വിജയ് യുടെ ‘ഗോട്ട്’ നാളെ റിലീസ് ചെയ്യും

വിജയ്‌യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ GOAT നാളെ തിയറ്ററുകളിൽ എത്തും. നേരത്തെയുള്ള ടിക്കറ്റ് വിൽപന ശക്തമായിക്കഴിഞ്ഞു. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷ. റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കേ തൻ്റെ ആരാധകർക്ക് ഒരു പ്രത്യേക സന്ദേശം നൽകിയിരിക്കുകയാണ് വിജയ്. അടുത്തിടെ തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ച വിജയ് തൻ്റെ സന്ദേശത്തിൽ, ഗോട്ടിൻ്റെ റിലീസ് ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതിൻ്റെയും രാഷ്ട്രീയം സിനിമയുടെ ആഘോഷങ്ങളിൽ നിന്ന് വേറിട്ട് നിർത്തേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിത്രം പ്രിമിയർ ദിനത്തിൽ പ്രദർശനം നടത്തുന്നതിനാൽ, മറ്റുള്ളവരോട് പരിഗണനയും ബഹുമാനവും കാണിക്കണമെന്ന് വിജയ് ആരാധകരോട് ആവശ്യപ്പെട്ടു. അതേസമയം, GOAT തമിഴ്‌നാടിന് പുറത്തുള്ള ലൊക്കേഷനുകളിൽ നേരത്തെയുള്ള പ്രദർശനങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. ആദ്യ ദിവസത്തെ ഷോകൾ 4 മണിക്ക് തന്നെ ആരംഭിക്കും. തമിഴ്‌നാട്ടിലെ പ്രാരംഭ പ്രദർശന സമയത്തെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.…

44-ാമത് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ ജനറൽ അസംബ്ലിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കും

ന്യൂഡല്‍ഹി: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) 44-ാമത് ജനറൽ അസംബ്ലി സെപ്തംബർ 8 ന് ന്യൂഡൽഹി ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഒസിഎയുടെ ആദ്യ ഇന്ത്യൻ പ്രസിഡൻ്റായി രൺധീർ സിംഗിനെ പ്രഖ്യാപിക്കാൻ പോകുന്നതിനാൽ അസംബ്ലി ഒരു സുപ്രധാന നാഴികക്കല്ല് കുറിക്കും. നിലവിലെ ആക്ടിംഗ് പ്രസിഡൻ്റായ സിംഗ് മാത്രമാണ് ഈ റോളിലേക്കുള്ള ഏക സ്ഥാനാർത്ഥി. ഭാരത് മണ്ഡപം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ രൺധീർ സിംഗ്, യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായിക നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. അസംബ്ലിയുടെ അജണ്ടയിൽ പുതിയ നേതാക്കളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റുമാർക്കും സ്ഥാനങ്ങൾ ലഭ്യമാണ്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. ന്യൂഡൽഹിയിൽ അസംബ്ലിക്ക് ആതിഥേയത്വം വഹിച്ചതിൽ രൺധീർ സിംഗ് അഭിമാനം…

തന്റെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. നടി റിമ കല്ലിങ്കലിൻ്റെ വീട്ടിൽ ലഹരി പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റിം കല്ലിങ്കല്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. നിങ്ങളിൽ പലരും വർഷങ്ങളായി ഡബ്ല്യുസിഎസിനും അതിൻ്റെ കാരണത്തിനും ഒപ്പം നിൽക്കുന്നുവെന്നും ആ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം ഫേസ്ബുക്കിൽ പങ്കിട്ട ഒരു ഹ്രസ്വ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങൾ തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും ഇതിലൂടെ 2017 ൽ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല അവർ ചെയ്യുന്നത് എന്നും മമ്മൂട്ടി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടന്മാരുടെ കരിയർ…

സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ‘കപ്പ്’ സെപ്തംബര്‍ 27-ന് തിയ്യേറ്ററുകളിലെത്തും

മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന, സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ചിത്രം ‘കപ്പ്’ സെപ്തംബര്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസണുമാണ്. ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍. ഷാൻ റഹ്‍മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. സ്‍പോര്‍ട്സിന് പ്രാധാന്യമുള്ള ഈ ചിത്രം അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. നിധിൻ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്‍തമായ ഒരു റോളിൽ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റിൽസ് സിബി ചീരൻ. പബ്ലിസിറ്റി…

മോഹൻലാലിൻറെ ‘ബറോസ്’ റിലീസ് തിയ്യതി മാറ്റി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നു. പിന്നീടത് ഓക്ടോബര്‍ 3 ലേക്ക് മാറ്റി. തീയതി വീണ്ടും മാറ്റും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്‌സിനിമയുടെചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടന്നത്. പിന്നണി ജോലികളെല്ലാം പൂര്‍ത്തിയായെന്നും…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 04 ബുധന്‍)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ ഊർജ്ജസ്വലനായിരിക്കും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കന്നി: സ്‌ത്രീകള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. സങ്കീർണമായ വിഷയത്തെ പോലും നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത…

പി വി അന്‍‌വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം

ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…

സിനിമാ ലൊക്കേഷനില്‍ ലൈംഗികാതിക്രമം കാണിച്ചു; നടന്‍ അലൻസിയര്‍ക്കെതിരെ യുവതിയുടെ പരാതി

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2017ല്‍ ബംഗളുരൂവില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‌ഐടിയാണ് അന്വേഷണം നടത്തുക. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടേ എന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരെയും പരാതി ഉയർന്നു. അഭിനയിക്കാന്‍ അവസരം…

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച; ചലച്ചിത്ര താരം ലെന മുഖ്യാതിഥി

ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളികളുടെ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെൻററിൽ വച്ച് നടക്കും. പ്രശസ്ത നടി ലെന മുഖ്യാതിഥിയായ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 24-ൽ പരം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വർഷങ്ങളായി ഓണസദ്യ വിളമ്പി നൽകുന്ന ഡി.എം.എ ഈ വർഷം ഒറിജിനൽ വാഴ ഇലയിൽ ആയിരിക്കും ഓണസദ്യ വിളമ്പുക. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് ചെണ്ട മേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും. പ്രശസ്ത ചലച്ചിത്ര താരം ലെന ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഡിഎംഎ എല്ലാവർഷവും നൽകി വരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് അർഹരായവർക്ക് ഈ വർഷവും വിതരണം ചെയ്യും. തുടർന്ന് തിരുവാതിരയും…

എം എ സി എഫ് റ്റാമ്പാ ഓണാഘോഷം സെപ്റ്റംബർ 7ന്; രാജു മൈലപ്ര ഓണ സന്ദേശം നൽകും

റ്റാമ്പാ: അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ എം എ സി എഫ് റ്റാമ്പാ ഓണം “മകരന്ദം” സെപ്തംബര്‍ 7 ശനിയാഴ്ച ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കഴിഞ്ഞ പത്തു വർഷത്തിലധികമായി രണ്ടായിരത്തിനടുത്തു ആൾക്കാരാണ് എം എ സി എഫ് ഓണത്തിൽ പങ്കെടുക്കാറുള്ളത്. കമ്യൂണിറ്റി സെന്ററിന്റെ കപ്പാസിറ്റി 1500റിൽ നിന്നും മുവ്വായിരത്തിലേക്ക് ഉയർത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് തിരക്ക് ഒഴിവാക്കുവാൻ വളരെയധികം സഹായിക്കും. രാവിലെ 11 മണിയോടെ ഓണസദ്യയും 11:30ന് കലാപരിപാടികളും ആരംഭിക്കും. ഉച്ചക്ക് 2:30തിന് ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വരവേൽക്കും. 20 മിനുട്ട് നീണ്ടു നിൽക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മുഖ്യആകർഷണമായ, 200 ലധികം ആൾക്കാർ പങ്കെടുക്കുന്ന മെഗാ ഡാൻസ് നടക്കും. എം എ സി എഫ് പ്രസിഡന്റ് എബി പ്രാലേൽ , സെക്രട്ടറി സുജിത് അച്യുതൻ , ട്രഷറർ റെമിൻ മാർട്ടിൻ , ട്രസ്റ്റി…