യുഎൻ ഏജൻസിയുടെ ഡ്രൈവറെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

യുണൈറ്റഡ് നേഷൻസ്: ഗാസയിലെ ഫലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യുഎൻ ഏജൻസിയുടെ യുഎൻ എന്ന് അടയാളപ്പെടുത്തിയ വാഹനത്തെ ഇസ്രായേൽ സേന ആക്രമിച്ചതിനെത്തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇസ്രായേൽ വെടിവയ്പിൽ ഡ്രൈവറുടെ സഹോദരനും കൊല്ലപ്പെട്ടതായും വഴിയാത്രക്കാർക്ക് നിസാര പരിക്കേറ്റതായും യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറാണ് യുഎൻആർഡബ്ല്യുഎ ഡ്രൈവറെന്ന് ഇസ്രായേലിൻ്റെ യുഎൻ അംബാസഡർ ഡാനി ഡാനൻ അവകാശപ്പെട്ടു. ജൂലൈയിൽ ഏജൻസിക്ക് അയച്ച ഹമാസിൻ്റെ സൈനിക വിഭാഗത്തിലെ അംഗങ്ങളാണെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന 100 സ്റ്റാഫ് അംഗങ്ങളുടെ പട്ടികയിൽ ഡ്രൈവറുടെ പേരുണ്ടെന്ന് UNRWA പറഞ്ഞു. ആ സമയത്ത്, യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി കൂടുതൽ വിവരങ്ങൾ നൽകാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്നാൽ വ്യാഴാഴ്ച വരെ, ലസാരിനിക്ക് ഇതുവരെ പ്രതികരണം…

തലവടി സി.എം.എസ് ഹൈസ്കൂള്‍ പൂർവ്വ വിദ്യാർത്ഥി ക്രിസ്തുമസ് സംഗമം ഡിസംബര്‍ 28ന്

തലവടി: കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിൽ പ്രീ പ്രൈമറി ഡേ കെയർ സ്കൂൾ ആരംഭിക്കുവാൻ പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആദ്യ സംഭാവന പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി പ്രദീപ് ജോസഫിൽ നിന്നും പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സ്വീകരിച്ചു. ചടങ്ങിൽ ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ, സ്കൂള്‍ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ട്രഷറർ എബി മാത്യൂ ചോളകത്ത്, ഓഡിറ്റർ അഡ്വ. ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ പ്രസംഗിച്ചു. 1840 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സി.എംഎസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28-ാം തീയതി 3 മണിക്ക് മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും 2025 ജനുവരി 26 ന് സമാപിക്കുന്ന നിലയിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും…

മണ്ണാറശാല ആയില്യ മഹോത്സവത്തിന് തുടക്കമായി

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്. ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന് വിളക്കുകളിലേക്ക് ദീപം പകർന്നതോടെ പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവുകളും ദീപപ്രഭയിൽ ശോഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ദീപം തെളിച്ച് ദീപക്കാഴ്ചയിൽ സജീവ സാന്നിധ്യമായി. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്. ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ…

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍; അന്വേഷണം എസ് ഐ ടി ഏറ്റെടുത്തു

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണം കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച (ഒക്‌ടോബർ 25) ഏറ്റെടുത്തു . കേസ് വിവാദമായതോടെ ഉത്തരമേഖലാ ഐജി കെ.സേതു രാമൻ്റെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച്…

ഭര്‍തൃവീട്ടിലെ പീഡനമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍

കോയമ്പത്തൂര്‍ എസ്.എൻ.എസ്. രാജലക്ഷ്മി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങി മരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതു മുതല്‍ സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർതൃമാതാവ് ചെമ്പകവല്ലി മകളെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്ന് ശ്രുതിയുടെ അച്ഛൻ പറഞ്ഞു. ”വിവാഹസമയത്ത് 54 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും മകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് അസഭ്യം പറയുമായിരുന്നു. ഭർത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആർത്തവ സമയത്ത് സോഫയിലോ മറ്റോ ഇരിക്കാൻ സമ്മതിക്കാതെ വെറും തറയിലാണ് ഇരുത്തിയിരുന്നത്. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മകള്‍ അറിയിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. വിവാഹശേഷം ശ്രുതി ജോലിക്കു പോയിരുന്നില്ല. പിഎച്ച്‌.ഡി. ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഭർതൃമാതാവ് സ്ത്രീധനത്തിന്റെ…

