ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു. ദോഹ ഖയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏജ് ട്രേഡിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് ആദ്യ പ്രതി നല്‍കി എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരാണ് പ്രകാശനം നിര്‍വഹിച്ചത്. മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോം ആര്‍ എസ് ജനറല്‍ മാനേജര്‍ രമേഷ്…

മലപ്പുറത്ത് പ്രതിപക്ഷ സംവിധാനം ഉണ്ടോ എന്ന് പരിശോധിക്കണം: കെ എം ഷെഫ്രിൻ

മലപ്പുറം : മലപ്പുറത്ത് പ്രതിപക്ഷ സംവിധാനം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ. നക്ഷത്ര സംഗമം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യസ്ഥ കാമ്പസ് ഇലക്ഷനുകളിൽ മത്സരിച്ചു വിജയിച്ച പോരാളികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുക ആയിരുന്നു അദ്ദേഹം. കാമ്പസുകളെ ജനാധിപത്യ വത്കരിക്കാനുള്ള ഫ്രറ്റേണിറ്റിയുടെ തീരുമാനം വിദ്യാർഥികൾ നെഞ്ചേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം കോട്ടപ്പടിയിൽരോഹിത് വെമുല ഹാളിൽ വെച്ച് നടന്ന സ്വീകരണത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷഫ്രിൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യ പ്രഭാഷണവും വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഡോക്ടർ സഫീർ എ…

തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പു വരുത്തണം

ദോഹ: ജീവിതത്തിന്റെ ഗണ്യമായ സമയം ചിലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് , എന്‍.വി.ബി.എസ്, നീരജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും, മാനസികമായ പ്രയാസമനുഭവിക്കുന്നവര്‍ സമയോചിതമായ ചികില്‍സയോ കൗണ്‍സിലിംഗോ സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ലെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു. തളരുന്ന മനസിന് താങ്ങാകുന്ന സാമൂഹിക വ്യവസ്ഥിതിയും സൗഹൃദ കൂട്ടായ്മകളും വളര്‍ന്നുവരണമെന്നും ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധത വളരെ പ്രധാനമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ രംഗത്തെ അമിത പ്രാധാന്യം കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകളുണ്ടാവേണ്ടതിന്റെ…

ബാബ സിദ്ദിഖിയുടെ കൊലപാതകം: നടന്‍ സൽമാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ബോളിവുഡ് നടന്‍ സൽമാൻ ഖാൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കാരണം ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്, തൽക്കാലം അദ്ദേഹത്തെ കാണരുതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം അടുത്ത ആളുകളോട് അഭ്യർത്ഥിച്ചു. സിദ്ദിഖും സൽമാനും തമ്മിൽ അഗാധമായ സൗഹൃദമുണ്ടായിരുന്നു, ഈ സംഭവത്തിന് ശേഷം അത് പുതിയ വഴിത്തിരിവിലാണ്. മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. ഈ കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ പേര് പുറത്ത് വന്നതോടെ സൽമാൻ ഖാൻ്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്. ഇതുകൂടാതെ, സൽമാനെ കാണാൻ തൽക്കാലം ആരും വരരുതെന്ന് ഖാൻ കുടുംബം തങ്ങളുടെ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രത്യേക അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം…

ഗോണ്ടയില്‍ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ കല്ലേറ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സാമുദായിക സംഘർഷം. ഇന്നലെ (ഒക്ടോബർ 12 ന്) ഗോണ്ടയിലെ നാഗർ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഘോഷയാത്ര ഖൈറ മന്ദിർ തലാബിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. നൂറുകണക്കിന് ഭക്തരാണ് ഈ ഘോഷയാത്രയിൽ പങ്കെടുത്തത്. മുസ്ലീം ആധിപത്യമുള്ള മൊഹല്ല ഘോസിയാനയിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ഭക്തർക്ക് നേരെ കല്ലേറുണ്ടായതായി പരാതിപ്പെട്ടത്. ഭക്തർ അതൃപ്തി പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതും തുടര്‍ന്ന് സമീപത്തെ പച്ചക്കറി വണ്ടികള്‍ മറിഞ്ഞതും സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. സംഭവസ്ഥലത്തിനടുത്തുള്ള തക്കിയ മസ്ജിദിനു സമീപം രോഷാകുലരായ ഭക്തർ ധർണ നടത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. പോലീസും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, കുറച്ച് സമയത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായി. ഒടുവിൽ കനത്ത പോലീസ് സുരക്ഷയിലാണ്…

മഹാ കുംഭമേള 2025: ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ ക്ഷണിച്ചു

