ദക്ഷിണാഫ്രിക്കൻ ബാൻഡ് കിഫ്‌നെസ് ‘ഈറ്റിംഗ് ദ ക്യാറ്റ്‌സ്’ എന്ന പാരഡി ഗാനത്തില്‍ ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് പുറത്തിറക്കിയ വീഡിയോ വൈറലായി. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ബൈഡൻ സർക്കാരിൻ്റെ കുടിയേറ്റ നയത്തെ വിമർശിച്ചുകൊണ്ട്, സ്പ്രിംഗ്‌ഫീല്‍ഡില്‍ എത്തിയിട്ടുള്ള കുടിയേറ്റക്കാര്‍ പ്രാദേശവാസികളുടെ പൂച്ചകളേയും നായകളേയും വളര്‍ത്തു മൃഗങ്ങളേയും തിന്നുകയാണെന്ന പ്രസ്താവന വിവാദമായെന്നു മാത്രമല്ല, മുന്‍ പ്രസിഡന്റിന്റെ നിരുത്തരവാദപരവും അതിരു കടന്നതുമായ അഭിപ്രായം വന്‍ പ്രതിഷേധത്തിനും കാരണമായി. വീഡിയോ വൈറൽ ആകുകയും സ്വയമേവ ട്യൂൺ ചെയ്‌ത മൃഗങ്ങളുടെ ശബ്‌ദങ്ങൾക്കൊപ്പം ട്രംപിൻ്റെ എഡിറ്റ് ചെയ്‌ത ഓഡിയോ ഫീച്ചർ ചെയ്യുകയും ചെയ്‌തു. സ്വയമേവ ട്യൂൺ ചെയ്‌ത മ്യാവിംഗും കുരയ്ക്കുന്ന ശബ്‌ദങ്ങളും ഉൾപ്പെടുന്ന ഒരു റെഗ്ഗെറ്റൺ-സ്റ്റൈൽ ട്യൂണിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ‘അവർ നായ്ക്കളെ തിന്നുന്നു, പൂച്ചകളെ തിന്നുന്നു, അവിടെ താമസിക്കുന്നവരുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു’ എന്ന് ട്രംപിൻ്റെ എഡിറ്റ് ചെയ്ത ഓഡിയോയോടെയാണ് ഗാനം ആരംഭിക്കുന്നത്. ഇതിനുശേഷം, പ്രധാന…
Month: September 2024
വിൻഡോസ് കേർണലിൽ നിന്ന് സുരക്ഷാ സോഫ്റ്റ്‌വെയർ മാറ്റാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു
റെഡ്മണ്ട്: ക്രൗഡ്‌സ്ട്രൈക്ക് സംഭവം വിൻഡോസ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിക്കാട്ടി. ടെക്‌സാസ് കമ്പനിയുടെ മോശം അപ്‌ഡേറ്റ് രീതികൾ മൈക്രോസോഫ്റ്റിനെ പ്രതികൂലമായി ബാധിച്ചു, എന്നാൽ ഭാവിയിലെ ആഗോള സംഭവങ്ങൾ തടയുന്നതിന് വിൻഡോസ് എങ്ങനെ മെച്ചപ്പെടുത്താം എന്ന് റെഡ്മണ്ടിനെ പ്രേരിപ്പിച്ചു. ക്രൗഡ്‌സ്ട്രൈക്ക് അതിൻ്റെ ഫാൽക്കൺ സെൻസർ സുരക്ഷാ സോഫ്റ്റ്‌വെയറിനായി ഒരു തെറ്റായ അപ്‌ഡേറ്റ് പുറത്തിറക്കി, ഇത് മുഴുവൻ വിൻഡോസ് ഇക്കോസിസ്റ്റത്തിനും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ദശലക്ഷക്കണക്കിന് പിസികളെ ഓൺലൈനിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചതിന് ശേഷം, ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൂടുതൽ പ്രതിരോധ ശേഷിയുള്ളതാക്കാൻ ലക്ഷ്യമിട്ടുള്ള കാര്യമായ മാറ്റങ്ങളിലൂടെ വിൻഡോസ് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു. സെപ്തംബർ 10-ന്, കമ്പനി ഒരു കമ്മ്യൂണിറ്റി മീറ്റിംഗ് നടത്തി, അവിടെ വിൻഡോസ് പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ഓൺലൈനിൽ പങ്കിട്ടു. വിൻഡോസ് എൻഡ്‌പോയിൻ്റ് സെക്യൂരിറ്റി ഇക്കോസിസ്റ്റം ഉച്ചകോടി യുഎസിലെയും യൂറോപ്പിലെയും എൻഡ്‌പോയിൻ്റ് സെക്യൂരിറ്റി വെണ്ടർമാരെയും…
ഡാളസ് ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു.
ഫ്രിസ്‌ക്കോ (ടെക്‌സാസ്): ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച കരോൾട്ടൻ സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏറെ പുതുമകളോടെ ആഘോഷിച്ചു. അമേരിക്കൻ ജീവിത തിരക്കുകൾക്കിടയിലും കേരളത്തെയും മലയാളത്തനിമയും ഹൃദയത്തോട് ചേർത്തുനിന്ന അനുഭവമായിരുന്നു ആഘോഷ പരിപാടിയിലെ ഓരോ ഇനവും. കേരള വേഷത്തിൽ അണിഞ്ഞൊരുങ്ങിയ മങ്കമാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ പങ്കെടുത്തവരെ ആനന്ദത്തിലും ആവേശത്തിലുമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങൾ കോർത്തിണക്കി ആഘോഷത്തെ കേരളീയമാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, ഏകാഭിനയം, വിവിധതരം നൃത്തനൃത്യങ്ങൾ തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ ഒരു ഗ്രാമം അമേരിക്കയിൽ പുനർജനിച്ച അനുഭവമായി മാറി. പങ്കെടുത്ത കുട്ടികളുടെ പ്രാധിനിത്യം സംഘാടകർക്ക് ഏറെ സന്തോഷം നൽകി. ഇരുപത്തഞ്ചോളം ഇനം വിഭവങ്ങൾ ചേർത്ത് ഓണസദ്യ ഏറെ ആസ്വാദ്യകരമായിരുന്നു. ചിങ്ങമാസം പിറന്നപ്പോൾ തന്നെ ഓണാഘോഷം നടത്താൻ…
ഡാളസ്സിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഡാളസ് : സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രീ വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വർഗ്ഗീസ് എന്നിവർ മരണത്തിനു കീഴടങ്ങി . പരേതനായ അമേരിക്കാൻ സാഹിത്യകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ . എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വർഗ്ഗീസിൻ്റെയും ശ്രീമതി അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് ശ്രീ വിക്ടർ വർഗീസ്. ശ്രീ വിക്ടർ വർഗ്ഗീസിനും ശ്രീമതി ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്. പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074) സംസ്കാര ശുശ്രൂഷകൾ:സെപ്റ്റംബർ 21…
ഗ്രേറ്റർ കൈലാഷിൽ ജിം ഉടമ വെടിയേറ്റ് മരിച്ചു; ലോറൻസ് ബിഷ്‌ണോയി സംഘത്തെ സംശയിക്കുന്നു
ന്യൂഡൽഹി: വ്യാഴാഴ്ച രാത്രി ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ൽ ജിം ഉടമ നാദിർ ഷാ എന്ന 35 കാരൻ വെടിയേറ്റ് മരിച്ചു. ഷാ ജിമ്മിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി 10.40 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി. ഏഴ് മുതൽ എട്ട് വരെ വെടിയുണ്ടകൾ ഉതിർത്തതായി ദക്ഷിണ ഡൽഹി ജില്ലാ പോലീസ് കമ്മീഷണർ (ഡിസിപി) അങ്കിത് ചൗഹാൻ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനും നിരീക്ഷണത്തിനുമായി പോലീസ് അഞ്ചംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ബ്രാറിൻ്റെ കൂട്ടാളിയായ രോഹിത് ഗോദാരയുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഷാ ഇടപെട്ടു എന്നാരോപിച്ചാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് ഗോദര സോഷ്യൽ മീഡിയ പോസ്റ്റിൽ ഷൂട്ടിംഗിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. “ഞങ്ങളുടെ ഇടപാടുകൾ തടസ്സപ്പെടുത്താൻ ധൈര്യപ്പെടുന്ന ആർക്കും ഇതേ…
‘ ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ – മെഗാ സംഗീത റിയാലിറ്റി ഷോ മക്കരപ്പറമ്പിൽ
മക്കരപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മക്കരപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ എന്ന മെഗാ സംഗീത റിയാലിറ്റി ഷോ സെപ്റ്റംബർ 17, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മക്കരപ്പറമ്പ ഹെവൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കും. സംസ്ഥാന തലത്തിൽ നിന്നുള്ള 250-ത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 16 മത്സരാർത്ഥികൾ ഈ ഫൈനൽ റൗണ്ടിൽ പങ്കെടുക്കും. പ്രശസ്ത ഗായകരും ഇൻസ്ട്രുമെന്റൽ ആർട്ടിസ്റ്റുകളും പ്രൊഫഷണൽ ഡാൻസേഴ്സും ഉൾപ്പെടെ വിവിധ ടി.വി. റിയാലിറ്റി ഷോകളിൽ നാം പതിവായി കാണുന്ന താരങ്ങൾ ഈ മെഗാ ഷോയുടെ ഭാഗമാകും. കേരളത്തിൽ ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്രയും വലിയ രീതിയിൽ ഒരു സംഗീത റിയാലിറ്റി ഷോക്ക് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇത്. പ്രവേശനം…
യെച്ചൂരി; ഇന്ത്യയുടെ മതനിരപേക്ഷ മുഖം: കാന്തപുരം
കോഴിക്കോട്: ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മതേതരത്വം, സാമൂഹ്യനീതി, വർഗീയതെക്കെതിരായ ചെറുത്തു നിൽപ്പ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. അടിച്ചമർത്തപ്പെട്ടവർക്കും, കർഷകർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഇടപെടലുകളും മതേതര ഇന്ത്യ എന്നും ഓർക്കുമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ മർകസ് നോളജ് സിറ്റി സന്ദർശിച്ച വേളയിൽ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മർകസ് പദ്ധതികൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിൻ്റെ വേർപാട് പാർട്ടിക്ക് മാത്രമല്ല, ജനാധിപത്യ മൂല്യങ്ങളെയും നീതിയുക്തമായ സമൂഹത്തിനുവേണ്ടിയുള്ള പരിശ്രമത്തെയും വിലമതിക്കുന്ന എല്ലാവർക്കും നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയെ ഉൾക്കൊള്ളുകയും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.- ഗ്രാൻഡ് മുഫ്തി പറഞ്ഞു.
കൊടിഞ്ഞി ഫൈസൽ വധം: ആർഎസ് എസ് ക്രിമിനുകൾക്ക് വേണ്ടി സർക്കാർ ഒത്തു കളിക്കുന്നു – സഫീർ ഷാ
തിരൂരങ്ങാടി: ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ അനുവദിച്ച് കൊടുക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ സർക്കാർ ഇതിന് തയ്യാറാവാത്തത് ആർഎസ്എസിന്റെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ പറഞ്ഞു. കൊടിഞ്ഞി ഫൈസൽ വധം: ഇടതു സർക്കാർ സംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ ഒന്നു മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. സിപിഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിൽ പോലും പ്രതികളെ വെറുതെ വിടുകയാണ് ചെയ്തിട്ടുള്ളത്. കേരള പോലീസ് ആർഎസ്എസിന്റെ സ്വകാര്യ സേനയായി മാറിയതിന്റെ…
1984-ലെ വിമാന റാഞ്ചലുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അനുഭവം പങ്കുവെച്ച് ഇഎഎം ജയശങ്കര്‍
ജനീവ: വെള്ളിയാഴ്ച ജനീവയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെ 1984ലെ വിമാന റാഞ്ചലിനെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തി. 1999-ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയതിനെ നാടകീയമാക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസായ “ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്” നെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തൻ്റെ പിതാവ് 1984-ൽ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നുവെന്നും, താന്‍ തന്നെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ടീമിൻ്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ സിനിമ കണ്ടിട്ടില്ല, അതിനാൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല,” ജയശങ്കർ പറഞ്ഞു. എന്നാൽ നിങ്ങൾ ഓർക്കുന്ന രസകരമായ ഒരു കാര്യം ഞാൻ നിങ്ങളോട് പറയുന്നു. 1984-ൽ, ഒരു ഹൈജാക്കിംഗ് ഉണ്ടായിരുന്നു… അന്ന് ഞാൻ വളരെ ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. അത് കൈകാര്യം ചെയ്യുന്ന ടീമിൽ ഞാനും ഉണ്ടായിരുന്നു. ഹൈജാക്കിംഗ് നടന്ന് 3-4 മണിക്കൂർ കഴിഞ്ഞപ്പോൾ,…
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: പ്രതിഭകളുടെ സംഗമവേദിയായി സ്പാർക് കണക്ട് ഫെല്ലോ മീറ്റ്
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിച്ച സ്പാർക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ സംഗമ വേദിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നൂറിലധികം സെന്ററുകളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന സ്‌കോളർഷിപ്പ് പരീക്ഷയിൽ പതിനായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 201 വിദ്യാർഥികളെയാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഫെല്ലോകളായി ആദരിച്ചത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കും. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ജാതി മത വർഗ ഭേദമന്യേ, മിടുക്കരായ വിദ്യാർഥികളുടെ ഉന്നത സ്വപ്നങ്ങൾ പൂവണിയാൻ മർകസ് കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മർകസു സഖാഫത്തി സുന്നിയ്യയുടെ…