അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

ദോഹ: പ്രവാസി ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും സക്സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്ളീഷിലും ശ്രദ്ധേയമായ മോട്ടിവേഷണല്‍ പരമ്പരയാണ് തഅ്വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട് സര്‍വകലാശാല ഭാഷാ വിഭാഗം ഡീന്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടിയുടെ അവതാരികയും അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ യുടെ പഠനവും പുസ്തകത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയഞ്ചാമത് പുസ്തകമാണിത്.

മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്ത 22 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: റസാഖ് പാലേരി

മലപ്പുറം: മലപ്പുറം ജില്ലയിലൂടെ ഓടുന്ന 22 ട്രെയിനുകൾക്ക് ഒരു സ്റ്റേഷനിലും സ്റ്റോപ്പ് ഇല്ല എന്നത് പ്രതിഷേധാർഹമാണ്, കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ മലപ്പുറത്തിന്റെ ജനങ്ങൾ യാത്രക്ക് വലിയ പ്രയാസമാണ് നേരിടുന്നതെന്നു റസാഖ് പാലേരി പറഞ്ഞു. 50 ലക്ഷത്തോളം ആളുകൾക്ക് താമസിക്കുന്ന ജില്ലയിലൂടെ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകാത്തത് വലിയ അനീതിയാണെന്നും ഇത് സ്ഥാപിക്കും വരെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ട്രെയിൻ യാത്ര കൂടുതൽ ദുരിതപൂർണമായിരിക്കുന്ന സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാനും കേരളത്തിന്റെ സമഗ്രമായ റെയിൽവെ വികസനത്തിനുമായി സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന് വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി പറഞ്ഞു. യാത്രദുരിതം പരിഹരിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാസർകോട് നിന്ന് പാലക്കാട്ടേക്ക് സംഘടിപ്പിച്ച റെയിൽ പ്രക്ഷോഭ യാത്രയുടെ ഭാഗമായി തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ അവലംബമായ റെയിൽവെ യാത്ര കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ…

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ നബാത്തിയയിൽ യോഗം നടന്ന കെട്ടിടത്തില്‍ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്ന് ലെബനൻ അധികൃതർ

കാന: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യോഗത്തിനിടെ നബാത്തിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ലെബനൻ ഉദ്യോഗസ്ഥർ. നഗര സേവനങ്ങളും ദുരിതാശ്വാസവും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മുനിസിപ്പൽ കൗൺസിലിൻ്റെ യോഗത്തിൽ ഇസ്രായേൽ മനഃപൂർവം ലക്ഷ്യമിട്ടതായി ടുന്നതായി ലെബനൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആരോപിച്ചു. ആഗ്രമണത്തില്‍ നഗരത്തിലെ മേയറും മറ്റ് നാല് പേരും കൊല്ലപ്പെടുകയും മുനിസിപ്പൽ കെട്ടിടം നശിപ്പിക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ തുടരുന്ന ആളുകൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായ വിതരണവും ഏകോപിപ്പിക്കുന്നതിനായി യോഗം നടന്ന കെട്ടിടത്തിലാണ് ബോംബാക്രമണം നടത്തിയതെന്ന് ലെബനൻ ആഭ്യന്തര മന്ത്രി ബസ്സം മൗലവി പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തില്‍ ഒരു സിവിൽ ഡിഫൻസ് അംഗം കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിലിയൻമാരെ കൊന്നൊടുക്കിയ ഇസ്രായേലി ആക്രമണങ്ങളെക്കുറിച്ചും യുഎൻ സമാധാന സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹം “മനഃപൂർവം നിശബ്ദത” പാലിക്കുന്നുവെന്ന് മിക്കാറ്റി ആരോപിച്ചു. “ഈ യാഥാർത്ഥ്യത്തിൻ്റെ…

എഡിഎമ്മിൻ്റെ മരണം: അഴിമതിയാരോപണത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ പെട്രോൾ പമ്പ് അനുവദിച്ചത് റദ്ദാക്കണമെന്ന് പരാതി

കണ്ണൂര്‍: കണ്ണൂർ ചേരൻമുളയിലെ വിവാദ പെട്രോൾ പമ്പ് അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഗവേഷണ വിഭാഗം കേരള ഘടകം ചെയർമാൻ ഡോ.ബി.എസ്.ഷിജു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് പരാതി നൽകി. കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണത്തോട് അനുബന്ധിച്ച് പമ്പിന് അനുമതി നൽകുന്ന നടപടിയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണത്തെ തുടർന്നാണ് ആവശ്യം. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പെട്രോൾ പമ്പിൻ്റെ അപേക്ഷകനായ ടി വി പ്രശാന്തൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് സമ്മതിച്ചതിനെ തുടർന്നാണ് പരാതി. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്കും ബിപിസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. കൃഷ്ണകുമാറിനും അയച്ച കത്തിൽ ഡോ. ഷിജു, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എഡിഎമ്മിന് കൈക്കൂലി നൽകിയതായി പ്രശാന്തൻ തുറന്ന് സമ്മതിച്ചിരുന്നു.…

കാരുണ്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍: മികച്ച പൊതുപ്രവര്‍ത്തകന്/പാര്‍ലമെന്റേറിയന്‌, കെ.എം. മാണി എക്സലന്‍സ്‌ അവാര്‍ഡ്‌

