നക്ഷത്ര ഫലം (ഒക്‌ടോബർ 30 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തികപരമായി നല്ല ദിവസമായിരിക്കും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്കിന്ന് ലഭിക്കും. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ജോലിയിൽ മുതിർന്നവരിൽ നിന്നും…

മർകസ് കോളജ് വിദ്യാർഥി യൂണിയൻ ഉദ്‌ഘാടനം ചെയ്തു

കാരന്തൂർ: മർകസ് കോളജ് ഓഫ് ആർട്സ് സയൻസ് വിദ്യാർഥി യൂണിയൻ ‘ഖസ്റ’ 24 ന്യൂസ് അസോ. എഡിറ്റർ ദീപക് ധർമടം ഉദ്‌ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല നടത്തിയ യൂണിയൻ ഇലക്ഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട 2024-25 വർഷത്തെ വിദ്യാർഥി യൂണിയനാണ് ഔദ്യോഗിമായി ഉദ്‌ഘാടനം ചെയ്തത്. പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് യൂണിയൻ ഭാരവാഹികൾക്ക്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക സേവന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് യൂണിയൻ അവതരിപ്പിച്ച ‘റൂട്സ് ആൻഡ് റൈസ്’ പദ്ധതിയുടെ പ്രകാശനം മർകസ് സാംസ്‌കാരിക വിഭാഗം എക്സിക്യൂട്ടീവ് ഓഫീസർ  അക്ബർ ബാദുഷ സഖാഫി നിർവഹിച്ചു. വിദ്യാർഥി യൂണിയൻ പുറത്തിറക്കുന്ന ആദ്യ മാഗസിൻ മർകസ് എം എം ഐ, എം ജി എസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി പ്രകാശനം ചെയ്തു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് അശ്റഫ്…

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറയിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരിൽ കണ്ടത്. ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രയ്ലർ തന്നെ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവർത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാൻ…

തുടർച്ചയായ മൂന്നാം വർഷവും സി എസ് ആർ മികവിനുള്ള മഹാത്മാ പുരസ്ക്കാരം നേടി യു എസ് ടി

പൊതു, സ്വകാര്യ, വികസന മേഖലകളിലെ സാമൂഹിക സ്വാധീനത്തിനുള്ള ഇന്ത്യയിലെ അഭിമാനകരമായ അവാർഡുകളിലൊന്നാണ് മഹാത്മാ പുരസ്‌ക്കാരങ്ങൾ യുഎസ്‌ടിയുടെ സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയെ യങ് ചേഞ്ച് മേക്കർ ആയി തിരുവനന്തപുരം, ഒക്ടോബർ 29, 2024: കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളിലൂടെ പൊതുസമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ മൂന്നാം വർഷവും മഹാത്മാ അവാർഡ് ഫോർ സി എസ് ആർ എക്സലൻസ് പുരസ്‌ക്കാരത്തിന് അർഹമായി. ഇതോടൊപ്പം യു എസ് ടിയുടെ സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ്മയെ മഹാത്മാ അവാർഡ് 2024 യങ് ചേഞ്ച് മേക്കർ ആയും പ്രഖ്യാപിച്ചു. വൈദഗ്ധ്യം, കഴിവ്, വിഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സമൂഹനന്മയ്ക്കായി സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് മഹാത്മാ പുരസ്‌ക്കാരങ്ങളിലൂടെ…

വയനാട് പുരരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോദി സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: വയാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ധനസഹായങ്ങള്‍ നൽകാതെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ചൊവ്വാഴ്ച (ഒക്‌ടോബർ 29) വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ശക്തമാക്കി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളോടും രാജ്യത്തോടും കാണിക്കുന്ന അനാദരവിനേയും അവഹേളനത്തെയുമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി നമ്മളിത് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രാഷ്ട്രീയമാണ് ഇവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടും കാണിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃത മുഖമായ മുഖമാണ് നമ്മൾ ഇതിൽ കണ്ടത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം. ഫുട്‌ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം. കായിക മേഖലയിൽ അടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു.…

കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിപിഐഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച തള്ളിയതിന് തൊട്ടുപിന്നാലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐഎം) നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കണ്ണപുരത്ത് വെച്ച് ദിവ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ദിവ്യയ്ക്ക് പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ദിവ്യയെ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുമെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുപോയത്. നവീൻ ബാബുവിൻ്റെ…

കാസര്‍ഗോഡ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം: വെടിക്കെട്ട് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടര്‍; ക്ഷേത്ര ഭാരവാഹികള്‍ അറസ്റ്റില്‍

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് കാസർഗോഡ് കലക്ടർ ഇൻപശേഖർ കാളിമുക്ക്. വെടിക്കെട്ടിന് ക്ഷേത്ര ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയില്‍ എടുത്തതായും കലക്ടർ അറിയിച്ചു. തിങ്കളാഴ്ച രാതി 12 മണിയോടെ കളിയാട്ടത്തിനിടെയാണ് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചത്. 8 പേരുടെ നില ഗുരുതരമാണ്,150ലധികം ആളുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തെയ്യക്കാലത്തിന്‌ തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം ആയിരക്കണക്കിന് പേർ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏറെ പേർക്കും പരിക്ക്‌. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…