നീറ്റ് പിജി 2024 ക്രമക്കേട്: സുപ്രീം കോടതിയിൽ ഇന്ന് വാദം കേൾക്കും

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പിജി 2024 വാദം കേൾക്കുന്നത് ഇന്ന് (വെള്ളിയാഴ്ച) നടക്കും. പരീക്ഷാ രീതിയിലും മറ്റ് ക്രമക്കേടുകളിലും അവസാന നിമിഷം വന്ന മാറ്റങ്ങളിൽ അസ്വസ്ഥരായ ഉദ്യോഗാർത്ഥികൾ കൗൺസിലിംഗ് ഷെഡ്യൂളിനായി കാത്തിരിക്കുന്നതിനിടെയാണ് നീറ്റ് പിജി 2024 ഫല സുതാര്യത ഹർജി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഒരു കേസ് കാരണം നീറ്റ് പിജി കൗൺസലിംഗ് ഷെഡ്യൂൾ ഇനിയും പ്രഖ്യാപിക്കാത്തതിനാൽ, ഉദ്യോഗാർത്ഥികൾ നിർണായക കൗൺസിലിംഗ് സെഷനുകളുടെ തീയതി പ്രഖ്യാപിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. NEET PG കൗൺസലിംഗ് ഷെഡ്യൂൾ സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം മാത്രമേ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പുറത്തിറക്കൂ. അതിനിടെ, അനുബന്ധ സംഭവവികാസത്തിൽ, ഒക്ടോബർ 21 ന്, നീറ്റ്-യുജി പരീക്ഷാ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം രൂപീകരിച്ച ഉന്നതതല വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്…

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ പാര്‍ട്ടിക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നത്

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വാദങ്ങൾ തള്ളിയാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർ അരുൺ കെ. വിജയനും ഇതിൽ ഉൾപ്പെടും. പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും…

നക്ഷത്ര ഫലം (25-10-2024 വെള്ളി)

ചിങ്ങം: എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും. കന്നി: വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്താന്‍ സാധ്യതയേറെ. തുലാം: ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും, നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത സംഭവം നിങ്ങളെ കാത്തിരിക്കുന്നു. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയാറായിരിക്കുക. വൃശ്ചികം: നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും…

കൂടു തേടി പോകുന്ന കുടിയേറ്റക്കാരുടെ കോപ്രായങ്ങൾ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

എന്തിനാണ് കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടർ ജോലിക്കായും മറ്റൊരു കൂട്ടർ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തിൽ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതു കൊണ്ടാണ് അവർ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ കിട്ടാത്തതു കൊണ്ടാണ് അന്യനാട്ടിൽ പോയി ജീവിക്കുന്നത്. അതിനർത്ഥം നമ്മെക്കാൾ വളർന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടിൽ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കിൽ ആരും അന്യരുടെ വീട്ടിൽ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കു പോകുന്നവരുടെയും സ്ഥിതി. തങ്ങൾക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാൻ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരിൽ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവർക്ക് അവരർഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരന്മാര്‍ക്കൊപ്പം നൽകുന്നവരാണ്…

ട്രൂഡോയുടെ പാർട്ടിയിൽ കലാപം: ഒക്ടോബര്‍ 28നകം ട്രൂഡോ രാജി വെയ്ക്കണമെന്ന് 24 എംപിമാരുടെ അന്ത്യ ശാസനം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രശ്നങ്ങൾ തുടർച്ചയായി വർധിച്ചുവരികയാണ്. ഒക്‌ടോബർ 23-ന്, ലിബറൽ പാർട്ടിയുടെ 24 എംപിമാർ ലിബറൽ പാർട്ടിയുടെ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ട്രൂഡോയോട് ആവശ്യപ്പെട്ടു. ഈ എംപിമാർ ഒക്ടോബർ 28 വരെ അന്ത്യശാസനം നൽകുകയും തൻ്റെ ഭാവി തീരുമാനിക്കാൻ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്തു. ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രശ്‌നങ്ങൾ കുറയുന്നതിന് പകരം വർദ്ധിക്കുകയാണ്. എന്നാൽ, താന്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒക്‌ടോബർ 28-നകം രാജിവയ്ക്കാൻ രണ്ട് ഡസനോളം ലിബറൽ പാർട്ടി എംപിമാർ അന്ത്യശാസനം നൽകിയെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃത്വം വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞു. താന്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണെന്നും, പാർട്ടിയെ വിജയിപ്പിക്കാൻ പൂർണ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 28ന്…