മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് ബിഷപ് ഡോ. മാർ പൗലോസ് ഉത്ഘാടനം ചെയ്തു

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്തു. ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിന്റെ ഇവന്റ് സെന്ററിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിച്ച ഉത്ഘാടന ചടങ്ങിൽ വിശ്വാസത്തിന്റെ പൈതൃകം നൽകി തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രാധാന്യമേറിയതാണന്ന് ബിഷപ് ഡോ.മാർ പൗലോസ് സൂചിപ്പിച്ചു. ചടങ്ങിൽ വെരി റവ. ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ. സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കോൺഫ്രറൻസ് പ്രസിഡന്റ്‌ റവ. അലക്സ്‌…

ബൈഡൻ ഭരണകൂടം തന്നെ ടാർഗെറ്റു ചെയ്യുന്നുവെന്ന് കുറ്റാരോപിതനായ മേയർ എറിക് ആഡംസ്

ന്യൂയോർക്:  ബൈഡൻ അഡ്മിൻ തന്നെ ടാർഗെറ്റുചെയ്യുന്നുവെന്ന് അവകാശപ്പെട്ട് കുറ്റാരോപിതനായ ന്യൂയോർക് സിറ്റി  മേയർ എറിക് ആഡംസ് രംഗത്ത് ..’നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ നിലകൊള്ളുകയാണെങ്കിൽ, ഞാൻ ഒരു ലക്ഷ്യമായി മാറുമെന്ന് എനിക്കറിയാമായിരുന്നു. കുടിയേറ്റ പ്രതിസന്ധി നഗരത്തെ ‘നശിപ്പിക്കുകയാണെന്ന്’ അവകാശപ്പെട്ടുകൊണ്ട് ആഡംസ് ബൈഡൻ്റെ അതിർത്തി നയത്തെ പരോക്ഷമായി ആക്ഷേപിച്ചതിന് ശേഷമാണ് ഇത്. അഞ്ച് ഡെമോക്രാറ്റിക് മേയർമാർ ബൈഡന് കത്തയച്ചതിനെത്തുടർന്ന് ന്യൂയോർക്കിലെ കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ച് ബൈഡൻ ഭരണകൂടത്തോട് പരാതിപ്പെടാൻ വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയായിരുന്ന മേയർ ആഡംസ്, യാത്രയിലായിരിക്കുമ്പോൾ റെയ്ഡിനെക്കുറിച്ച് അറിയിച്ചത് ഓർക്കുക. പെട്ടെന്നുള്ള പ്രതികരണത്തിൽ, അദ്ദേഹം തൻ്റെ മീറ്റിംഗുകൾ റദ്ദാക്കുകയും ഉടൻ തന്നെ ന്യൂയോർക്കിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി ക്രിമിനൽ കുറ്റം ചുമത്തി. ആറ് വിദേശ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ശക്തമായ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കാൻ സാധ്യതയുള്ള അഴിമതിയുടെയും അനധികൃത വിദേശ സംഭാവനകളുടെയും വലയിൽ…

അലിഫ് മീം കവിതാ പുരസ്‌കാരം പി കെ ഗോപിക്ക്

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ ‘അലിഫ് മീം കവിതാ പുരസ്‌കാരം ‘ കവി പി കെ ഗോപിക്ക്. മര്‍കസ് നോളജ് സിറ്റിയില്‍ (നാളെ മുതല്‍) ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന മീം കവിയരങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ജേതാവിന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിറാസ് അക്കാഡമിക് ഡയറക്ടര്‍…

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക: പ്രവാസി വെല്‍ഫെയര്‍

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനഅല്‍ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവില്‍ കണ്ണൂരേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍…

ബ്രിട്ടാനിയ 50-50 ‘ചീഫ് സെലക്ടർ കാമ്പെയ്നിന്റെ’ ഭാഗമായി അടുത്ത ബിസ്‌ക്കറ്റ് ആകൃതി രൂപകൽപ്പന ചെയ്യാൻ തയ്യാറാകൂ

~ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ കാമ്പെയ്ൻ ഉപഭോക്താക്കളെ ഡിസൈനറുടെ തൊപ്പി അണിയിച്ചുകൊണ്ട്, ഉപഭോക്തൃ-പ്രേരിത നവീകരണത്തോടുള്ള ബ്രിട്ടാനിയയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു~ തിരുവനന്തപുരം : നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റിലേക്ക് നോക്കി, “എനിക്ക് ഇതിനെ രസകരമായ രൂപത്തിലേക്ക് മാറ്റാൻ കഴിയുമോ?” എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇതാണ് നിങ്ങളുടെ അവസരം! ബ്രിട്ടാനിയ 50-50 അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ‘ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ’ കാമ്പെയ്‌നിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള ലഘുഭക്ഷണ പ്രേമികളെ ക്ഷണിക്കുന്നു. രസകരമായ ഈ മത്സരം നിങ്ങളുടെ ഡിസൈനിങ് കഴിവുകൾ ഔറത്തെടുക്കാനുള്ള ഒരു അവസരമാണ്. അടുത്ത ഐക്കണിക് ബിസ്‌ക്കറ്റ് ആകൃതി സൃഷ്ടിക്കുന്നതിനുള്ള അതുല്യമായ അവസരം നിങ്ങൾക്ക് ലഭിക്കുകയാണ്. നിങ്ങൾ സിഗ്‌സാഗുകളോ സർപ്പിളുകളോ അല്ലെങ്കിൽ പൂർണ്ണമായും പുതിയ എന്തെങ്കിലുമോ സ്വപ്നം കാണുകയാണെങ്കിലും, ഇത് നിങ്ങളുടെ തിളങ്ങാനുള്ള നിമിഷമാണ്. ഷ്ബാങ് വിഭാവനം ചെയ്‌ത ഈ കാമ്പെയ്ൻ ബ്രിട്ടാനിയയുടെ ദീർഘകാല പാരമ്പര്യത്തിൻ്റെ സ്വാഭാവിക…

പ്രകീർത്തനാരവങ്ങളിൽ മുഴുകി അന്താരാഷ്ട്ര മീലാദ് സമ്മേളനം

മനുഷ്യാവകാശങ്ങൾ ലംഘിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്നതിനെതിരെ പ്രമേയം കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി. മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത അറബ് ഗായക സംഘമായ അല്‍ മാലിദ് ഗ്രൂപ്പിന്റെ…

നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ല: കാന്തപുരം

കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

ലെബനനിൽ കര ഓപ്പറേഷന് സൈന്യം തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈനിക മേധാവി

ടെൽ അവീവ്: ലെബനനിൽ സാധ്യമായ കര ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈനിക മേധാവി ബുധനാഴ്ച പറഞ്ഞു. ഏറ്റവും പുതിയ വ്യോമാക്രമണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് “നിങ്ങള്‍ക്ക് അനായാസം പ്രവേശിക്കാന്‍ നിലമൊരുക്കാനും ഹിസ്ബുള്ളയെ തകര്‍ക്കുന്നത് തുടരാനുമാണെന്ന്” വടക്കൻ അതിർത്തിയിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു. ലെബനനിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയും ഇറാൻ്റെ പിന്തുണയോടെ അറബ് ലോകത്തെ ഉന്നത അർദ്ധസൈനിക വിഭാഗമായി പരക്കെ കണക്കാക്കപ്പെടുന്നതുമായ ഹിസ്ബുള്ളയ്‌ക്കെതിരായ കര ഓപ്പറേഷനാണോ വ്യോമാക്രമണമാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള പ്രതികാരമാണോ ഹലേവി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഭൂമി അധിനിവേശത്തിന് ഉടൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ശത്രുത രൂക്ഷമായതോടെ, വടക്കൻ ദൗത്യങ്ങൾക്കായി രണ്ട് റിസർവ് ബ്രിഗേഡുകൾ സജീവമാക്കുമെന്ന് ഇസ്രായേൽ സൈന്യം ബുധനാഴ്ച പറഞ്ഞു. ഇസ്രായേൽ കടുത്ത നടപടി ആസൂത്രണം ചെയ്യുന്നതിൻ്റെ മറ്റൊരു അടയാളമാണിത്.…

അഹമ്മദാബാദിൽ അനധികൃത തോക്കുകളും വെടിക്കോപ്പുകളുമായി നാല് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഒന്നിലധികം കവർച്ച, മോഷണക്കേസുകളിൽ ഉൾപ്പെട്ട നാല് പ്രതികളെ അഹമ്മദാബാദ് പോലീസിൻ്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഓപ്പറേഷനിൽ എട്ട് അനധികൃത പിസ്റ്റളുകളും 39 വെടിയുണ്ടകളും 2.33 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടെടുത്തു. അഹമ്മദാബാദ് റൂറൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കെ.കെ.പഞ്ചൽ എന്ന കിഷോർ കുമാർ (31), വിസ്മകുമാർ പധ്യാർ (32), ജഗദീഷ് ലാൽ എന്ന ജെ.കെ. ലോഹർ (32), അമിൻ റഫീഖ്ഭായ് മേമൻ (31) എന്നിവരെയാണ് അനധികൃത തോക്കുകളും വെടിക്കോപ്പുകളും കൈവശം വെച്ചതിന് അറസ്റ്റു ചെയ്തത്. റെയ്ഡിൽ മൊബൈൽ ഫോണുകളും മറ്റ് നിർണായക തെളിവുകളും പിടിച്ചെടുത്തു. ഇവര്‍ക്ക് അനധികൃത ആയുധ ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രധാന വിതരണക്കാരനായ മാൻസിംഗ് സിഖ്ലിഗർ ഇപ്പോഴും ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കവർച്ച, മോഷണം, അനധികൃത തോക്ക് കൈവശം വയ്ക്കൽ…

ഡോ. ജോൺസൺ വി ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി

എടത്വ : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറിയായി നിയമിതനായി. ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ജനറൽ സെക്രട്ടറി , ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ട്രിനിറ്റി ജെപിജെ ഗ്ലോബൽ കൺസൾട്ടൻസി ഡയറക്ടര്‍ തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് കേന്ദ്ര…