ഡൊണാൾഡ് ട്രം‌പിന്റെ രണ്ടാമൂഴത്തിനായി കേഴുന്നവരേ…. ഇതിലെ! ഇതിലെ!! (ലേഖനം): ജോർജ് നെടുവേലിൽ

തെരഞ്ഞെടുപ്പുവേളയിൽ മത്സരാർത്ഥികൾ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. അവയിൽ നിന്നും മണിയും മങ്കും വേർതിരിക്കുക ദുഷ്ക്കരമാണ്. മാത്രമല്ല, പൊതുജനാഭിപ്രായം ധ്രൂവീകൃതമായിരിക്കുമ്പോൾ എതിരാളികളെ അവിശ്വസിക്കുക എന്നതാണ് രീതി. ആഴ്ചകളായി പത്രപംക്തികളിൽ ഇരുചേരികളെയും തുണക്കുന്നവർ ന്യായവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ നമുക്കാർക്കും ഇരു മത്സരാർത്ഥികളുമായി പ്രവർത്തനപരിചയമോ വ്യക്തിപരമായി അടുത്ത പരിചയമോ ഇല്ലതാനും! ഈ സ്ഥിതിയിൽ കേട്ടുകേൾവികളും നമ്മുടെ മുൻവിധികളുമല്ലേ നമ്മെ നയിക്കുന്നത്? ഇത്തരുണത്തിൽ കരണീയമായിട്ടുള്ളത് മത്സരാർത്ഥികളുടെ കുടുംബാഗങ്ങളുടെയും, ചിരകാലസ്നേഹിതരുടെയും, സഹപ്രവർത്തകരുടെയും അഭിപ്രായത്തെ ആശ്രയിക്കുന്നതല്ലേ? ട്രമ്പ് കുടുംബത്തിൽനിന്നും തുടങ്ങാം. ഡൊണാൾഡ് ട്രമ്പിന്റെ സഹോദരപുത്രിയായ മേരി ട്രമ്പിന്റെ അഭിപ്രായത്തിൽ “ബഹുമാനം അർഹിക്കത്തക്കരീതിയിൽ പെരുമാറാൻ പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഡൊണാൾഡ്.” മരിയാൻ ട്രമ്പ് ബാരി, ഡൊണാൾഡ് ട്രമ്പിന്റെ മൂത്ത സഹോദരിയും ഫെഡറൽ ജഡ്ജിയുമായിരുന്നു. വളരെ വിഷമകരമായ പ്രശ്നനങ്ങളിലേക്ക്‌ സഹോദരൻ തന്നെ തള്ളിയിട്ടെന്ന് അവർ വേദനയോടെ പരിതപിക്കുന്നു. ഡൊണാൾഡ് ട്രമ്പിന്റെ സഹോദര പുത്രനാണ് ഫ്രെഡ് ട്രമ്പ് “എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും;”…

ഇറാൻ്റെ മിസൈൽ ശക്തിയും ഇസ്രായേലിൻ്റെ അഡ്വാൻസ്ഡ് ഡിഫന്‍സും

ഒക്‌ടോബർ ഒന്നിന്, ഇറാൻ ഇസ്രയേലിനുനേരെ കാര്യമായ മിസൈൽ ആക്രമണം നടത്തിയതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിപ്പിച്ചു. 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഇസ്രായേലിൻ്റെ എല്ലാ മേഖലകളിലും എത്തിച്ചേരാൻ ശേഷിയുള്ള ഷഹാബ്-3 ഉൾപ്പെടെ 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. തന്മൂലം ഏകദേശം 10 ദശലക്ഷത്തോളം ഇസ്രായേലികൾക്ക് ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടേണ്ടതായി വന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷഹാബ്-3 കൂടാതെ, ഷഹാബ്-1, ഫത്തേഹ്, ഷഹാബ്-2, സോൾഫഗർ, ഖിയാം-1 എന്നിങ്ങനെയുള്ള മറ്റനേകം മിസൈലുകൾ ഇറാൻ്റെ പക്കലുണ്ട്. എന്നാല്‍, ഇസ്രായേലില്‍ എവിടേയും ആഴത്തിൽ ആക്രമിക്കാൻ ശേഷിയുള്ള ഒരേയൊരു മിസൈലാണ് ഷഹാബ്-3. മാധ്യമങ്ങൾ മിസൈൽ വിക്ഷേപണങ്ങൾ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതില്‍ നിന്ന് മനസ്സിലാകുന്നത് അവ ടെൽ അവീവിനെ നേരിട്ട് ലക്ഷ്യമിടുന്നു എന്നാണ്. ഇതിന് മറുപടിയായി, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള മിലിഷ്യയെ ലക്ഷ്യമിട്ട് ഇസ്രായേൽ ലെബനനിൽ പരിമിതമായ കര ഓപ്പറേഷൻ നടത്തി. യുഎസ്…

നക്ഷത്ര ഫലം (ഒക്‌ടോബർ 06 ഞായര്‍2)

ചിങ്ങം: ഇന്ന് നിങ്ങളുടെ ചെലവുകൾ അശ്രദ്ധമായ മനോഭാവം മൂലം വർധിക്കാൻ സാധ്യതയുണ്ട്. നിങ്ങളിന്ന് ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിൻ്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകുന്നതായിരിക്കും. ഈ പ്രശ്‌നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങൾ നേടിയെടുക്കും. തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗൽഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫിസിൽ…