തലസ്ഥാന നഗരിക്ക് ഊർജം പകർന്ന് 5000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 സംഘടിപ്പിച്ചു

വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് ആകെ 22 ലക്ഷം രൂപ സമ്മാനമായി നൽകി തിരുവനന്തപുരം, ഒക്ടോബർ 14, 2024: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ഇനി വരുന്ന വർഷങ്ങളിലെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് ഞായറാഴ്ച നടന്നത്. യു എസ് ടി യുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്‌ഘാടന മാരത്തൺ സംഘടിപ്പിച്ചത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നടന്നത്. യു എസ് ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച്…

കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും പൊതുയോഗവും

ഖത്തറിലെ തൃശ്ശൂർ ജില്ല താന്ന്യം ഗ്രാമ പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ” രണ്ടാം വാർഷികവും, ഓണാഘോഷവും, പൊതുയോഗവും അൽ നാസർ സ്ട്രീറ്റിലെ മൾട്ടി ഡൈൻ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. കൂട്ടായ്മയിലെ അൻപതോളം അംഗംങ്ങൾ കുടുംബസമേതം പങ്കെടുത്ത സ്നേഹ സംഗമത്തിൽ, പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് ജനറൽ കൺവീനർ അജിമോൻ ആദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർമാൻ സിദ്ധിഖ് 2024 -26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, അൻസാരി ഇക്ബാൽ, ഷജീർ എന്നിവർ സംസാരിച്ചു. ഗായകൻ അസൈനാർ ആമയൂർ, ഷാഫി, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന്…

ഡോ. സൈനുദീൻ പട്ടാഴി സിനിമാ രംഗത്തും

പ്രശസ്ത ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് “സ്വച്ഛന്ദമൃത്യു.” ദേശീയ അവാർഡ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി, ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ…

ഗതാഗത നിരീക്ഷണത്തിനും അപകടങ്ങള്‍ തടയുന്നതിനുമായി ഗോവ സര്‍ക്കാര്‍ AI- പവർ ക്യാമറകൾ സ്ഥാപിക്കുന്നു

പനാജി: ഗതാഗതം നിരീക്ഷിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി ഗോവ സർക്കാർ പ്രധാന സ്ഥലങ്ങളിൽ AI- പവർ ക്യാമറകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ തിങ്കളാഴ്ച പറഞ്ഞു. റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഗോഡിഞ്ഞോ, ട്രാഫിക് സ്ഥിതിഗതികൾ നിരീക്ഷിക്കാനും റോഡപകടങ്ങൾ തടയാനും അധികാരികളെ സഹായിക്കുന്നതിന് AI അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ അടുത്ത വർഷം ആദ്യം ഉണ്ടാകുമെന്ന് പറഞ്ഞു. സംസ്ഥാനത്തെ റോഡപകടങ്ങളുടെ കണക്കുകൾ ഗതാഗത വകുപ്പ് ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും പോലീസ്, പൊതുമരാമത്ത് വകുപ്പുകളുമായി ഏകോപിപ്പിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഡിജിറ്റലിലേക്ക് പോകുന്നത് എല്ലായിടത്തും ഒരു പ്രവണതയാണ്, ഗോവയ്ക്ക് ഒറ്റപ്പെടാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ സിസ്റ്റം മാറ്റാൻ ശ്രമിക്കുകയാണ്, ആരിൽ നിന്നും പ്രതിരോധം ഉണ്ടാകരുത്,” അദ്ദേഹം പറഞ്ഞു, ആപ്പ് അടിസ്ഥാനമാക്കിയുള്ള ബുക്കിംഗുകൾ തിരഞ്ഞെടുക്കുന്ന ടാക്സികൾ അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും താരിഫ് കുറയ്ക്കുകയും…

വഖഫ് കമ്മിറ്റി യോഗം പ്രതിപക്ഷ എംപിമാർ ബഹിഷ്കരിച്ചു

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന പാർലമെൻ്ററി സമിതിയുടെ യോഗം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ എംപിമാർ തിങ്കളാഴ്ച ബഹിഷ്‌കരിച്ചു. പ്രതിപക്ഷ എംപിമാരായ ഗൗരവ് ഗൊഗോയ്, കോൺഗ്രസിലെ ഇമ്രാൻ മസൂദ്, ഡിഎംകെയുടെ എ രാജ, ശിവസേനയുടെ അരവിന്ദ് സാവന്ത് (യുബിടി), എഐഎംഐഎമ്മിൻ്റെ അസദുദ്ദീൻ ഒവൈസി, സമാജ്‌വാദി പാർട്ടിയുടെ മൊഹിബുള്ള, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് എന്നിവരാണ് യോഗത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബഹിഷ്ക്കരിച്ചത്. ബിൽ പരിശോധിക്കുന്ന പാർലമെൻ്റിൻ്റെ സംയുക്ത സമിതി നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെപ്പോലുള്ള മുതിർന്ന പ്രതിപക്ഷ അംഗങ്ങൾക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിക്കാൻ അനുവദിച്ചുവെന്ന് അദ്ദേഹവും മറ്റ് ചില എംപിമാരും ആരോപിച്ചു. തങ്ങളുടെ അടുത്ത നടപടി തീരുമാനിക്കാൻ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് പ്രത്യേക യോഗം ചേർന്നു,…

ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന രൂക്ഷ വിമര്‍ശനവുമായി സിപിഐയ്ക്കെതിരെ പി വി അന്‍‌വര്‍

സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാർട്ടിയാണ് സിപിഐ’യെന്നും അൻവർ പറഞ്ഞു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നും അവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന എൽഡിഎഫ് ധാരണയിൽ നിന്നു സിപിഐ അവസാന നിമിഷം പിൻമാറിയെന്നും അൻവർ തുറന്നടിച്ചു. സിപിഐ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ക്ക് പോലും അറിയാത്തതുകൊണ്ടായിരുന്നുവെന്നും താന്‍ നിന്നാല് ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അന്‍വര്‍ ആഞ്ഞടിച്ചു. ‘കഴിഞ്ഞ…

പോലീസ് ഗുണ്ടാ രാജ് അവസാനിപ്പിക്കുക: നാസർ കീഴുപറമ്പ്

മക്കരപ്പറമ്പ: പോലീസിൻ്റെ ഗുണ്ടാ രാജിനെതിരെയും, ആർ.എസ്‌.എസ് ഇടത് അവിശുദ്ധ ബന്ധത്തിനെതിരെയും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കഴുപറമ്പ്. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജില്ല വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, സെക്രട്ടറി മെഹ്ബൂബ്, മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ.പി എന്നിവർ സംസാരിച്ചു. പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കെ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് റഷീദ് കൊന്നോല സ്വാഗതവും കെ.പി. ബഷീർ നന്ദിയും പറഞ്ഞു.

ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്: ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ്സ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കവാൻ ചിലർ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയുംകുറിച്ച് അറിവില്ലാത്തവര്‍ നടത്തുന്ന ജ്വല്പനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ പുച്ഛിച്ചുതള്ളുന്നു. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുതകള്‍ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിലിത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടയാക്കും. സെമിനാരികള്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളല്ല; സഭാശുശ്രൂഷകള്‍ക്കായി വൈദികരെ വാര്‍ത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകള്‍ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു…

മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആന്റണി അനുസ്മരണം ഒക്ടോബർ 16ന്

എടത്വ: സാമൂഹിക – സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ. ബിജു സി ആന്റണിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഒക്ടോബർ 16 3.30ന് മുട്ടാർ സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. ഫാ. ജേക്കബ് ചീരംവേലിൽ അദ്ധ്യക്ഷത വഹിക്കും. എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യൂത്ത് ഫ്രണ്ട്, കെ എസ് സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പമ്പ ബോട്ട് റേസ് ക്ലബ് മാമ്മൻ മാപ്പിള സ്മാരക ട്രോഫി ജലോത്സവം ജനറൽ കൺവീനർ, മുട്ടാർ ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ സാമൂഹിക ക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സിസ്റ്റർ ലീമാ റോസ്…

മദ്രസകളെക്കുറിച്ചുള്ള എൻസിപിസിആർ നിർദ്ദേശത്തിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം

മലപ്പുറം: രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആര്‍) ഉത്തരവിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ മദ്രസകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എൻസിപിസിആര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും മുസ്ലീം സംഘടനകളും രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ ബാലവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. എന്നാല്‍ മദ്രസകളില്‍ മുസ്ലിങ്ങളുടെ അവകാശങ്ങളെ കുറിച്ച്…