സംവിധായകന്‍ വികെ പ്രകാശിനെതിരായുള്ള ലൈംഗികാതിക്രമ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗീകാതിക്രമ കേസില്‍ യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ ഉയരുന്ന പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നാണ് വി.കെ പ്രകാശിന്റെ ആരോപണം. സംവിധായകന്‍ കഥാ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചു വരുത്തിയ ശേഷം ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്. സംഭവം നടക്കുന്നത് 2 വര്‍ഷം മുന്പ് കൊല്ലത്തുവച്ചായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കേസില്‍ ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, മറ്റൊരു ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന്‍ നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്…

തലവടി സി.എം.എസ് ഹൈസ്കൂളിൽ കാർഷിക സെമിനാർ നടത്തി

എടത്വ: തലവടി സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ വെച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ എബി മാത്യൂ ചോളകത്ത് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സ്കൂൾ ഓഫ് ബയോ സയൻസ് സീനിയർ പ്രൊഫസർ ഡോ ജെ ജി റെ ക്ലാസുകൾ നയിച്ചു. സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, സ്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ചർച്ച് കമ്മിറ്റി അംഗം പി. ഐ ജേക്കബ്, മടയാടി പാടശേഖര സമിതി സെക്രട്ടറി പി. ഇ ചാക്കോ, വർക്കി ഇട്ടിയവിര, ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ജേതാവ് സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുളയെ അനുമോദിച്ചു. മുതിർന്ന കർഷകനായ വർക്കി ഇട്ടിയവിരയെ…

മൂന്നാമത് മകം ജലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എടത്വാ : ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29ന് 2 മണിക്ക് എടത്വായിൽ നടത്തപ്പെടുന്ന മൂന്നാമത് മകം ജലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് എടത്വാ സെന്റ് അലോഷ്യസ് കോളേജിന് സമീപം തുണ്ടിപറമ്പിൽ ബിൽഡിംഗ്സില്‍ ലയൺസ് ക്ലബ് ഓഫ് എടത്വാ ടൗൺ പ്രസിഡന്റ് ഡോ ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എം ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു മുളപ്പഞ്ചേരിൽ, ദ്രാവിഡ പൈതൃക വേദി ജനറൽ സെക്രട്ടറി ജി ജയചന്ദ്രൻ, രക്ഷാധികാരി എ ജെ കുഞ്ഞുമോൻ, കെ കെ സുധീർ, കെസി സന്തോഷ്, സി എം കൃഷ്ണൻ, ഷാജി കരുവടിപച്ച, ടി. കെ സതീഷ്കുമാർ, സാബു പൂവക്കാട് എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2024- 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പിഡിജി ഡോ സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ക്ളബ് പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവവഹിച്ചു.ജിഎടി ടീം കോർഡിനേറ്റർ എംജി.വേണുഗോപാൽ മുഖ്യ സന്ദേശം നല്കി.സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സോൺ ചെയർമാൻ ലയൺ സുരേഷ് ബാബു, ചെങ്ങന്നൂര്‍ ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ ജോർജ് നെൽസൺ, ഫസ്റ്റ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, ക്ലബ് മാർക്കറ്റിങ് ചെയർമാൻ കെ ജയചന്ദ്രന്‍, ക്ലബ്ബ് മെമ്പർഷിപ്പ് കോർഡിനേറ്റർ വിൻസൻ ജോസഫ് കടുമത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ലബിന്റെ പ്രസിഡന്റ് ആയി സ്ഥാനാരോഹണം ചെയ്ത ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് അംഗികാര മുദ്ര നല്കുകയും ഇന്റർനാഷണൽ ചാരിറ്റി…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 10 ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ ആത്മാർഥതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോഴുള്ള ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. ധനു: സാമ്പത്തികപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം പങ്കിടും. തൊഴിലിൽ…

സുനാമിക്ക് 13 വർഷങ്ങൾക്ക് ശേഷം ഫുകുഷിമ റിയാക്ടറിൻ്റെ അവശിഷ്ടങ്ങൾ വിജയകരമായി നീക്കം ചെയ്തു

ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രയാസകരമായ പ്രവർത്തനം ചൊവ്വാഴ്ച ആരംഭിച്ചു, സാങ്കേതിക തകരാറുകൾ കാരണം നേരത്തെ ശ്രമം നിർത്തിവച്ചിരുന്നു. “പൈലറ്റ് എക്സ്ട്രാക്ഷൻ ഓപ്പറേഷൻ” ആരംഭിച്ചതായി ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി (TEPCO) ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇതിന് രണ്ടാഴ്ചയോളം സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഫുകുഷിമ ഡൈച്ചി പ്ലാൻ്റ് ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിർണായക ചുവടുവെപ്പായി റിയാക്ടറുകൾക്കുള്ളിലെ അവസ്ഥകളെക്കുറിച്ചുള്ള സൂചനകൾക്കായി ഈ ചെറിയ സാമ്പിൾ പഠിക്കും. റിക്ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമി, ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായി മാറിയതിന് ശേഷവും 880 ടൺ, അത്യന്തം അപകടകരമായ വസ്തുക്കൾ അവശേഷിക്കുന്നു. റിയാക്ടറുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ദശാബ്ദങ്ങൾ നീണ്ട ഡീകമ്മീഷൻ പ്രോജക്റ്റിലെ ഏറ്റവും ഭയാനകമായ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു. വേർതിരിച്ചെടുക്കൽ പ്രക്രിയ വിജയകരമാണെങ്കിൽ, വിശകലനത്തിനായി…

ഒ ഐ സി സി (യു കെ) യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ന് ഇപ്സ്വിച്ചിൽ; നിറം പകരാൻ ചെണ്ടമേളവും കലാവിരുന്നുകളും

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 – ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും. ഒ ഐ സി സി (യു കെ) – യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ,…

ലാസ്‌ വേഗസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആഘോഷിച്ചു

ലാസ്‌ വേഗാസ് : സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2024 ലെ പെരുന്നാൾ സെപ്റ്റമ്പർ ഏഴാം തീയ്യതി ശനിയാഴ്ച, മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽപൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ ആണ്‌, ഇടവകപ്പെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്. സെപ്റ്റംബർ ഏഴാം തീയ്യതി കാലത്ത് 9:30 മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന് പെരുന്നാളിന്റെ വിശുദ്ധ കുർബ്ബാനയും നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ സൗത്ത്‍ വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദർ യോഹന്നാൻ പണിക്കർ സഹകാർമ്മികൻ ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയിൽ യാചിക്കുന്നതൊക്കെയും വിശ്വാസികൾക്ക് അനുഗ്രഹപ്രദമായി ദൈവം വര്ഷിക്കുമെന്നു മെത്രാപ്പോലീത്താ തന്റെ…

ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്‌ടൺ ഡി.സി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

വാഷിംഗ്ടണ്‍: വാഷിംഗ്‌ടൺ ഡി.സി., ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെൻറർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വളരെ ഭക്തിപുരസ്സരം ഭംഗിയായി ആഘോഷിച്ചു. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടികൾ, ഇന്ത്യൻ എംബസ്സി, വാഷിംഗ്‌ടൺ ഡി. സി., ലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജീവ് അഹൂജ ഉത്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹാ സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. SNMC യുടെ പ്രസിഡണ്ട് ഷാം ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ. മുരളീരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ…

ഇറാനിൽ നിന്ന് റഷ്യ മിസൈലുകൾ സ്വന്തമാക്കിയെന്ന് യുഎസ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ

ഇറാനിൽ നിന്ന് റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ ലഭിച്ചിട്ടുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ ഉക്രെയ്നിൽ വിന്യസിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇറാനിയൻ മിസൈലുകളുടെ വിതരണം ഉക്രെയ്നിലെ മുൻനിരയിൽ നിന്ന് കൂടുതൽ പ്രദേശങ്ങൾ ലക്ഷ്യമിടാൻ റഷ്യയെ സഹായിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. മോസ്കോയും ടെഹ്‌റാനും തമ്മിലുള്ള ഈ പങ്കാളിത്തം യൂറോപ്യൻ സ്ഥിരതയെ അപകടപ്പെടുത്തുക മാത്രമല്ല, മിഡിൽ ഈസ്റ്റിനുമപ്പുറത്തേക്ക് വ്യാപിക്കുന്ന ഇറാൻ്റെ അസ്ഥിരപ്പെടുത്തുന്ന സ്വാധീനം കാണിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിക്കൊപ്പം കൈവ് സന്ദർശിക്കുന്നതിന് മുമ്പ് ലണ്ടനിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ബ്ലിങ്കന്‍, ഈ സഹകരണം യൂറോപ്യൻ സുരക്ഷയ്ക്ക് ഉയർത്തുന്ന ഭീഷണി ഉയർത്തിക്കാട്ടി. കൂടാതെ, ആണവ കാര്യങ്ങളിൽ ഉൾപ്പെടെ റഷ്യ ഇറാനുമായി സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനുമേലുള്ള അധിക യുഎസ് ഉപരോധങ്ങൾ ഇറാൻ എയറിനെ ലക്ഷ്യമിടും, മറ്റ് രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.