2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ,യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ? അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര….. യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു.…
Month: September 2024
കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തത് പെട്രോൾ വില ഉയർത്തിതായി ട്രംപ്
ഫിലാഡൽഫിയ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ചൊവ്വാഴ്ച ഫിലാഡൽഫിയയിൽ നടന്ന തിരെഞ്ഞെടുപ്പ് സംവാദം ബൈഡനുമായി ട്രംപ് നടത്തിയ ആദ്യ സംവാദത്തെ അപേക്ഷിച്ചു ഉദ്വകജനകമായിരുന്നു. ബൈഡൻ ഭരണത്തിൻ കീഴിൽ പെട്രോൾ വില ഉയർന്നു, കോവിഡും ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും രണ്ട് സംഭവങ്ങൾ ആഗോള ഊർജ വിപണിയെ തകർത്തു.ഒരു സാധാരണ ഗ്യാലൻ ഗ്യാസിൻ്റെ വില ഇപ്പോൾ പല സംസ്ഥാനങ്ങളിലും $3-ൽ താഴെയാണ്.കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തുവെന്ന് വസ്തുതയും ട്രംപ് ആവർത്തിച്ചു – എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ ട്രംപും ഹാരിസും ഗർഭച്ഛിദ്രം, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു കുടിയേറ്റക്കാർ, ഹാരിസിൻ്റെ പ്രചാരണം, ഗർഭച്ഛിദ്രം, ജനുവരി 6, തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഒന്നിലധികം നുണകൾ ആവർത്തിച്ചു. അമേരിക്കക്കാരുടെ തോക്കുകൾ എടുത്തുകളയുമെന്ന ട്രംപിൻ്റെ അവകാശവാദത്തെ…
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി
മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ പി അധ്യക്ഷത വഹിച്ചു. മാർച്ചിന് അഭിസംബോധന ചെയ്ത് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ആക്ടിവിസ്റ്റ് അഡ്വ.അമീൻ ഹസ്സൻ, കൊടിഞ്ഞി ഫൈസൽ ആക്ഷൻ കൗൺസിൽ സെക്രട്ടറി സലീം പൂഴിക്കൽ, വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുനന്ന്,എസ്.ഐ. ഒ ജില്ലാ പ്രസിഡന്റ് അനീസ്.ടി, യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു. എ റസാഖ്, എന്നിവർ സംസാരിച്ചു. സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി…
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
ദോഹ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ നടുമുറ്റം ഖത്തർ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് , പ്രവാസം പ്രതികരിക്കുന്നു എന്ന തലക്കെട്ടോടെ നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. കലാ സാംസ്കാരിക മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനും ആഗോള തലത്തിൽ നവോത്ഥാന ചിന്തകൾ കൊണ്ടുവരാനും സിനിമകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നിരിക്കെ സിനിമാ മേഖലയിൽ നിന്ന് ഇത്തരം വാർത്തകൾ പുറത്തു വരുന്നത് നിരാശയുണ്ടാക്കുന്നുണ്ട് . തൊഴിലിടങ്ങൾ സ്ത്രീ സൌഹൃദമായിരിക്കണം. നീതി ലഭ്യമാകുന്നിടത്ത് ആൺ പെൺ വ്യത്യാസങ്ങളുണ്ടാവാൻ പാടില്ല. സ്ത്രീകൾ തൊഴിലിടങ്ങളിൽ പാർശ്വവത്കരിക്കപ്പെടുന്നതും വേതനത്തിൻ്റെ കാര്യത്തിലടക്കം വിവേചനം നേരിടുന്നതും മറച്ചു വെക്കാൻ പറ്റാത്ത യാഥാർത്ഥ്യങ്ങളാണെന്നും അത് ഇല്ലാതാവേണ്ട സാഹചര്യങ്ങൾ സർക്കാർ സംവിധാനങ്ങളടക്കം ഒരുക്കേണ്ടതുണ്ട്. വളർന്നു വരുന്ന മക്കളെ അരുതായ്മകളോട് പ്രതികരിക്കാൻ പ്രാപ്തമാക്കേണ്ടതുണ്ട്.സിനിമ മാറ്റി നിർത്തേണ്ട കലയല്ലെന്നും…
വിവിധ ക്ഷേമനിധികളിലെ പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണം: എഫ് ഐ ടി യു
സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരും , തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർക്ക് ബോണസും സാലറി അഡ്വാൻസും നൽകുന്ന സർക്കാർ അസംഘടിത മേഖലയിൽ ജോലിയെടുത്ത കൂലിയുടെ ഒരു വിഹിതം സർക്കാർ ക്ഷേമനിധിയിൽ അടച്ചു പെൻഷൻ കാലാവധിയായതിനു ശേഷവും നൽകാതിരിക്കുന്നത് പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരോടു ചെയ്യുന്ന ക്രൂരതയാണന്നും എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു,
കുട്ടികളെ അറിയാം സിജി അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ,സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഈ മാസം സെപ്റ്റംബർ 21 ന് ന് ചേവായൂർ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ cigi.org/page/events എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് : 8086663009
ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിയറ്റ്നാമില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണു (വീഡിയോ)
ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിയറ്റ്നാമില്‍ ഒരു പ്രധാന പാലം തകർന്നതിനെ തുടർന്ന് 13 പേരെ കാണാതായതായി വിയറ്റ്നാം അധികാരികൾ സ്ഥിരീകരിച്ചു. പാലത്തിന്റെ ഒരു ഭാഗം തകരുന്നതും വാഹനം നദിയിലേക്ക് വീഴുന്നതും എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിത പ്രദേശത്തേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുന്നതിനായി മറ്റൊരു താത്ക്കാലിക പാലം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ചുഴലിക്കാറ്റില്‍ വിയറ്റ്നാം നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഒന്ന് മാത്രമാണ് പാലം തകർച്ച. കൊടുങ്കാറ്റ് ശനിയാഴ്ച കരയിൽ എത്തി, ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി, ഇത് വടക്കൻ പ്രവിശ്യകളിലുടനീളം കുറഞ്ഞത് 64 മരണങ്ങൾക്ക് കാരണമായി. നാശം വ്യാപകമാണ്, മേഖലയിലുടനീളം കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലം തകർന്നതിനു പുറമേ, കാവോ ബാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 20 യാത്രക്കാരുമായി പോയ ബസ് ഒഴുകിപ്പോയി. അടഞ്ഞ റോഡുകളും തുടർച്ചയായ…
കേദാർനാഥിൽ വീണ്ടും മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് ഭക്തർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരികുണ്ഡിനും സോൻപ്രയാഗിനുമിടയിൽ കേദാർനാഥ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) ചൊവ്വാഴ്ച രാവിലെ നാല് തീർത്ഥാടകരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മൊത്തം മരണസംഖ്യ അഞ്ചായി. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ തിങ്കളാഴ്ച വൈകീട്ട് 7.25 ഓടെയാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മധ്യപ്രദേശിൽ നിന്നുള്ള ഒരു തീർഥാടകൻ്റെ മൃതദേഹം കണ്ടെടുത്തതായും മൂന്ന് തീർഥാടകരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ജില്ലാ അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയും മലമുകളിൽ നിന്ന് തുടർച്ചയായി കല്ലുകൾ വീഴുന്നതും കാരണം തിങ്കളാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചതായി രുദ്രപ്രയാഗ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഓഫീസർ എൻ.കെ.രാജ്വാർ പറഞ്ഞു. ചൊവ്വാഴ്ച…
സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി സോഷ്യൽ മീഡിയ പോസ്റ്റ്: പോലീസ് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു
ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും, അത് എപ്പോൾ വേണമെങ്കിലും വീഴാമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിനെ തുടർന്ന് പോലീസ് അജ്ഞാതർക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനുള്ള ആദരസൂചകമായി നർമ്മദ ജില്ലയിലെ കെവാഡിയയിൽ നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള പ്രതിമ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. സെപ്തംബർ 8 ന് രാവിലെ 9.52 ന് “RaGa4India” എന്ന എക്സ് ഹാൻഡിൽ ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റിൽ “വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനാൽ പ്രതിമ എപ്പോൾ വേണമെങ്കിലും വീഴാം” എന്ന് പറയുന്നു. ഈ പോസ്റ്റിൽ ഘടനയുടെ പഴയ ഫോട്ടോയും ഉണ്ടായിരുന്നു. അത് അതിൻ്റെ നിർമ്മാണ സമയത്തേതായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിന്നീട് X ഉപയോക്താവ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനാല്‍…
മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി
ഇംഫാല്‍: സംഘർഷഭരിതമായ സംസ്ഥാനത്ത് ഡ്രോൺ & മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിനിടെ, ചൊവ്വാഴ്ച 5 ദിവസത്തേക്ക് സംസ്ഥാന സർക്കാർ സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തി. മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, ചില സാമൂഹിക വിരുദ്ധർ ചിത്രങ്ങൾ, വിദ്വേഷ പ്രസംഗം, മണിപ്പൂർ സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്ക കണക്കിലെടുത്താണ് നിരോധനം. ഇന്ന് (സെപ്റ്റംബർ 10-ന്) 3:00 മണിമുതല്‍ സെപ്റ്റംബർ 15-ന് 3:00 മണി വരെ പ്രാബല്യത്തിൽ വരുന്ന തീരുമാനത്തിൽ, സംസ്ഥാനത്തിനകത്ത് ലീസ് ലൈനുകൾ, VSAT-കൾ, ബ്രോഡ്‌ബാൻഡ്‌സ്, VPN സേവനങ്ങൾ തുടങ്ങിയ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതും ഉൾപ്പെടുന്നു. ഉത്തരവനുസരിച്ച്, ഈ നടപടി ജനക്കൂട്ടത്തെ അണിനിരത്തുന്നതിൻ്റെയും അക്രമ പ്രവർത്തനങ്ങളുടെയും അപകടസാധ്യതകൾ ലഘൂകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അത്…