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയിലേക്ക് 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർക്ക് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ക്ഷണക്കത്ത് അയച്ചു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ ചടങ്ങ് ദശലക്ഷക്കണക്കിന് ഭക്തരെയും അന്താരാഷ്ട്ര ശ്രദ്ധയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, കംബോഡിയ, ദക്ഷിണ കൊറിയ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ലാവോസ്, മലേഷ്യ, വിയറ്റ്നാം, യുഎസ്, യുകെ, ഓസ്‌ട്രേലിയ, റഷ്യ, ഫ്രാൻസ്, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങള്‍ ഉൾപ്പെടുന്നു. നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതിൻ്റെ ഉദ്ദേശം മഹാ കുംഭമേളയുടെ മഹത്വവും ആത്മീയതയും ആഗോള തലത്തിൽ അവതരിപ്പിക്കുക, അതോടൊപ്പം ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. ഉത്തർപ്രദേശ് സർക്കാർ ഈ മഹാ കുംഭമേള സംസ്ഥാനത്തെ വിനോദസഞ്ചാരത്തിൻ്റെ കേന്ദ്രമാക്കി…

’24 ഘണ്ടേ മേ നെറ്റ്‌വർക്ക് ഖതം’: മുംബൈയിൽ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയിയെ വെല്ലുവിളിച്ച് പപ്പു യാദവ്

ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനോട് രോഷത്തോടെ പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു മൂസ്വാലയെ കൊന്നുവെന്നും പിന്നീട് രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയേയും ഇപ്പോൾ ബാബ സിദ്ദിഖിനെയും ജയിലിൽ ഇരുന്നു കൊലപ്പെടുത്തിയെന്നും എല്ലാവരും നിശബ്ദരായ കാഴ്ചക്കാരായി മാറിയെന്നും പറഞ്ഞു. കൊടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ: ശനിയാഴ്ച രാത്രി മുംബൈയിൽ എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൂർണിയ എംപി പപ്പു യാദവ് രംഗത്ത്. ലോറൻസ് ബിഷ്‌ണോയി ഒരു ചെറിയ കുറ്റവാളിയാണെന്നും നിയമം അനുവദിച്ചാൽ 24 മണിക്കൂറിനുള്ളിൽ അയാളുടെ മുഴുവൻ സംഘത്തെയും തുടച്ചുനീക്കുമെന്നും പപ്പു യാദവ് പറഞ്ഞു. ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനോട് രോഷത്തോടെ പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു…

യുഎപിഎ കേസിൽ കുറ്റവിമുക്തനായി 7 മാസത്തിന് ശേഷം ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിൽ അന്തരിച്ചു

ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസിലകപ്പെട്ട് ജയിലിലാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട് ഏഴ് മാസത്തിന് ശേഷം ശനിയാഴ്ച, ശസ്ത്രക്രിയാനന്തര സങ്കീർണതകളെ തുടർന്ന് ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ജിഎൻ സായിബാബ ഇവിടെ സർക്കാർ ആസ്പത്രിയിൽ മരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. പിത്തസഞ്ചിയിലെ അണുബാധയെ തുടർന്ന് സായിബാബയ്ക്ക് രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് സങ്കീർണതകൾ ഉണ്ടായി. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ 20 ദിവസമായി നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) പ്രവേശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ സായിബാബയെയും മറ്റ് അഞ്ച് പേരെയും മാർച്ചിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വെറുതെവിട്ടിരുന്നു. അദ്ദേഹത്തിനെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷയും കോടതി റദ്ദാക്കി. കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അമ്മ സാവിത്രി ദേവിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അമ്മ സാവിത്രി ദേവി (80) വീണ്ടും രോഗബാധിതയായതിനെത്തുടര്‍ന്ന് ജോളി ഗ്രാൻ്റ് ആശുപത്രിയില്‍ (ഉത്തരാഖണ്ഡ്) പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സാവിത്രി ദേവിയെ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ് പരിചരിക്കുന്നത്. ഇതിനുമുമ്പ്, അവരുടെ ആരോഗ്യം പലതവണ വഷളാകുകയും പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ജൂണിലും ആരോഗ്യനില വഷളായപ്പോൾ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉത്തരാഖണ്ഡിലെ യംകേശ്വര് ബ്ലോക്കിലെ പഞ്ചൂർ ഗ്രാമത്തിലാണ് മകളോടൊപ്പം സാവിത്രി ദേവി താമസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവാണ്. ഇടയ്ക്കിടെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകൻ മുഖ്യമന്ത്രിയായിട്ടും ജീവിതശൈലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്റെ സ്വന്തം ഗ്രാമത്തില്‍ ലളിത ജീവിതം നയിക്കുകയാണ് സാവിത്രി ദേവി.

നക്ഷത്ര ഫലം (ഒക്‌ടോബർ 13 ഞായര്‍)

ചിങ്ങം: പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക്‌ അനുസരിച്ച്‌ ഒന്നും ലഭിക്കണമെന്നില്ല, അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക്‌ ശേഷമെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ മാനസികാവസ്ഥ വളരെ മെച്ചപ്പെട്ടതായിരിക്കും. അത്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്‌കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടും. അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള കടമകൾ ചെയ്യുന്നതിനായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായിരിക്കില്ല എങ്കിലും അത്‌ നാളേക്കുള്ള പ്രതീക്ഷ…