കേരള അസോസിയേഷൻ ഓഫ് ഡാളസ് വാർഷിക പിക്നിക് ഒക്ടോബർ 12, ശനിയാഴ്ച

ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് വാർഷിക പിക്നിക് ഒക്ടോബർ 12, ശനിയാഴ്ച രാവിലെ 10:00 മുതൽ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ, 3821 Broadway Blvd, Garland, TX 75043 വെച്ച് നടത്തപ്പെടുന്നു സൗഹൃദത്തിൻ്റെയും കളികളുടെയും സ്വാദിഷ്ടമായ ഭക്ഷണത്തിൻ്റെയും രസകരമായ ഒരു ദിവസത്തിനായി ഒത്തുചേരുന്ന വർഷത്തിൻ്റെ  സമയമാണിത്. സഹ അംഗങ്ങളുമായി ബന്ധപ്പെടാനും അതിഗംഭീരം ആസ്വദിക്കാനും ഞങ്ങളുടെ ഊർജ്ജസ്വലമായ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷിക്കാനും  മികച്ച അവസരമൊരുക്കുന്നു പരമ്പരാഗത ഗെയിമുകൾ, സംഗീതം, വൈവിധ്യമാർന്ന ഭക്ഷണം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളിൽ കുടുംബമായി പങ്കുചേരാൻ   കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്ഷണിക്കുന്നു ഇത് അംഗങ്ങൾക്ക് മാത്രമുള്ള പരിപാടിയാണെന്ന കാര്യം ശ്രദ്ധിക്കുക. 2024-ലേക്കുള്ള അംഗത്വം പുതുക്കാൻ , ഈ ലിങ്ക് സന്ദർശിച്ച് അത് ചെയ്യുക https://keralaassociation.org/membership/ ഈ വർഷത്തെ പിക്നിക് അവിസ്മരണീയമാക്കാൻ…

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു; അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ 2025 ജനുവരി 10-ന്

ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമ രംഗത്തു നിരവധി സംഭാവനകൾ നൽകി മുന്നേറുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. ഈ പുരസ്‌കാര ചടങ്ങുകൾ 2025 ജനുവരി 10-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 5:00 മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തിവരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ…

കോൺസുലേറ്റ് സിയാറ്റിൽ സെൻ്ററിൽ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

സിയാറ്റിൽ:ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ന് സിയാറ്റിൽ സെൻ്ററിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചിഹുലി ഗാർഡൻ ആൻ്റ് ഗ്ലാസ് മ്യൂസിയത്തിനോട് ചേർന്നുള്ള സ്‌പേസ് സൂചിക്ക് താഴെ സ്ഥിതി ചെയ്യുന്ന ഇത് സിയാറ്റിലിൽ ഗാന്ധിക്ക് സമർപ്പിച്ച ആദ്യത്തെ ഇൻസ്റ്റാളേഷനാണ്. സിയാറ്റിൽ മേയർ ബ്രൂസ് ഹാരെൽ, കോൺഗ്രസ് അംഗം ആദം സ്മിത്ത്, കോൺഗ്രസ് വുമൺ പ്രമീള ജയപാൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അനാച്ഛാദനത്തിന് നേതൃത്വം നൽകിയത് സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത, പസഫിക് നോർത്ത് വെസ്റ്റിലെ യുഎസ് ഫസ്റ്റ് കോർപ്‌സ് കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ സേവ്യർ ബ്രൺസൺ, മാർട്ടിൻ ലൂഥർ കിംഗ്-ഗാന്ധി ഇനിഷ്യേറ്റീവിൻ്റെ ചെയർ എഡ്ഡി റൈ എന്നിവർക്കൊപ്പമായിരുന്നു. പരിപാടിയിലെ പ്രസംഗകർ ഗാന്ധിയുടെ അഹിംസ (അഹിംസ), സത്യാഗ്രഹം (സത്യശക്തി), സർവോദയ (എല്ലാവർക്കും ക്ഷേമം) എന്നീ തത്വങ്ങൾ ഊന്നിപ്പറയുകയും ഇന്നത്തെ ലോകത്ത്…

സീറോ മലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയില്‍ വിജയകരമായി സമാപിച്ചു

ഫിലഡല്‍ഫിയ: ചിക്കാഗൊ രൂപതാമെത്രാډാരുടെയും, ഫിലാഡല്‍ഫിയ അതിരൂപതാമെത്രാന്‍റെയും, കൂരിയാ വൈദികരുടെയും പങ്കാളിത്തം, എസ്. എം. സി. സി. നാഷണല്‍ നേതൃനിരയുടെ സാന്നിദ്ധ്യം, പുതുപ്പള്ളി എം. എല്‍. എ ചാണ്ടി ഉമ്മന്‍റെ ആശംസകള്‍, വിവിധ മീഡിയാപ്രതിനിധികളുടെ തല്‍സമയ റിപ്പോര്‍ട്ടിങ്ങ്, കൃത്യമായ ടൈം മാനേജ്മെന്‍റ്, ആത്മീയാഘോഷങ്ങള്‍ക്കൊപ്പം ആധുനികടെക്നോളജിയുടെ സഹായത്താല്‍ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ട കലാപരിപാടികള്‍, ഈടുറ്റ ചര്‍ച്ചാസമ്മേളനങ്ങള്‍, ന്യൂജേഴ്സി ലെജിസ്ലേറ്റീവ് മെംബര്‍ സ്റ്റെര്‍ലി സ്റ്റാന്‍ലി യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ബിസിനസ് സമ്മിറ്റ്, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയാല്‍ സമ്പന്നമായ സീറോമലബാര്‍ നാഷണല്‍ കുടുംബസംഗമം ഞായറാഴ്ച്ച ഫിലാഡല്‍ഫിയയില്‍ സമാപിക്കുമ്പോള്‍ അതിന്‍റെ ബാക്കിപത്രമായി വിശ്വാസവളര്‍ച്ചയും, സൗഹൃദം പുതുക്കലും, പങ്കുവക്കലും, കുടുംബനവീകരണവും എടുത്തുപറയാം. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയിലെ പ്രമുഖ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ രൂപതയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍…

ഹെലിൻ ചുഴലിക്കാറ്റ് മരണത്തിലും ആലിംഗ ബദ്ധരായി വൃദ്ധ ദമ്പതിമാർ

സൗത്ത് കരോലിന:ഹെലിൻ ചുഴലിക്കാറ്റ് പുറത്ത് ആഞ്ഞടിക്കുമ്പോൾ,കൊച്ചു മകൻ  ജോൺ സാവേജ് തൻ്റെ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും  കിടപ്പുമുറിയിലേക്ക് പോയി, അവർക്കു  കുഴപ്പമില്ലെന്ന് ഉറപ്പാക്കി.പിനീട് “ഞങ്ങൾ ഒരു സ്‌നാപ്പ് കേട്ടു, അവിടെ തിരിച്ചെത്തി അവരെ വീണ്ടും പരിശോധിച്ചത് ഞാൻ ഓർക്കുന്നു,” കിടക്കയിൽ കിടക്കുന്ന തൻ്റെ മുത്തശ്ശിമാരായ മാർസിയ (74), ജെറി (78) എന്നിവരെക്കുറിച്ച് 22-കാരൻ പറഞ്ഞു. “അവർ രണ്ടുപേരും സുഖമായിരിക്കുന്നു, നായയും സുഖമായിരിക്കുന്നു.” എന്നാൽ അധികം താമസിയാതെ, സാവേജും അവൻ്റെ പിതാവും ഒരു “ബൂം” കേട്ടു – സൗത്ത് കരോലിനയിലെ ബീച്ച് ഐലൻഡിലെ  ഏറ്റവും വലിയ മരങ്ങളിലൊന്ന് അവൻ്റെ മുത്തശ്ശിമാരുടെ കിടപ്പുമുറിയുടെ മുകളിൽ ഇടിച്ച് വീഴുന്ന ശബ്‍ദമായിരുന്നുവത് പിന്നീട് ഞങ്ങൾക്ക്  കാണാൻ കഴിയുന്നത് മേൽക്കൂരയും മരവും മാത്രമാണ്,” അദ്ദേഹം പറഞ്ഞു.തൻ്റെ മുത്തശ്ശിയും  മുത്തച്ഛനും കിടക്കയിൽ പരസ്പരം ആലിംഗ ബദ്ധരായി മരിച്ചു കിടക്കുന്നതാണ്  കണ്ടെത്തിയത്  ജോൺ സാവേജ് പറഞ്ഞു, ഒരാൾ മറ്റൊരാളില്ലാതെ…

ഡാളസിൽ കോൺസുലർ ക്യാമ്പ് ഒക്‌ടോ:5 ശനിയാഴ്ച

ഡാളസ് :കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, റീജിയണിലെ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസുമായി സഹകരിച്ച് 2024 ഒക്ടോബർ 5 ശനിയാഴ്ച 10.00 മണി മുതൽ 17.00 മണിക്കൂർ വരെ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസിൽ (IANT) 701 N സെൻട്രലിൽ ഒരു ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. എക്‌സ്‌പ്രസ്‌വേ, ബിൽഡിംഗ് #5, റിച്ചാർഡ്‌സൺ, TX, 75080. കോൺസുലാർ ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷകർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങൾക്ക് http://iant.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. OCL കാർഡ്, എമർജൻസി വിസ, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കൽ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യൻ വംശജരായ യുഎസ് പാസ്‌പോർട്ട് ഉടമകൾക്ക്, സ്ഥിരീകരണത്തിനായി കോൺസുലാർ ക്യാമ്പിലേക്ക് അവരുടെ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം കൊണ്ടുവരാവുന്നതാണ്. തങ്ങളുടെ ഇന്ത്യൻ പാസ്‌പോർട്ട്, ജിഇപി, പിസിസി എന്നിവയുടെ പുതുക്കലിനായി അപേക്ഷിക്കുന്ന പ്രക്രിയയിലിരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സ്ഥിരീകരണത്തിനായി കോൺസുലർ…

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്

ന്യൂയോര്‍ക്ക്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, രാജ്യ സഭാ അംഗം ഹാരിസ് ബീരാൻ എന്നിവർ ഒക്ടോബർ ആദ്യ വാരത്തിൽ ഡല്‍ഹിയിൽ നിന്നും ടോക്കിയോ വഴി അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് എത്തുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സന്ദർശനം, വേൾഡ് മലയാളി ഫെഡറേഷൻ, നിഹോൻ കൈരളി, കെ.എം.സി.സി എന്നീ പരിപാടികൾക്ക് ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ 4 വെള്ളിയാഴ്ച രാവിലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ എത്തുന്നതും അന്ന് വൈകിട്ട് ബെർക്ക്ലിയിലെ സൈതുനാ കോളേജ് സന്ദർശിക്കുന്നതും, തുടർന്നു ബെർക്കിലി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതുമായിരിക്കും. വിശിഷ്ടാതിഥികൾക്ക് ഒക്ടോബര്‍ അഞ്ചാം തിയ്യതി ശനിയാഴ്ച വൈകീട്ട് ഫ്രീമോണ്ടിലെ ചാന്ദ്നി റസ്റ്റാറൻ്റിൽ കെ.എം.സി.എ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്നു വാഷിംഗ്ടണിൽ എത്തുന്ന തങ്ങളും ഹാരിസ് ബീരാനും ഒക്ടോബര്‍ 11 വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നൃൂയോർക്കിലേക്ക്…

“കനേഡിയൻ ഇല്ല്യൂഷൻ 2024” ഒക്ടോബർ 6 ഞായറാഴ്ച കാൽഗറിയിൽ അരങ്ങേറുന്നു

കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള കാനഡ – കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമ്മാണഫണ്ട് ശേഖരണത്തിനായി പ്രശസ്ത മാന്ത്രികനായ പ്രൊഫസർ സാമ്രാജുo സംഘവും അവതരിപ്പിക്കുന്ന “Canadian Illusion 2024” ഒക്ടോബർ 6 – ഞായറാഴ്ച Journey Church 10307 Eamon Rd NW, Calgary, യിൽ 6.00 PM മുതൽ അരങ്ങേറുന്നു . 2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി…

നദീ തീര സൗന്ദര്യവൽക്കരണവുമായി എടത്വ ജോർജിയൻ സംഘം

എടത്വ : ജോർജിയൻ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തിൽ എടത്വ വില്ലേജ് ഓഫീസിന് പുറകുവശം വൃത്തിയാക്കി വൃക്ഷതൈ നട്ടു. വർഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. നദീ തീര പാർക്ക് വേണമെന്നുള്ള ദേശവാസികളുടെ ആവശ്യമാണ് ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നത്. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീ തീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ, എടത്വ പള്ളിയുടെ ചിലവിൽ കുരിശടി മുതൽ പള്ളി പാലം വരെയുള്ള ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയില്‍ നദീ തീരം സൗന്ദര്യവത്ക്കരിക്കണമെന്നാണ് ആവശ്യം. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. ബോട്ട്…

സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്

എടത്വ: ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്. എടത്വ ടൗണിൽ ശുചികരണ പ്രവർത്തനം നടത്തിയ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ക്കും അംഗങ്ങൾക്കും ആണ് കുടിവെള്ളം വിതരണം ചെയ്തത്. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നടന്ന ഗാന്ധി ജയന്തി ദിനാചരണം എടത്വ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുടിവെള്ള വിതരണം ഉദ്‌ഘാടനം നിർവഹിച്ചു. കെ ജയചന്ദ്രൻ നേതൃത്വം നല്‍കി.