കുന്ദമംഗലം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ജില്ലയിൽ വിവിധ പരിപാടികൾക്ക് എത്തിയ കെപിസിസി അധ്യക്ഷൻ വൈകുന്നേരം നാലിനാണ് മർകസിൽ എത്തി കാന്തപുരത്തെ കണ്ടത്. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി കെ ജയന്ത്, എൻ സുബ്രമണ്യൻ എന്നിവരും സന്നിഹിതരായിരുന്നു.
Day: October 26, 2024
ലാൽ കെയേഴ്സ് ബഹ്‌റൈൻ വയനാട് പ്രകൃതി ദുരന്ത സഹായം കൈമാറി
വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാൽ കെയേഴ്സ് ബഹ്‌റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ സ്ഥാപകനായ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിൽ ബൃഹത്തായ പുനരധിവാസ പദ്ധതികളാണ് നടത്തുന്നത്. ലാൽ കെയേഴ്സ് അംഗങ്ങള്‍ സമാഹരിച്ച സഹായധനം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറിയ രേഖ ലാൽ കെയേഴ്സ് ബഹ്‌റൈൻ കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്സൺ കൈമാറി. പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുൺ ജി നെയ്യാർ മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
നാല് വർഷ ബിരുദ കോഴ്സ് ആശങ്കകൾ പരിഹരിക്കും വരെ തുടർസമരം: ഫ്രറ്റേണിറ്റി
തേഞ്ഞിപ്പലം: നാല് വർഷ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവ്വകലാശാല മാർച്ച് നടത്തി. ഉന്നത വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നാല് വർഷ ഡിഗ്രി വിദ്യാർത്ഥികളെ കൊള്ളയടിക്കാനും, പരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാനുമാണ് വാഴ്സിറ്റി അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി അഭിപ്രായപ്പെട്ടു. അന്യായമായി നടപ്പിലാക്കിയ ഫീസ് വർദ്ധന പിൻവലിക്കുക, പാഠ പുസ്തകങ്ങളും, സ്റ്റഡി മെറ്റീരിയലുകളും പ്രസിദ്ധീകരിച്ച ശേഷം മാത്രം പരീക്ഷ നടത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മാർച്ച്. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം വി.ടി.എസ്.ഉമർ തങ്ങൾ വവിവിധ…
ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്കൂൾ വിദ്യാർഥികൾ
കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങൾ നടക്കുന്ന മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദുരിതബാധിതർക്കായി സ്റ്റാളുകൾ ഒരുക്കി വിദ്യാർഥികൾ. വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂർ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തയ്യാർ ചെയ്ത വിഭവങ്ങളാണ് റീ ഫ്രഷ്മെന്റ് സ്റ്റാളുകളിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയിൽ ലഘു കടികളും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാർഥികൾ തയ്യാർ ചെയ്തിരിക്കുന്നത്. എൻ എസ് എസ്, സ്കൗട്ട് & ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവർത്തനം. ഫോട്ടോ: ജില്ലാ ശാസ്ത്രോത്സവ വേദിയിൽ മർകസ് ഗേൾസ് സ്കൂൾ…
ഡോ. അമാനുല്ല വടക്കാങ്ങരക്ക് സിഎച്ച് സ്മാരക സമിതി പുരസ്‌കാരം
ദോഹ: ഡോ.അമാനുല്ല വടക്കാങ്ങരക്ക് സിഎച്ച് സ്മാരക സമിതി പുരസ്‌കാരം. അറബി ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അറബി രണ്ടാം ഭാഷയായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട നാല്‍പതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. തിരുവവന്തപുരം മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ സി എച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ദിശാബോധം നല്‍കിയ മഹാനായ നേതാവാണ് സി.എച്ച് മുഹമ്മദ് കോയയെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി.മാരായ പന്ന്യന്‍ രവീന്ദ്രന്‍, പീതാംബരക്കുറുപ്പ്, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, പബ്‌ളിക് പ്രൊസീക്യൂട്ടര്‍ അഡ്വ, ആര്‍.എസ് വിജയ് മോഹന്‍,…
മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി
മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്‌ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്‌മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി…
കര്‍ഷകന്‍ ബെന്നി ജോസഫിന്റെ മരണം: എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
എടത്വ: കർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ എസ് ഇ ബി എടത്വ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ഉപാധ്യക്ഷൻശ്രീ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ടിജിൻ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, വി കെ സേവ്യർ, അൽഫോൺസ് ആന്റണി, എന്നിവർ പ്രസംഗിച്ചു.
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം; വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു
എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകനായ എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് മരിച്ച സംഭവത്തില്‍ വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു. ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന എടത്വ സെക്ഷന്റെ കീഴിൽ വെറും ഏഴ് ലൈൻമാർ മാത്രമാണ് ഉള്ളത്. ഇവിടെ വേണ്ടത് 12 പേരാണ്. 7 പേരിൽ 2 പേരാണ് രാത്രി കാലങ്ങളിൽ ഡ്യൂട്ടിയിലെത്തുന്നത്. 3 സബ് എഞ്ചിനീയർമാർ വേണ്ട സ്ഥാനത്ത് നിലവിൽ 2 പേർ മാത്രമാണ് ഉള്ളത്. 2 പേരെ വെച്ച് കൊണ്ട് രാത്രി കാലങ്ങളിൽ കാര്യങ്ങൾ പരിഹരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ അടിയന്തിരമായി ഒഴിവുള്ള തസ്തികയിൽ ജീവനക്കാരെ നിയമിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു രാത്രിയിൽ വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും ലൈനുകളില്‍…
2024ലെ മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ കിരീടം റേച്ചൽ ഗുപ്ത സ്വന്തമാക്കി
തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024ൽ റേച്ചൽ ഗുപ്ത കിരീടം സ്വന്തമാക്കി. 20 വയസ്സുകാരിയായ റേച്ചല്‍, ഈ അഭിമാനകരമായ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം സൃഷ്ടിച്ചു. എംജിഐ ഹാളിൽ വെച്ചാണ് കിരീടധാരണം നടന്നത് മുന്‍ ടൈറ്റിൽ ഹോൾഡർ പെറുവിൽ നിന്നുള്ള ലൂസിയാന ഫസ്റ്റർ അവർക്ക് കിരീടം സമ്മാനിച്ചു. ഫിലിപ്പീൻസിൽ നിന്നുള്ള ക്രിസ്റ്റിൻ ജൂലിയാൻ ഒപിയാസ (ഒന്നാം റണ്ണറപ്പ്), മ്യാൻമറിൽ നിന്നുള്ള തേ സു നൈൻ (രണ്ടാം റണ്ണർഅപ്പ്), ഫ്രാൻസിൽ നിന്നുള്ള സഫീറ്റോ കബെൻഗെലെ (മൂന്നാം റണ്ണറപ്പ്), ബ്രസീലിൽ നിന്നുള്ള താലിത ഹാർട്ട്മാൻ (നാലാം റണ്ണറപ്പ്) എന്നിവരെയും ആദരിച്ചു. പഞ്ചാബിലെ ജലന്ധർ സ്വദേശിനിയായ റേച്ചലിന് 5 അടി 10 ഇഞ്ച് ഉയരമുണ്ട്. ഒരു പ്രൊഫഷണൽ മോഡൽ, നടി, സംരംഭക എന്നീ നിലകളില്‍ ശോഭിക്കുന്ന റേച്ചലിന് ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി എന്നീ ഭാഷയും നന്നായി സംസാരിക്കും.…
ചുമര്‍ ചിത്രങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി
തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് ശക്തമായി ബന്ധപ്പെട്ടുകിടക്കുന്ന ചുമർചിത്രങ്ങളുടെ സംരക്ഷണത്തിന് നയരൂപീകരണവും നിയമനിർമ്മാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തു. ഏറെ ചരിത്രമൂല്യമുള്ള ചുമർചിത്രങ്ങൾ പലയിടത്തും നാശത്തിൻ്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിതലമുറയ്ക്കായി ഇവ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമാണ്. ഇത്തരം ചുമർചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം ശനിയാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ‘കേരള മ്യൂറൽ പെയിൻ്റിംഗ് – ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമര്‍ചിത്ര കലാകാരന്‍ കൂടിയായ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ മുഖ്യാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൻ്റെ ഭാഗമായി ചുമർചിത്രകലയുടെ വിവിധ മേഖലകളിൽ പ്രബന്ധാവതരണവും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. രണ്ടാം…