പ്രവാസി വെൽഫെയർ സർവ്വീസ്‌ കാർണ്ണിവൽ – പോസ്റ്റർ പ്രകാശനം ചെയ്തു

ഖത്തര്‍: ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ, വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ‘സർവീസ് കാർണിവൽ’ 2024 നവംബർ 29 ന് നടക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമില്‍ വച്ച് നടന്നു. പ്രവാസി വെൽഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദലി റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സർവ്വീസ്‌ കാർണ്ണിലിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം ഇങ്ങനെ സർവ്വ മേഖലകളും ചർച്ചചെയ്യുന്ന സർവീസ് കാർണ്ണിവൽ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രവാസം സാർത്ഥകമാക്കാനുമുള്ള വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക്‌ തുടക്കം കുറിക്കാനും ഈ കാർണ്ണിവൽ…

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം : എടത്വാ വികസന സമിതി

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പ്രതിഷധ യോഗം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ജോയിന്റ് സെക്രട്ടറി തോമസ് മാത്യൂ കൊഴുപ്പക്കളം, കെജി. ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്‍കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം…

ഡാളസ് സീയോൻ ചർച്ചിലെ സംഗീത സന്ധ്യ അവിസ്മരണീയമായി

റിച്ചാർഡ്സൺ(ഡാളസ്) : ഡാളസ് സീയോൻ ചർച്ചിൽ ഒക്ടോബർ 27 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച മ്യൂസിക്കൽ കോൺസെർട് അവതരണ പുതുമയിലും ,വാദ്യോപകരണ പിന്തുണയിലും അവിസ്മരണീയ അനുഭവമായി . കേരളത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് ,ദീപ ഫ്രാൻസിസ് എന്നിവർ കാതിനും മനസ്സിനും കുളിർമയേകി ആലപിച്ച ഗാനങ്ങൾ സംഗീതാസ്വാദകരുടെ പ്രത്യേകാ പ്രശംസ പിടിച്ചു പറ്റി പാസ്റ്റർ ജസ്റ്റിൻ വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ഗാന സന്ധ്യക്കു തുടക്കം കുറിച്ചു പ്രോഗ്രാം ക്രോഡിനേറ്റർ സിജു വി ജോർജ് ഗായകരെയും അതിഥികളെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. 25 വർഷത്തിലേറെയായി തെന്നിന്ത്യൻ മലയാളി ജനക്കൂട്ടത്തിൻ്റെ ഹൃദയം കവർന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകൾക്കും ആൽബങ്ങൾക്കും ക്രിസ്ത്യൻ ഗാനങ്ങൾക്കും ഉൾപ്പെടെ 3500 ഓളം ഗാനങ്ങൾ സംഭാവന നൽകുകയും ചെയ്ത നല്ല ഗാനരചയിതാവ് കൂടിയായ വിൽസ്വരാജിന്റെ സെമി ക്ലാസിക്കൽ ഉൾപ്പെടെയുള്ള…