തിരുവനന്തപുരം: ആറ്‌ പതിറ്റാണ്ട്‌ കാലം കേരള രാഷ്ട്രീയ രംഗത്തും, അഞ്ചര പരിറ്റാണ്ട് കാലം പാര്‍ലമെന്ററി രംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ്‌ ശ്രീ. കെ.എം. മാണി. 52 വര്‍ഷക്കാലം ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭാംഗം, 25 വര്‍ഷക്കാലം വിവിധ വകുപ്പുകള്‍ ഭരിച്ച മന്ത്രി, ഏറ്റവും കൂടുതല്‍ ബഡ്ജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രി, പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടേയും ചുമതല വഹിച്ച മന്ത്രി, കേരളീയ സമുഹത്തിന്റെ ഉന്നതിയ്ക്ക്‌ വേണ്ടി ഏറ്റവും അധികം സംഭാവന ചെയ്ത ഭരണാധികാരി തുടങ്ങി ആറ്‌ പതിറ്റാണ്ട്‌ കാലം കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മഹാനായ വ്യക്തിയാണ്‌ ശ്രീ കെ.എം. മാണി. ജനാധിപത്യ കേരളത്തിന്‌ മറക്കാനാവാത്ത ശ്രീ. കെ.എം. മാണിയുടെ പേരില്‍, ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകന്/പാര്‍ലമെന്റേറിയന്‌, കെ.എം. മാണി എക്സലന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുവാന്‍ കാരുണ്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നു. 30,000 രൂപയും, ഫലകവും, പൊന്നാടയും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.…

എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാൽമീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യും: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മഹർഷി വാൽമീകി ജയന്തിയോട് അനുബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച വിധാന സൗധ വളപ്പിലെ നിയമസഭാംഗങ്ങളുടെ മന്ദിരത്തിലെ മഹർഷി വാല്മീകിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാനത്തെ എല്ലാ റസിഡൻഷ്യൽ സ്‌കൂളുകളും ‘മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂള്‍’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി, ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബിജെപി മുന്‍‌കൈ എടുക്കാത്തതിനെ അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂളുകളായി മാറ്റും. റായ്ച്ചൂർ യൂണിവേഴ്‌സിറ്റിയെ മഹർഷി വാൽമീകി യൂണിവേഴ്‌സിറ്റി എന്ന് പുനർനാമകരണം ചെയ്യും. മറ്റേതൊരു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും എസ്.സി.പി.യും ടി.എസ്.പി.യും തങ്ങൾ ഉൾപ്പെടുന്ന സമുദായത്തിന് സംവരണം ചെയ്യാനുള്ള ഭേദഗതി കൊണ്ടുവന്നില്ല. അത് നടപ്പിലാക്കാൻ ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് മാത്രം സംസാരിക്കുന്നു,” അദ്ദേഹം പറഞ്ഞു. “സാമ്പത്തികവും സാമൂഹികവുമായ അസമത്വം…

രണ്ടാനമ്മ അഞ്ചു വയസ്സുകാരനെ ദേഹത്ത് കല്ല് കെട്ടി കിണറ്റിലേക്ക് എറിഞ്ഞു

സുന്ദര്‍ഗഢ്: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ, യുവതി അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ കണ്ണുകള്‍ കെട്ടി, കൈകള്‍ ബന്ധിച്ച് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കിണറ്റിലേക്ക് എറിയുന്നതിന് മുമ്പ് ദേഹത്ത് വലിയ കല്ല് കെട്ടിയിരുന്നതിനാൽ കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വന്തം കുട്ടിയെക്കാൾ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയെ ഭര്‍ത്താവ് സ്‌നേഹിക്കുന്നതിനാൽ താന്‍ ദുഃഖിതയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. റൂർക്കേല നഗരത്തിന് സമീപമുള്ള രഘുനാഥ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. മരിച്ച കുട്ടിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയാണ് അറസ്റ്റിലായ യുവതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ പാക്കിസ്താനിൽ സ്‌ഫോടനത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു

പെഷവാർ: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ബുധനാഴ്ച റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പർവത പ്രദേശമായ ബുനറിലെ കങ്കോയ് മന്ദനാർ മേഖലയിലാണ് തീവ്രവാദികൾ പോലീസ് വാൻ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നുണ്ട്. നിരോധിത തെഹ്‌രീകെ താലിബാനിൽ (ടിടിപി) പ്രവർത്തകരായ ഭീകരർ പ്രവിശ്യയിലെ ബന്നു ജില്ലയിൽ പോലീസ് ലൈനുകൾ ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം. ഏറ്റുമുട്ടലിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു.  

Ektifa ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ശാഖകളിൽ ലഭ്യമാകും

Mleiha Dairy പാൽ, Saba Sanabel ആട്ട എന്നിവ ലഭ്യമാക്കാൻ Sharjah Agriculture & Livestock Production EST (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി. ദുബായ് : യൂണിയൻ കോപ് ദുബായ് ശാഖകളിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ ലഭ്യമാകും. Mleiha Dairy പാൽ, Saba Sanabel ആട്ട എന്നിവ ലഭ്യമാക്കാൻ Sharjah Agriculture & Livestock Production EST (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി. Ektifa ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ ലോഞ്ച് എത്തിഹാദ് മാളിലെ യൂണിയൻ കോപ് ബ്രാഞ്ചിൽ വച്ച് നടന്നു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, EKTIFA സി.ഇ.ഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും പരിപാടിയുടെ ഭാ​ഗമായി. പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ മികച്ച മാർക്കറ്റിങ്ങിന് സഹായിക്കുമെന്ന് അൽ…

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ടി വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരന്‍ ഋഷികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍കുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായിരുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാണ് ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകന്‍ ബ്രഹ്‌മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ…