ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജനന-മരണ രജിസ്ട്രേഷൻ ലളിതമാക്കാൻ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. പൗരന്മാർക്ക് പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഈ ആപ്പ് അനുവദിക്കും. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും ചേർന്ന് വികസിപ്പിച്ചെടുത്ത സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) ആപ്പ് വേഗത്തിലും കാര്യക്ഷമമായും രജിസ്ട്രേഷൻ വാഗ്ദാനം ചെയ്യുന്നു. “സാങ്കേതികവിദ്യയെ ഭരണവുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിൻ്റെ ഭാഗമാണ് ഈ സംരംഭം. CRS ആപ്പ് ഉപയോക്താക്കളെ എപ്പോൾ വേണമെങ്കിലും എവിടെയും ജനന മരണങ്ങളും അവരുടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഭാഷയിലും രജിസ്റ്റർ ചെയ്യാൻ പ്രാപ്‌തമാക്കുന്നു, ഇത് പ്രക്രിയ ആക്‌സസ് ചെയ്യാവുന്നതും ഉപയോക്തൃ സൗഹൃദവുമാക്കുന്നു,” അദ്ദേഹം പറഞ്ഞു. ആപ്പ് പുറത്തിറക്കുന്നതിനൊപ്പം, രജിസ്ട്രാർ ജനറലിൻ്റെയും സെൻസസ് കമ്മീഷണറുടെയും ആസ്ഥാനമായ ന്യൂഡൽഹിയിലെ ജംഗാനന ഭവനിൽ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ ഷാ അനാച്ഛാദനം ചെയ്തു. ഒക്ടോബർ 31-ന് പട്ടേലിൻ്റെ…
Day: October 30, 2024
ജമ്മു കശ്മീര്‍ ആദ്യ തൊഴിൽ പാക്കേജ് പ്രഖ്യാപിച്ചു: 575 ലക്ചറർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ അംഗീകാരം നല്‍കി
ജമ്മു കശ്മീര്‍: കേന്ദ്രഭരണ പ്രദേശത്തെ നിർണായകമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജമ്മു കശ്മീർ സർക്കാർ അതിൻ്റെ ആദ്യ തൊഴിൽ പാക്കേജ് അവതരിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിൽ 575 ലക്ചറർ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് റീജിയണൽ അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, സാമൂഹികക്ഷേമ, വിദ്യാഭ്യാസ മന്ത്രി സക്കീന മസൂദാണ് ഈ സംരംഭം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രാദേശിക യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അവർ പറഞ്ഞു. ജമ്മു കശ്മീർ പബ്ലിക് സർവീസ് കമ്മീഷൻ (ജെകെപിഎസ്‌സി) ഈ ഒഴിവുകളിലേക്ക് പരസ്യം നൽകും. നാഷണൽ കോൺഫറൻസ് (എൻസി) പാർട്ടി അതിൻ്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ യുവാക്കൾക്ക് 100,000 തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുക, പ്രാദേശിക ക്ഷേമം പ്രോത്സാഹിപ്പിക്കുക, സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ നേരിടുക എന്നിവയുടെ പ്രാധാന്യവും പ്രകടനപത്രികയിൽ ഊന്നിപ്പറയുന്നു.…
ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും
കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന് ശേഷം നൈപുണ്യം നേടിയവര്‍ക്കായി അങ്കമാലി ചമ്പന്നൂര്‍ പഞ്ചായത്തിലെ എറണാകുളം വെല്‍ഫെയര്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നഴ്‌സറിയും തുറന്നു. ഇത്തരം നൈപുണ്യം നേടുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ഉപജീവനമാര്‍ഗം കണ്ടെത്തുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ. ജീമോന്‍ കോര പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ പിന്തുണയ്ക്കുന്നതിനും…
ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. 1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്.…
ലാം ഫൗണ്ടേഷൻ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി ലോഞ്ച് ചെയ്തു
തിരുവനന്തപുരം: സാമൂഹിക, സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലനം ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാന കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിർവഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള ലാം ഫൗണ്ടേഷൻ്റെ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രോഗ്രാം കോഡിനേറ്റർ ഷിബു ചന്ദ്രൻ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സമീൽ ഇല്ലിക്കൽ, എക്സിക്യൂട്ടീവ് ഓഫീസർ സജു വി എസ്, അക്കാഡമിക് കോ കോർഡിനേറ്റർ ഷിജു സി, ലാം നോളേഡ്ജ് സെന്റർ പി ആർ ഒ അജ്മൽ തോട്ടോളി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കേരള പി എസ് സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള…
