വഹാബ് പക്ഷം; അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്

ഐഎൻഎൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഒരുവർഷമായി ‘ നാഷണൽ ലീഗ് ‘ എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന വഹാബ് വിഭാഗം പി വി അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്. മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി മുജീബ് ഹസ്സനാണ് തൻ്റെ FB പേജിൽ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്. അൻവർ ഉയർത്തിയ പരാതി ന്യായമായിരുന്നു എന്നും, അതിനെ ചവറ്റുകുട്ടയിൽ എറിഞ്ഞപ്പോൾ അൻവറിന് പരസ്യമായി ഏറ്റുമുട്ടലല്ലാതെ മാർഗ്ഗം ഉണ്ടായില്ല. പിണറായി പോലീസിലെ സംഘ്പരിവാർ വത്കരണം അങ്ങാടി പാട്ടാണ്. ഇതിന് നേതൃത്വം നൽകുന്നത് ADGP യാണ്. ഈ സത്യം ഇനിയും മറച്ചുവെച്ചിട്ട് കാര്യമില്ല . RSS ന് കപ്പംകൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ ജനാധിപത്യബദൽ ഉയർന്നുവരുമെന്നും പോസ്റ്റിൽ പറയുന്നു. നിലവിൽ LDF ൻ്റെ ഭാഗമല്ലാതെ സഹകരിപ്പിക്കുന്ന പാർട്ടികളിൽപ്പെട്ട ‘ വഹാബ് വിഭാഗം ‘ അൻവറിൻ്റെ നേതൃത്വത്തിൽ പുതുതായി രൂപപ്പെടുന്ന ഇടതു വിരുദ്ധ ചേരിയുടെ ഭാഗമാഗാൻ തയ്യാറായി…

അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര രാജൻ..!! സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ

മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തുന്നുണ്ട്. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്ന് സ്വന്തം…

ലോക സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നേതൃപരമായ പങ്കുവഹിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: പശ്ചിമേഷ്യയിലേതുൾപ്പെടെ രാജ്യങ്ങൾക്കിടയിലുള്ള യുദ്ധാന്തരീക്ഷം അവസാനിപ്പിക്കുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യ നേതൃപരമായ പങ്കു വഹിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ റസ്പോൺസിബിലിറ്റി സമ്മിറ്റ് പ്രമേയാവതരണ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം സംഘർഷഭരിതമായ പശ്ചിമേഷ്യ, ഉക്രൈൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഐക്യം സ്ഥാപിക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വർഗീയ-തീവ്രവാദ ചിന്താധാരകളെ ചെറുത്തു തോൽപ്പിക്കുന്നതിലും ഇന്ത്യക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കും. അത്തരം ശ്രമങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണം. ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധവും ചേരിചേരാ പാരമ്പര്യവും എല്ലാ മതസമൂഹങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളുന്ന ബഹുസ്വര പൈതൃകവും ഈ ഇടപെടലുകൾക്ക് ഇന്ത്യയെ പര്യാപ്തമാക്കുന്നുണ്ട്. വളർന്നു വരുന്ന സാമ്പത്തിക-നയതന്ത്ര ശക്തി എന്ന നിലയിലും ഇക്കാര്യത്തിൽ ഇന്ത്യക്ക് പരിഹാരം കാണാൻ സാധിക്കും. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഭരണാധികാരികൾ മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.…