കാസർഗോഡ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 150 പേർക്ക് പരിക്കേറ്റു

കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ തെരു അഞ്ഞൂറ്റമ്പലം വീരേർക്കാവ് ക്ഷേത്രത്തിൽ ചൊവ്വാഴ്ച (ഒക്‌ടോബർ 29, 2024) പുലർച്ചെ 12.20 ഓടെ വെള്ളാട്ടം തെയ്യം അനുഷ്ഠാനത്തിനിടെ പൊട്ടിത്തെറിച്ച് 150 ഓളം പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് തീപ്പൊരി പൊട്ടിത്തെറിക്കുമെന്നറിയാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടം തെയ്യം ദർശിക്കാൻ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീര‍ർക്കാവ്. കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയിരുന്നു, ഗുരുതരമായ കേസുകൾ മംഗലാപുരം, കണ്ണൂർ, കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരിൽ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരും ഇപ്പോൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 154 പേര്‍ തുടക്കത്തിൽ ചികിത്സ തേടിയിരുന്നു. 101 പേർ നിലവിൽ ഒന്നിലധികം ആശുപത്രികളിലായി…

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തൻ്റെ അനന്തരവൻ യുഗേന്ദ്രയെ മത്സരിപ്പിച്ചതിലൂടെ ശരദ് പവാർ ഗ്രൂപ്പിന് തെറ്റ് പറ്റി: അജിത് പവാർ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും പരമ്പര അരങ്ങേറുകയാണ്. ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ പറഞ്ഞു, “എൻ്റെ ഭാര്യ സുനേത്ര പവാറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് എനിക്ക് പറ്റിയ തെറ്റ്. ഇപ്പോൾ എൻ്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെ രംഗത്തിറക്കി ശരദ് പവാർ ഗ്രൂപ്പ് അതേ തെറ്റ് ആവർത്തിച്ചിരിക്കുന്നു.” എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിൻ്റെ വിഭാഗം അദ്ദേഹത്തിൻ്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെ അജിത് പവാറിനെതിരെ സ്ഥാനാർത്ഥിയാക്കിയതിനാൽ ഇത്തവണത്തെ ബാരാമതി നിയമസഭാ സീറ്റിലെ തിരഞ്ഞെടുപ്പ് കൂടുതൽ രസകരമായി. അജിത് പവാറിൻ്റെ ഇളയ സഹോദരൻ ശ്രീനിവാസ് പവാറിൻ്റെ മകനായ യുഗേന്ദ്ര പവാർ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തൻ്റെ ഭാര്യയെ സുപ്രിയയ്‌ക്കെതിരെ മത്സരിപ്പിച്ചതിലൂടെ തനിക്ക് തെറ്റ് പറ്റിയെന്ന് അജിത് സമ്മതിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തനിക്ക് പിഴവ് വരുത്തിയതുപോലെ, യുഗേന്ദ്ര…

മത സമുദ്രങ്ങളിൽ മഴുവെറിയുന്ന സ്വതന്ത്ര ചിന്താ പരശുരാമന്മാർ ? (ലേഖനം): ജയൻ വർഗീസ്

മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതങ്ങളാണെന്ന് കണ്ടെത്തിക്കഴിഞ്ഞ നിലയ്ക്കും, അപൂർണ്ണനായ മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും ആ അപൂർണ്ണത നിഴൽ വിരിച്ചു നിൽക്കുന്നുണ്ടാവും എന്നതിനാലും മതഗ്രന്ഥങ്ങളിലെ പോരായ്മകളെ ചൂണ്ടി യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അധര വ്യായാമങ്ങൾക്ക് ഇനി യാതൊരു പ്രസക്തിയുമില്ല എന്ന് അവരെങ്കിലും മനസ്സിലാക്കണം. എന്നിട്ടും സംവാദ വേദികകൾ മത കഥാപാത്രങ്ങളുടെ പോരായ്മകളും അതിലൂടെ അവർ സൃഷ്ടിച്ചു വിട്ട സാമൂഹ്യ ആചാരങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നതിലൂടെ മാനവികതയുടെ മഹത്തായ സാദ്ധ്യതകൾ ഉൽപ്രാപനം ചെയ്യുന്നതിനുള്ള വിലപ്പെട്ട സമയം വെറുതേ പാഴായിപ്പോവുകയാണ് ചെയ്യുന്നത്. ഏതൊരു മനുഷ്യനും അവൻ ജീവിച്ചിരിക്കുന്ന കാലത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനാൽ ആകാലത്തിന്റെ കണ്ണാടിയാകുവാനേ അവനും സാധിക്കുകയുള്ളു എന്നതിന്റെ തെളിവുകളായി നിൽക്കുന്നു അവൻനടത്തിയിട്ടുള്ള ഏതൊരു രചനകളും. അത് കൊണ്ട് തന്നെയാണ് ഇന്നായിരുന്നെങ്കിൽ പോക്സോ കേസിൽഅഴിയെണ്ണേണ്ടിയിരുന്ന. പല പല ദൈവ അവതാരങ്ങളും സ്വന്തം പേരിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ട്…