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഇന്ന്(ബുധൻ)
കാരന്തൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും പണ്ഡിതരെയും അനുസ്മരിച്ച് തിദ്കാർ സംഗമം ഇന്ന് മർകസിൽ നടക്കും. സമസ്‌തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സമസ്തമുശാവറാ അംഗങ്ങളും ജാമിഅ മർകസ് മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്‌ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടക്കുക.…
മേൽപ്പാല നിർമാണം സുഗമമാക്കാൻ മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ദേശീയപാത 66-നു കുറുകെ മേൽപ്പാലം നിർമിക്കുന്നതിന് ഗതാഗതം വഴിതിരിച്ചു വിടാനുള്ള ക്രമീകരണം ചെയ്‌തു. ജംക്‌ഷനിൽ 42 ചതുരശ്ര മീറ്ററിൽ താൽക്കാലിക റൗണ്ട് എബൗട്ടും അതിനു ചുറ്റും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നലുകൾ ഓഫാക്കി. നിലവിൽ അഞ്ച് മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ. വരും ദിവസങ്ങളിൽ ട്രയൽ റണ്ണിൻ്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തും. റൗണ്ട് എബൗട്ടിൻ്റെ മധ്യഭാഗത്തായി 38 ചതുരശ്ര മീറ്റർ ദൂരത്തിൽ കുഴിയെടുക്കുന്നത് ട്രയൽ റണ്ണിന് ശേഷം ആരംഭിക്കും. 27 മീറ്റർ താഴ്ചയിൽ കിടങ്ങ് നിർമിച്ച ശേഷമായിരിക്കും മേൽപ്പാലം നിർമിക്കുക. ഇതിൻ്റെ ഭാഗമായി വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾ പൂളക്കടവ് ജങ്ഷൻ വഴി ചേവരമ്പലം വഴി ബൈപ്പാസിൽ പ്രവേശിക്കണം. നഗരത്തിൽ നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരപ്പറമ്പ്-കരിക്കംകുളം വഴിയും വേദവ്യാസ സ്‌കൂളിന് സമീപമുള്ള…
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പ്രശസ്ത ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വസതിയിൽ ബുധനാഴ്ച (ഒക്‌ടോബർ 30) പുലർച്ചെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാലുമണിയോടെയാണ് ആത്മഹത്യ പുറത്ത് അറിയുന്നത്. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആയിരുന്നു നിഷാദിന്റെ താമസം. ഇതേ ഫ്‌ലാറ്റില്‍ തന്നെയാണ് തൂങ്ങി മരിച്ചതും. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ് ഇദ്ദേഹം. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്കയാണ് മലയാളത്തില്‍ റിലീസ് ആകാനുള്ള ചിത്രം. തമിഴില്‍ സൂര്യയെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്റര്‍ കൂടിയാണ് നിഷാദ്. നവംബര്‍ 14-ന് ചിത്രം…
മലപ്പുറത്തെ പോത്തുകല്ല് പഞ്ചായത്തില്‍ ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം!!; താമസക്കാര്‍ വീടുവിട്ട് ഇറങ്ങിയോടി
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയിൽ ചൊവ്വാഴ്ച (ഒക്‌ടോബർ 29) രാത്രി ഭൂമിക്കടിയിൽ നിന്നുള്ള വലിയ ശബ്ദത്തെത്തുടർന്ന് ഭയന്ന് വീടുകളിൽ നിന്ന് താമസക്കാര്‍ ഇറങ്ങിയോടി. ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഇടിമുഴക്കം പോലെയാണെന്ന് അവർ പറഞ്ഞു. എന്നാൽ ഭൂചലനമൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരെ സമീപ ഗ്രാമങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റി. തങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടതായും ഒരു വീടിന് വിള്ളലുണ്ടായതായും ആളുകൾ പറഞ്ഞു. 2019-ൽ 59 പേർ മരിച്ച വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച കവളപ്പാറ, ഇടിമുഴക്കം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് സമീപമാണ്.
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കസ്റ്റഡിയിലെടുത്ത ദിവ്യക്കെതിരെ വഴിയിലുടനീളം പ്രതിഷേധം
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന്‍റെ തുടർച്ചയായിരുന്നു ഇന്നലെയും കണ്ടത്. അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ…