സുസ്ഥിര കേരളം ആക്ഷന്‍ കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തെരഞ്ഞെടുത്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യനാണ് സുസ്ഥിരകേരളത്തിന്റെ ജനറൽ സെക്രട്ടറി. ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ലൂഥറൻസ് സഭ ബിഷപ്പ് ഡോ. മോഹൻ മാനുവൽ , ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൻ, മാർക്കോസ് എബ്രഹാം, ഡോ. കെ.കെ. മനോജൻ (ഗോകുലം) , ബേബിമാത്യൂ (സോമതീരം), പ്രൊഫ. ഷേർലി…

നക്ഷത്ര ഫലം (ഒക്‌ടോബർ 07 തിങ്കള്‍)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടാകും. അമ്മയ്ക്ക് രോഗം പിടിപെടാന്‍ സാധ്യത കാണുന്നു. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍…

ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ വഹിച്ചുകൊണ്ടുള്ള അവസാന വിമാനം ബർമിംഗ്ഹാമിൽ എത്തി

ലബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാൻ നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ള അവസാന വിമാനം ബിർമിംഗ്ഹാം വിമാനത്താവളത്തിൽ വിജയകരമായി ഇറങ്ങിയതോടെ യുകെയുടെ ചാർട്ടേഡ് ഒഴിപ്പിക്കൽ ശ്രമങ്ങൾക്ക് അന്ത്യമായി. ബെയ്‌റൂട്ടിൽ നിന്ന് യുകെയിലേക്ക് പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഒഴിപ്പിക്കല്‍ പരമ്പരയിലെ നാലാമത്തെ വിമാനമാണിത്. യുകെ ഫോറിൻ ഓഫീസ് പറയുന്നതനുസരിച്ച്, അത്തരം സേവനങ്ങളുടെ ആവശ്യം കുറഞ്ഞതിനാൽ അധിക വിമാനങ്ങളൊന്നും നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടില്ല. എന്നിരുന്നാലും, സ്ഥിതിഗതികൾ സൂക്ഷ്മമായ അവലോകനത്തിലാണ്. കഴിഞ്ഞ ആഴ്‌ചയിൽ, ലെബനനിൽ നിന്ന് 430 ലധികം ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കാൻ യുകെ സൗകര്യമൊരുക്കിയിരുന്നു. ഇപ്പോഴും രാജ്യത്തുള്ളവരെ വിവരമറിയിക്കുന്നതിനും അവരുടെ മടങ്ങിവരവിനായി വാണിജ്യ വിമാനങ്ങൾ തേടുന്നതിനും അധികാരികളിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.