സിറിയയിൽ യുഎസ് വ്യോമാക്രമണം: 37 ഭീകരര്‍ ഉള്‍പ്പടെ മുൻനിര ഐഎസ് അൽ-ഖ്വയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസ് സെൻട്രൽ കമാൻഡിൻ്റെ (CENTCOM) നേതൃത്വത്തിൽ അമേരിക്കന്‍ സൈന്യം സിറിയയിൽ രണ്ട് വ്യോമാക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ചു. ഈ ആകമണം ഐഎസിലെയും അൽ-ഖ്വയ്ദ അഫിലിയേറ്റ് ഹുറാസ് അൽ-ദിനിലെയും ഉന്നത നേതാക്കൾ ഉൾപ്പെടെ 37 ഭീകരവാദികളുടെ മരണത്തിന് കാരണമായി. യുഎസിനും അതിൻ്റെ സഖ്യകക്ഷികൾക്കും പ്രാദേശിക പങ്കാളികൾക്കും ഭീഷണിയുയർത്തുന്ന ഭീകര ശൃംഖലകളെ തകർക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്ന് സെന്റ്കോം പറഞ്ഞു. സെപ്റ്റംബർ 24 ന്, വടക്കുപടിഞ്ഞാറൻ സിറിയയില്‍ കൃത്യമായ വ്യോമാക്രമണം നടത്തി ഒമ്പത് ഭീകരരെ ഇല്ലാതാക്കി. കൊല്ലപ്പെട്ടവരിൽ ഹുറസ് അൽ ദിനിൻ്റെ മുതിർന്ന നേതാവായ മർവാൻ ബാസം അബ്ദുൽ റൗഫും ഉൾപ്പെടുന്നു. സിറിയയ്ക്കുള്ളിലെ ഗ്രൂപ്പിൻ്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മർവാനാണ് നിർണായക പങ്കുവഹിക്കുന്നത്. മര്‍‌വാന്റെ മരണം ആഗോള ആക്രമണങ്ങളെ ഏകോപിപ്പിക്കാനുള്ള സംഘടനയുടെ കഴിവിന് കനത്ത തിരിച്ചടിയായി. ഹുറാസ് അൽ-ദിൻ അൽ-ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ളയാളാണ്. കൂടാതെ, പാശ്ചാത്യ താൽപ്പര്യങ്ങൾ…

സീറോ മലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ രണ്ടാം ദിവസം

ഫിലഡല്‍ഫിയ: പ്രാര്‍ത്ഥനാപൂര്‍വ്വമായ ആഘോഷപരിപാടികളോടെ വെള്ളിയാഴ്ച്ച ഫിലാഡല്ഫിയയില്‍ സമാരംഭിച്ച സീറോമലബാര്‍ കുടൂംബകൂട്ടായ്മയുടെ സംഭവബഹുലമായ രണ്ടാം ദിവസം വിവിധ പരിപാടികളോടെ കടന്നു പോയി. 3 വൈദിക മേലദ്ധ്യക്ഷډാരും, 4 വൈദികരും കൂടി അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചാസമ്മേളനങ്ങളും, സെമിനാറുകളും, ബിസിനസ് മീറ്റും നടന്നു. ഉച്ചക്കുശേഷം വിവിധ സീറോമലബാര്‍ ദേവാലയ ഗായകസംഘങ്ങള്‍ അവതരിപ്പിച്ച ക്വയര്‍ഫെസ്റ്റ്, കാണികളുടെ നിരന്തര കയ്യടി കരസ്ഥമാക്കിയ ഫണ്‍ റാമ്പ് വാക്ക്, കുട്ടികളുടെ പ്രെയര്‍ ഡാന്‍സ്, സീറോമലബാര്‍ പയനിയേഴ്സിന്‍റെ മുതിര്‍ന്ന മക്കളുടെ ഡാന്‍സ്, മാതാ ഡാന്‍സ് അക്കഡമി കുട്ടികളുടെ സംഘനൃത്തം, നസ്രാണിതനിമയിലുള്ള ഘോഷയാത്ര എന്നിവ കാണികളൂടെ മനം കവരുന്നതായിരുന്നു. അന്നേദിവസം വൈകിട്ട് ബാങ്ക്വറ്റ് സമയത്തു നടന്ന സായാഹ്നസംഗീതം അവിസ്മരണീയമായിരുന്നു. പാടും പാതിരി റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ, അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവര്‍ നയിച്ച സംഗീതവിരുന്ന്…

ഹെലൻ ചുഴലിക്കാറ്റ്: അമേരിക്കയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം; 50-ലധികം പേർ മരിച്ചു; ദശലക്ഷക്കണക്കിന് നിവാസികള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

ഹെലൻ ചുഴലിക്കാറ്റ് അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ വന്‍ നാശം വിതച്ചു. 50-ലധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ഏകദേശം 4 ദശലക്ഷം നിവാസികൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. കാറ്റഗറി 4 കൊടുങ്കാറ്റായി കരയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ചരിത്രപരമായ വെള്ളപ്പൊക്കത്തിനും വ്യാപകമായ നാശത്തിനും കാരണമായി. ശനിയാഴ്ച വരെ, വെള്ളപ്പൊക്കം തെക്കൻ അപ്പലാച്ചിയൻസിൻ്റെ ഭാഗങ്ങളെ ബാധിച്ചു. കൊടുങ്കാറ്റിൻ്റെ അനന്തരഫലങ്ങളുമായി ഒറ്റപ്പെട്ട കമ്മ്യൂണിറ്റികളിൽ എത്തിച്ചേരാൻ ആദ്യം പ്രതികരിച്ചവര്‍ അശ്രാന്ത പരിശ്രമത്തിലാണ്. അതേസമയം, പ്രാദേശിക അധികാരികൾ നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള ശ്രമകരമായ ദൗത്യവും ആരംഭിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ജോ ബൈഡൻ ഹെലൻ വരുത്തിയ ജീവഹാനിയിലും നാശത്തിലും ദുഃഖം രേഖപ്പെടുത്തി. ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിയുടെ (ഫെമ) മേധാവി ഡീന ക്രിസ്‌വെൽ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർക്കൊപ്പം നാശനഷ്ടങ്ങൾ വിലയിരുത്തുന്ന മേഖലയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. “തെക്കുകിഴക്ക് ഉടനീളമുള്ള ഹെലിൻ ചുഴലിക്കാറ്റ് മൂലമുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ഞാൻ അതീവ ദുഃഖിതനാണ്……

അനധികൃത കുടിയേറ്റക്കാർക്ക് 150 ബില്യൺ ഡോളറിലധികം അമേരിക്ക ചെലവാകിയതായി റിപ്പോർട്ട്

ന്യൂയോർക് :കഴിഞ്ഞ വർഷം മാർച്ചിൽ, അനധികൃത കുടിയേറ്റക്കാർ അമേരിക്കയ്ക്ക് 150 ബില്യൺ ഡോളറിലധികം ചിലവാക്കി. ഇപ്പോൾ, ആ സംഖ്യ കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്, നിർണ്ണായകമായ നടപടിയെടുക്കുന്നില്ലെങ്കിൽ  അത് ഉയരുന്നത് തുടരുകയുള്ളൂവന്നു പുതിയതായി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു ന്യൂസ് വീക്കിൽ നിന്ന്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിദിനം 5,000 അനധികൃത അനധികൃത കുടിയേറ്റക്കാരെ യുഎസിലേക്ക് വിട്ടയച്ച ഒരു അതിർത്തി പ്രതിസന്ധി വളരെ വലിയ പ്രശ്നത്തിൻ്റെ സൂക്ഷ്മരൂപമാണ്… ഇഷ്യൂ 150.7 ബില്യൺ ഡോളറാണ്, ഫെഡറൽ, സ്റ്റേറ്റ് ഗവൺമെൻ്റുകൾക്കിടയിൽ പങ്കിട്ടു, അത് ഒരു വർഷം മാത്രം. 2021 ജനുവരി 20-ന് പ്രസിഡൻ്റ് ബൈഡൻ അധികാരമേറ്റതിനുശേഷം, 3.3 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ യു.എസിലേക്ക് കടന്നതായി  ജുഡീഷ്യറിയും ഇമിഗ്രേഷൻ ഇൻ്റഗ്രിറ്റി, സെക്യൂരിറ്റി, എൻഫോഴ്‌സ്‌മെൻ്റ് എന്നിവയ്ക്കുള്ള സബ്കമ്മിറ്റിയും അഭിപ്രായപ്പെടുന്നു, ഇത് ഫെഡറലിൽ നികുതിദായകർക്ക് കോടിക്കണക്കിന് നഷ്ടമുണ്ടാക്കുന്നു. ജനുവരി മധ്യത്തിൽ കമ്മിറ്റി പുറപ്പെടുവിച്ച ഒരു റിപ്പോർട്ട് പറയുന്നത്,…

കലികാല സവിശേഷതകൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

വചസ്സിൽ ‘ഹലോ ഹലോ’, കേൾക്കുവാനിമ്പം, പക്ഷെ, മനസ്സിൽ ‘ഹാലാഹലം’,കാണുവാനാവില്ലാർക്കും! രക്ഷകർ തങ്ങളെന്നു, ഞെളിയുമെന്നാൽ, കൊടും രാക്ഷസരിവരെന്നു തെളിയും പിൽക്കാലത്തിൽ! പൈതലിൻ മന്ദസ്മേരം തുളുമ്പും മുഖഭാവം പൈശാചികത്വം തുള്ളിക്കളിക്കും മനോഗതം! കൈതവം ലവലേശമേശാത്ത പെരുമാറ്റം വൈഭവപൂർവ്വം കാട്ടും, നമ്പുവാനാവാവിധം! അന്യർ തൻ കാര്യങ്ങളിൽ തലയിട്ടതിൽ നിന്നും വന്യമാം നിഗമനം സ്വതവേ കണ്ടെത്തുന്നു! ദന്തങ്ങൾ സ്വയം നൽകിയതിനെയൊരു കിംവ- ദന്തിയായ് മാറ്റുന്നുടൻ സ്വാർത്ഥ ലാഭങ്ങൾക്കായി! കൊടുത്ത കയ്യിൽത്തന്നെ കടിക്കുന്നല്ലോ, കഷ്ടം! കടുത്ത മഹാഹ്വയമിയലും നാഗം പോലെ! നന്ദികേടൊരു മഹാമാരിയാണതിനൊപ്പം നിന്ദയും കുറവെന്യേ, പെരുകുന്നിക്കാലത്തിൽ! പകയും, വൈരാഗ്യവും, കാമക്രോധാദികളും പുകഞ്ഞു കത്തുന്നെന്നും, പാരാകെ നിലയ്ക്കാതെ! തീപ്പൊരിവലിപ്പത്തിലുള്ളൊരു സമസ്യയെ തീപ്പന്തമാക്കൻ പോന്ന ചാതുരിസമാർജ്ജിപ്പൂ! ഏഷണിയൊരു തക്കമാർഗ്ഗമാണതു ചാരി ഏറുന്നു പ്രശസ്തിയും പ്രീതിയും സമ്പാദിപ്പാൻ! ‘ധാർമ്മിക ന്യായാധിപർ’തങ്ങളെന്നുൽഘോഷിപ്പൂ ധാർഷ്ട്യത്തോടപകീർത്തി വരുത്താൻ പ്രയത്നിപ്പൂ ! ‘അലസ ചേതസ്സുകൾ, പിശാചിൻ പണിപ്പുര’ ആലോചിക്കുന്നതവർ, അന്യർതൻ ഹാനിമാത്രം! അലയുന്നഹോരാത്രം…

ഷ്രെവ്പോർട്ട് പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചു

ഷ്രെവ്പോർട്ട്: ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഷ്രെവ്പോർട്ട് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വെള്ളിയാഴ്ച വൈകി, കാഡോ പാരിഷ് കൊറോണർ ഓഫീസ് ഉദ്യോഗസ്ഥനെ മാത്യു റോഡൻ (37) എന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് ഉദ്യോഗസ്ഥനെ ജീവന് ഭീഷണിയായ പരിക്കുകളോടെ ഒച്ച്‌സ്‌നർ എൽഎസ്‌യു ഹെൽത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് കൊറോണർ ഓഫീസ് അറിയിച്ചു.  ഓഫ് ഡ്യൂട്ടി ഓഫീസർമാർ W. 70-ആം സ്ട്രീറ്റിൽ സഞ്ചരിക്കുന്ന നീല മുസ്താങ്ങിൽ ആയിരുന്നു, ഡ്രൈവർ അവരുടെ പാതയിലേക്ക് ഇടത്തോട്ട് തിരിയാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ ഒരു വെള്ള വാൻ ഇടിച്ചു. ഇടിയുടെ ആഘാതത്തെത്തുടർന്ന് കാർ റോഡരികിലൂടെ തെന്നിമാറി ആളൊഴിഞ്ഞ വീട്ടിലേക്ക് മറിഞ്ഞു മറിയുകയായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കണമെന്ന് എസ്പിഡി പറഞ്ഞു.

ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായിൽ സീനിയേഴ്സ് ഡേ കെയർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു.2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്നപ്രാർത്ഥനാനിർഭരമായ ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവ്വഹിച്ചു. പ്രതീക്ഷാനിർഭരമായ ജീവിതമാണ് ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് എന്നും ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുകയും കഴിയും വിധം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത് തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു.ക്നാനായ റീജിയനിൽ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്സ് ഡേ കെയർ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു. പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളർച്ചക്ക്‌ വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു . ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും ദൈവാലയ ഹാളിൽ 60 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളിൽ സന്തോഷത്തോടെ…