ഡല്‍ഹി കോച്ചിംഗ് സെൻ്റർ കേസ്: ഉടമകളുടെ ജാമ്യാപേക്ഷയിൽ സിബിഐ നിലപാട് തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജൂലൈയിൽ മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മുങ്ങിമരിച്ച ഓൾഡ് രജീന്ദർ നഗർ കോച്ചിംഗ് സെൻ്റർ കേസില്‍ ജയിലിൽ കഴിയുന്ന ഉടമകളുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച സിബിഐയുടെ നിലപാട് തേടി. കോച്ചിംഗ് സെന്റര്‍ സഹ ഉടമകളായ പർവീന്ദർ സിംഗ്, തജീന്ദർ സിംഗ്, ഹർവിന്ദർ സിംഗ്, സർബ്ജിത് സിംഗ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)ക്ക് മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചത്. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ശർമ അഭിപ്രായപ്പെട്ടു. മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ ഉത്തർപ്രദേശിൽ നിന്നുള്ള ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള തന്യ സോണി (25), കേരളത്തിൽ നിന്നുള്ള നെവിൻ ഡെൽവിൻ (24) എന്നിവരാണ് സെൻട്രൽ ഡൽഹിയിലെ കനത്ത മഴയെത്തുടർന്ന് ഓള്‍ഡ് രജീന്ദര്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന റാവു ഐഎഎസ് സ്റ്റഡി…

ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം

സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം ലഭിച്ചു. മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ചെയർപേഴ്സൺ വിൽഡാനി കുപ്പിഡോൺ കാനഡ പുരസ്കാരം സമ്മാനിച്ചു. മദർ തെരേസയുടെ കബറിടത്തിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ നേതൃത്വം നല്‍കി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ഉൾപ്പെടെ നിരവധി…

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി കാലാവധി പൂർത്തിയാക്കി; വീണ്ടും തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവർണറായി കാലാവധി പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാർ പുതിയ ഗവർണറെ പ്രഖ്യാപിക്കാത്തതിനാൽ പുതിയ ഗവർണർ വരുന്നത് വരെ ആരിഫ് മുഹമ്മദ് ഖാൻ നിലവിലെ സ്ഥാനത്ത് തുടരാനാണ് സാധ്യത. സാധാരണയായി മുൻകാലങ്ങളിൽ ഗവർണറുടെ കാലാവധി തീരും മുൻപേ പുതിയ ഗവർണറെ കേന്ദ്രസർക്കാർ നിയമിക്കാറുണ്ട്. ഇതിനു മുൻപ് ഗവർണർ ആയിരുന്ന പി സദാശിവം കാലാവധി പൂർത്തിയായ ദിവസം തന്നെ ഗവർണർ സ്ഥാനത്ത് നിന്നും മാറിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് ബിജെപിയും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് തുടരാനുള്ള കാലാവധി അഞ്ചുവർഷമാണ് എങ്കിലും പുതിയ ഗവർണർ ആസ്ഥാനത്തേക്ക് വരുന്നതുവരെ…

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം പൊളിച്ചടുക്കി വിനീത് ശ്രീനിവാസന്‍

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനാരോപണം കളവാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസം നിവിൻ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും, അന്ന് എടുത്ത ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും, അതു തന്നെ പരാതി വ്യാജമാണെന്ന് തെളിയിക്കാമെന്നും വിനീത് പറഞ്ഞു. 2023 ഡിസംബർ 14ന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ ഉണ്ടായിരുന്നുവെന്നും 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. സത്യാവസ്ഥ ഉടന്‍ പുറത്തുവരണമെന്നും വിനീത് പറഞ്ഞു. “എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗാളി നടിയുടെ മാന്യതയെ ധിക്കരിച്ചു എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ചലച്ചിത്ര നിർമ്മാതാവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്സനുമായ രഞ്ജിത്ത് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ബുധനാഴ്ച (ആഗസ്റ്റ് 4, 2024) അവസാനിപ്പിച്ചു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം ജാമ്യം ലഭിക്കാവുന്നതാണെന്ന് പ്രോസിക്യൂട്ടറുടെ വാദത്തിലാണ് കേസ് അവസാനിപ്പിച്ചത്. പ്രോസിക്യൂട്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജസ്റ്റിസ് സിഎസ് ഡയസ് ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 2009ലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നതിനാൽ ഐപിസി 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിനാണ് രഞ്ജിത്തിനെതിരെ കേസെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. അന്ന് ജാമ്യം…

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ കേൾക്കാൻ ഹൈക്കോടതി വനിതാ ജഡ്ജിയടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ (PIL) കേൾക്കാൻ കേരള ഹൈക്കോടതി വ്യാഴാഴ്ച (സെപ്റ്റംബർ 5, 2024) ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. അതിനിടെ, സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ (എസ്ഐസി) നിർദേശം ശരിവച്ച സിംഗിൾ ജഡ്‌ജിയുടെ ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ആക്ടിംഗ് ചീഫ് ജസ്‌റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്‌റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് സ്‌പെഷൽ ബെഞ്ചിനു വിട്ടു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി വന്നപ്പോൾ ഹേമ കമ്മിറ്റിയുടെ മുഴുവൻ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാൻ ബെഞ്ച് നേരത്തെ കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.…

ഓണത്തിന് റഹ്മാന്‍, ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ കളര്‍ഫുള്‍ മാസ് ചിത്രം ‘ബാഡ് ബോയ്സ്’ തിയ്യേറ്ററുകളിലെത്തും

റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സി’ന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി. ഓണത്തിന് ഒരു കളര്‍ഫുള്‍ മാസ് ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.…

‘ഒരു കട്ടിൽ ഒരു മുറി’ : പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം ഒക്ടോബര്‍ 4ന് തിയ്യേറ്ററുകളിലെത്തും

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തുന്നു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ…

ലൈംഗികാരോപണ കേസ്: മുന്‍‌കൂര്‍ ജാമ്യം തേടി നടന്‍ നിവിന്‍ പോളി ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ നടന്‍ നിവിന്‍ പോളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് യുവതിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. വിഷയത്തിൽ മുതിര്‍ന്ന അഭിഭാഷകനുമായി നടന്‍ കൂടിക്കാഴ്ച നടത്തി. തന്‍റെ പരാതി കൂടി സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച്‌ നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കി ദുബായില്‍ വെച്ച്‌ നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പെച്ചെന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബർ ഒന്ന് മുതല്‍ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ…

പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്. പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം പി.വി അൻവർ വീണ്ടും നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഐഎം ചർച്ച നടത്തും. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ…