർ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, മത നേതാക്കൾ എന്നിവരുമായി പെസെഷ്കിയൻ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎൻജിഎ 79-ലെ തൻ്റെ പങ്കാളിത്തം ഇറാനികളുടെ അവകാശങ്ങൾ, മനോഭാവങ്ങൾ, വിശ്വാസങ്ങൾ എന്നിവ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതായിരിക്കുമെന്ന് അദ്ദേഹം ടെഹ്‌റാനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇബ്രാഹിം റെയ്‌സിക്ക് പകരമായി ജൂലൈ…

കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു

ഗാർലാൻഡ് ( ഡാളസ്):കേരള അസോസിയേഷൻ ഓഫ് ഡാലസ് എഡ്യൂക്കേഷൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ ഓണാഘോഷത്തിൽ വെച്ച നടന്ന ചടങ്ങിൽ വെച്ചായിരുന്നു അവാർഡ് വിതരണം നടത്തപ്പെട്ടത്. . സെപ്റ്റ :14 ശനിയാഴ്ച ഡാളസ് ഫാർമേ ഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചര്ച്ച ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹി ച്ചു.കേരളത്തിൽ നിന്നും എത്തിച്ചേർന്ന സി പി ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായിരിന്നു. അവാർഡിനർഹമായ വിദ്യാർഥികൾക്കു മുഖ്യാതിഥിയും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു അഞ്ചാം ക്ലാസ്ഒന്നാം സമ്മാനം ഗൗതം ഉണ്ണിത്താൻ, രണ്ടാം സമ്മാനം ജെസ്വിൻ ജെ ജോയ് എട്ടാം…

സിനിമാ സംവിധായകൻ ബ്ലസിക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്

ഡാലസ്: കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസിക്കും, സഹധർമ്മിണി മിനി ബ്ലസിക്കും ഡാലസ് ഫോർട്ട്‌ വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി രാമപുരം, ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള തമ്പി ജോർജ് കുമ്പനാട്, അനിൽ മാത്യു, കൊച്ചുമോൻ പുലിയൂർ, ജെമിനി, ജെസ്‌ലിൻ എന്നിവർ എയർപോർട്ടിൽ ബ്ലസിയെ സ്വീകരിക്കുവാൻ എത്തിയിരുന്നു. തിരുവല്ലാ സ്വദേശിയായ ബ്ലസി ഐപ്പ് തോമസ് ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാകൃത്തുമാണ്. ദേശീയ ചലച്ചിത്ര അവാർഡും, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഡോക്യുമെൻ്ററി ഫിലിം 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും…