ഡാളസ്: ഡാളസ് സെന്റ് പോൾസ് ഇടവക ഒരുക്കിയ പിക്നിക് തികച്ചും ആൽമീക ചൈതന്യത്തോടു കൂടി തന്നെ ഒരു ഉത്സവമാക്കി മാറ്റി. ഇടവക വികാരി ഷൈജു സി ജോയ് നേതൃത്വം നൽകിയ പിക്നിക് 160 -ൽ പരം അംഗങ്ങൾ പങ്കെടുത്തു വൻ വിജയമാക്കിയതിൽ ഇടവക ട്രസ്റ്റീഎബി തോമസ് വിനോദ് ചെറിയാൻ എന്നിവർ നന്ദിയും സ്നേഹവും അറിയിച്ചു. പിക്നിക്കിന്റെ കൺവീനേഴ്സ് ആയി പ്രവർത്തിച്ച ജെഫ് തോമസ് ബിനു തരകൻ, ജിജോഷ് എന്നിവരുടെ പ്രവർത്തന വൈഭവം സെക്രട്ടറി അജു മാത്യുവിന്റെ അഭാവം പിക്നിക് പരിപാടികൾക്ക് തടസ്സമായില്ല. കൂടാതെ വൈസ് പ്രസിഡണ്ട് കുര്യൻ ഈശോ ഓൾ റൌണ്ട് മേൽ നോട്ടം നടത്തിയതും പിക്നിക്കിന്റെ വിജയത്തിന് ഒരു താങ്ങായി മാറി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു കൂട്ടായ്മ ഈ ഒരു പിക്നിക്കിൽ പ്രകടമായിരുന്നു. 7 മണിക്കൂറിന്റെ പ്രോഗ്രാം പങ്കെടുത്തവരുടെ മനസ്സുകളെ വളരെയധികം സന്തോഷിപ്പിക്കുന്ന മറക്കാനാവാത്ത അനുഭവങ്ങളയിരുന്നു.…
Month: September 2024
എഡ്മിന്റണിൽ ആദ്യമായി മെഗാ തിരുവാതിരയൊരുക്കി നേർമ്മയുടെ ഓണാഘോഷം
എഡ്മിന്റൻ: എന്നും പുതുമ നിറഞ്ഞ പരിപാടികൾ മലയാളികൾക്കിടയിലേക്കു എത്തിക്കാൻ എഡ്മൺടോൺ മലയാളി കൂട്ടായ്മയായ നേർമയ്ക്കു സാധിച്ചിട്ടുണ്ട്. എഡ്മൺടോണിലെ Balwin Community Hall -ൽ വച്ച് ഓഗസ്റ്റ് 31-നു നടത്തപ്പെട്ട നേർമ്മയുടെ ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുരയ്ക്കാൻ നേർമ്മയുടെ അംഗങ്ങളായ നാല്പതോളം സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ആൽബെർട്ടയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മെഗാ തിരുവാതിര നടത്തപ്പെടുന്നത്. മെഗാ തിരുവാതിര കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും രസകരങ്ങളായ കലാ പരിപാടികളോടൊപ്പം TALENT ഓൺലൈൻ മ്യൂസിക് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച LIVE ORCHESTRA-യും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് പകിട്ടു കൂട്ടുവാൻ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടി പുത്തൻ പാവാടയും ബ്ലൗസും ഉടുത്തു കുഞ്ഞു കുട്ടികളും കേരള സാരികളണിഞ്ഞു സ്ത്രീകളും മാവേലിമന്നനെ വരവേറ്റു. സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഉള്ള സമ്മാന ദാനവും പായസ മത്സരത്തിൽ ഒന്നും രണ്ടും…
“കമലാ ഹാരിസ് സഖാവോ?”: കമലാ ഹാരിസിനെ മാർക്‌സിസ്റ്റായി മുദ്രകുത്തി ഡോണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: കമലാ ഹാരിസിനെ അപകീർത്തിപ്പെടുത്താനും വോട്ടർമാരെ ആകർഷിക്കാനുമുള്ള ശ്രമത്തിൽ അവരെ മാർക്സിസ്റ്റും കമ്മ്യൂണിസ്റ്റുമാണെന്ന് മുദ്രകുത്തി ഡൊണാൾഡ് ട്രംപ് ആക്രമണം ശക്തമാക്കി. ‘റെഡ് ബെയ്റ്റിംഗ്’ എന്നറിയപ്പെടുന്ന ഈ തന്ത്രം, ഹിസ്പാനിക്, ലാറ്റിനോ, സീനിയര്‍ സിറ്റിസണ്‍ അമേരിക്കക്കാർ എന്നിവരുൾപ്പെടെയുള്ള പ്രത്യേക വോട്ടർ ഡെമോഗ്രാഫിക്സിനെ സ്വാധീനിക്കാനും ശീതയുദ്ധകാലത്തെ ഭയം ജനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപ് ഈ തന്ത്രം ഉപയോഗിച്ചതെന്ന് പറയുന്നു. കമലാ ഹാരിസിനെ അപകടകാരിയായ ഇടതുപക്ഷ തീവ്രവാദിയായി ചിത്രീകരിക്കാമെന്ന പ്രതീക്ഷയിലാണ് ട്രംപ് അവരെ മാർക്സിസ്റ്റും കമ്മ്യൂണിസ്റ്റുമാണെന്ന് മുദ്രകുത്തിയത്. ഈ സമീപനം ശീതയുദ്ധത്തിൻ്റെ “ചുവന്ന ഭയം” ഉണർത്തുന്നതിനുള്ള വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ്. അതായത്, അമേരിക്കയിലേക്ക് കമ്മ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ഭയം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കലാണ് ട്രംപ് ചെയ്തത്. അതേസമയം, കമലാ ഹാരിസിൻ്റെ നയങ്ങളും രാഷ്ട്രീയ ജീവിതവും മാർക്സിസ്റ്റ് അല്ലെങ്കിൽ കമ്യൂണിസ്റ്റ് ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “അവര്‍ ഒരു മാർക്സിസ്റ്റല്ല, അവര്‍ ഒരു കമ്മ്യൂണിസ്റ്റുമല്ല,”…
അസ്സോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു
റ്റാമ്പാ (ഫ്ലോറിഡ): അസ്സോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ, കേരളത്തനിമയോടെ, ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 21 ശനിയാഴ്ച, ടാമ്പാ ഹിന്ദു ക്ഷേത്രത്തില്‍ വെച്ചാണ് ആഘോഷം. ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പാടികളാണ് ആഘോഷത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം ചെണ്ടമേളത്തോടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്. അമ്മമാരുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപ്പൂക്കളം ഒരുക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിവു പകരാനും, അടുത്തു കാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു. ഓൺലൈനായി നടത്തിയ ഓണ പരിപാടികളുടെ രജിസ്ട്രേഷന് നല്ല പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റിസിനും ATHMA ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക.
ഡെലവെയറിൽ നാലാമത്തെ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി ജോ ബൈഡൻ ആതിഥേയത്വം വഹിക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സെപ്തംബർ 21 ന് ഡെലവെയറിൽ നാലാമത്തെ വ്യക്തിത്വ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഓരോ ക്വാഡ് നേതാക്കളുമായും അദ്ദേഹത്തിൻ്റെ ശക്തമായ വ്യക്തിപരമായ ബന്ധവും ക്വാഡ് പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും അടിവരയിടുന്ന ബൈഡൻ ആദ്യമായി വിൽമിംഗ്ടണിൽ വിദേശ നേതാക്കളെ പ്രസിഡൻ്റായി ആതിഥ്യമരുളുന്നത് ഈ സംഭവം അടയാളപ്പെടുത്തുന്നു. ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവർ പങ്കെടുക്കും. ക്വാഡ് രാഷ്ട്രങ്ങൾക്കിടയിൽ തന്ത്രപരമായ വിന്യാസം ശക്തിപ്പെടുത്തുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഉച്ചകോടിയുടെ പ്രാഥമിക ശ്രദ്ധ. ആരോഗ്യ സുരക്ഷ, ദുരന്ത പ്രതികരണം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നിർണായക സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനം, ക്ലീൻ എനർജി, സൈബർ സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ അജണ്ടയിൽ ഉൾപ്പെടുത്തും. അടുത്ത…
ആവേശമായി മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ ഓണാഘോഷം
മാൻസ്ഫീൽഡ് (ടെക്‌സാസ്): ഡാലസിന്റെ പ്രാന്തപ്രദേശമായ മാൻസ്ഫീൽഡിലെ മലയാളി കൂട്ടായ്മയായ മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സംഘടിപ്പിച്ചു. അതിവേഗം വളരുന്ന ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മാൻസ്ഫീൽഡിലും പ്രാന്ത പ്രദേശത്തുമുള്ള പുതുതലമുറയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികൾ. മാൻസ്ഫീൽഡ് സിറ്റി ആക്ടിവിറ്റിസ് സെന്ററിൽ സെപ്റ്റംബർ 8 ഞായാറാഴ്ച നടന്ന ഓണാഘോഷ പരിപാടികളിൽ നൂറിൽപരം പേർ പങ്കുചേർന്നു. വനിതകൾ പൂക്കളം ഒരുക്കി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കുടികളുടെ നൃത്യനൃത്തങ്ങൾ, ഓണപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിര, യുവാക്കളുടെ കോമഡി നൃത്തം, കുട്ടികൾ ചേർന്നവതരിപ്പിച്ച ഉപകരണ സംഗീതം, പാരമ്പതാഗത നൃത്തങ്ങൾ തുടങ്ങിയവ ആഘോഷങ്ങക്കു കൊഴുപ്പേകി. വനിതകളുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര പ്രത്യേക ശ്രദ്ധനേടി. മാവേലി എഴുന്നെള്ളത്തിൽ കുട്ടി മാവേലിക്കൊപ്പം, ആർപ്പും വിളികളുമായി കുട്ടികളുടെ നൃത്തച്ചുവടുകളും ആവേശം പകർന്നു. തുടർന്ന് യുവജനങ്ങളും കുട്ടികളും പങ്കെടുത്ത ഓണക്കളികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച…
“അന്യായമായ” മോഡറേഷൻ: കമലാ ഹാരിസുമായി ട്രംപ് രണ്ടാമത്തെ സംവാദത്തിന് വിസമ്മതിച്ചു
വാഷിംഗ്ടണ്‍: 2024 ലെ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായി കൂടുതൽ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ഫിലാഡൽഫിയയിൽ നടന്ന അവരുടെ മുൻ സംവാദത്തിൽ താൻ “വ്യക്തമായി” വിജയിച്ചുവെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇത് വീണ്ടും മത്സരത്തിന് അഭ്യർത്ഥിക്കാൻ ഹാരിസിനെ പ്രേരിപ്പിച്ചു. മറ്റൊരു സംവാദം തേടുന്നതിനു പകരം ഹാരിസ് തൻ്റെ നിലവിലെ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അരിസോണയിലെ ഒരു റാലിയിൽ അദ്ദേഹം പരാമർശിച്ചു. കൂടാതെ, ട്രംപ് സംവാദത്തിൻ്റെ സത്യസന്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും മറ്റൊന്നിൽ പങ്കെടുക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഫോക്സ് ന്യൂസിൽ പ്രസ്താവിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പ്രചാരണം സംവാദത്തെ “കഷ്ടം” എന്ന് മുദ്രകുത്തി, അതേസമയം ട്രംപ് തന്നെ അത് മികച്ചതായിരുന്നു എന്ന് വിശേഷിപ്പിച്ചു. എന്നാൽ, വോട്ടർമാർക്ക് അവരുടെ തിരഞ്ഞെടുപ്പുകൾ മനസ്സിലാക്കാൻ മറ്റൊരു സംവാദം അനിവാര്യമാണെന്ന് ഹാരിസ്…
ബോൾട്ടൻ മലയാളി അസോസിയേഷന്റെ അതിഗംഭീര ഓണഘോഷം സെപ്റ്റംബർ 21 ന്
മാവേലി എഴുന്നുള്ളത്ത്, വടംവലി, കലാവിരുന്നുകൾ, സെലിബ്രിറ്റി അതിഥിയായി ലക്ഷ്മി നക്ഷത്രയും ബോൾട്ടൻ: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 21 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോൾട്ടനിലെ ഇന്ത്യൻസ് സ്പോർട്സ് ക്ലബ് ഹാൾ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികൾക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം…
സ്റ്റാർലൈനർ മിഷനിൽ നിന്ന് സുനിത വില്യംസിനെ നാസ ഒഴിവാക്കുന്നു
ബോയിംഗിന്റെ സ്റ്റാർലൈനർ ഭൂമിയിലേക്ക് വിജയകരമായി ലാൻഡിംഗ് നടത്തുന്നതിനിടയിൽ, ബഹിരാകാശ പേടകത്തിൽ നിന്ന് സുനിത വില്യം, ബുച്ച് വിൽമോർ എന്നിവരെ ഒഴിവാക്കാന്‍ നാസ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എട്ട് ദിവസത്തെ ദൗത്യമായി ആസൂത്രണം ചെയ്തിരുന്ന സ്റ്റാർലൈനറിൽ വില്യമും വിൽമോറും ജൂൺ 5 നാണ് ബഹിരാകാശത്തേക്ക് പറന്നത്. എന്നാല്‍, ഹീലിയം ചോർച്ച, ത്രസ്റ്ററുകളുടെ തകരാറ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം, പേടകം അവരുടെ മടക്കയാത്രയ്ക്ക് അനുയോജ്യമല്ലെന്ന് കണക്കാക്കപ്പെട്ടു. 2025-ൽ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിൽ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ പറയുന്നു. സ്റ്റാർലൈനറിൻ്റെ സുഗമമായ ലാൻഡിംഗ് ഉണ്ടായിരുന്നിട്ടും, ത്രസ്റ്റർ തകരാർ, റീ എൻട്രി സമയത്ത് ഒരു താൽക്കാലിക ഗൈഡൻസ് സിസ്റ്റം ബ്ലാക്ക്ഔട്ട് എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി നാസ അംഗീകരിച്ചു. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് ലാൻഡിംഗിനെ “ബുൾസ് ഐ” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ബഹിരാകാശയാത്രികരെ…
മുംബൈയിലെ ഗണേശോത്സവം (തൊടുപുഴ കെ ശങ്കർ മുംബൈ)
ആമുഖം: ഭാരതത്തിലെ ഒട്ടനേകം ദേവന്മാരുടെ പൗരാണിക പരമ്പരയിൽ ഏറ്റവും സമുന്നതനും സമാരാദ്ധ്യനുമായ ഒരു വിശിഷ്ട ദേവനാണ്ശ്രീമഹാഗണപതി. ഗണപതി എന്നാൽ, ജനഗണങ്ങളുടെ പതി അഥവാ, നാഥൻ എന്നർത്ഥം, തന്റെ പ്രിയ വാഹനമായ ചുണ്ടെലിയുടെ മുതുകിലേറി സ്വച്ഛന്ദം സവാരി ചെയ്യുന്ന ഗണപതി മറ്റു ദേവന്മാരെക്കാൾ പ്രിയങ്കരമായ സ്ഥാനം നേടിയിരിക്കുന്നു. അദ്ദേഹത്തിനു ജനനമില്ല, മരണവുമില്ല, ആദിയില്ല, അന്തവുമില്ല. എക്കാലത്തും ഏവർക്കും സമകാലീന ദേവനായി സർവ്വശ്രദ്ധേയനായി രാജതുല്യനായി വിരാജിക്കുന്നു. വിദ്യാരംഭം മുതൽ വിവാഹം വരെ എല്ലാ മംഗള കർമ്മങ്ങളുടെയും പ്രാരംഭം കുറിക്കുന്നത് ഗണപതിയെസ്മരിച്ചുകൊണ്ടാണല്ലോ. ഗണപതി പൂജയും പ്രിയ ഭോജനവും: ഗണപതിക്ക് അനേകം പേരുകളുണ്ട്. ഇദ്ദേഹത്തെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്നു. തന്മൂലം ഗണപതി ഒരു സാർവ്വദേശീയ ദേവനെന്നു കരുതാവുന്നതാണ്. ഗണപതിയുടെ ഏറ്റവും പ്രിയങ്കരമായ ഭോജനം ശർക്കര കുഴക്കട്ട അല്ലെങ്കിൽ മോദക് ആണ്. ഗണപതിയുടെ ജന്മദിനമായി നാം കരുതുന്ന ഗണേഷ് ചതുർത്ഥിയന്നു ശർക്കര കുഴക്കട്ട(മറ്റെന്തെങ്കിലും കൂടെയുണ്ടാക്കി)ഗണപതി…