രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു, നിരവധി കാറുകൾ ഒലിച്ചുപോയി, ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, റെയിൽവേ ലൈനുകളും ഹൈവേകളും തടഞ്ഞു. കിഴക്കൻ വലൻസിയ പ്രവിശ്യയിലെ എമർജൻസി സർവീസുകൾ മരണസംഖ്യ സ്ഥിരീകരിച്ചു. സ്പെയിനിൽ കനത്ത വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു, നിരവധി പേരെ കാണാതായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. 92 പേരുടെ മരണം മന്ത്രി ഏഞ്ചൽ വിക്ടർ ടോറസ് സ്ഥിരീകരിച്ച വലൻസിയയിലാണ് ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത്. ഇതുകൂടാതെ, കാസ്റ്റിൽ-ലാ മഞ്ചയിൽ 2 മരണങ്ങളും അൻഡലൂഷ്യയിൽ 1 മരണവും ഉണ്ടായിട്ടുണ്ട്. വലൻസിയയിലെ പപോററ്റ നഗരത്തിൽ, ഒരു റിട്ടയർമെൻ്റ് ഹോമിൽ ആറ് പേർ ഉൾപ്പെടെ ആകെ 40 പേർ മരിച്ചുവെന്ന് മേയർ മാരിബെൽ അൽബാലറ്റ് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിരവധി ഹൈവേകൾ തകരുകയും പലയിടത്തും കാറുകൾ ഒലിച്ചുപോവുകയും ചെയ്തു. മാഡ്രിഡിനും വലൻസിയയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു,…
Day: November 1, 2024
ബൈഡന് ഹിന്ദുക്കളെ കുറിച്ച് ആശങ്കയില്ല!; എന്നാല്‍ ഞാന്‍ സംരക്ഷിക്കും: കമലാ ഹാരിസിനെ ലക്ഷ്യമിട്ട് ട്രംപ്
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ അപലപിച്ച മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ സമയത്ത്, നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കിടയിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ “അവഗണിച്ച”തിന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും ട്രംപ് നിശിതമായി വിമര്‍ശിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സ്ഥാനാർത്ഥികൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായി. ഇത്തവണ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹിന്ദു സമൂഹത്തെ അവഗണിച്ചതിന് നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയുമാണ് ലക്ഷ്യമിട്ടത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച ട്രംപ്, താൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന് പറഞ്ഞു. എല്ലാ ഹിന്ദുക്കൾക്കും ദീപാവലി…
ഡാലസ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ നവംബർ ഒന്ന് മുതൽ മൂന്നു വരെ
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ ധന്യമായ ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓർമ്മപ്പെരുന്നാൾ നവംബർ ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളിൽ നടത്തപ്പെടും നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 6 30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാർത്ഥനയും നവംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് എം ജി ഒ സി എം റീട്രെട്ടും ,ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഓ സി വൈ എം ഓർഗനൈസേഷൻ നടത്തുന്ന മെൻറൽ ഹെൽത്ത് ആൻഡ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്കാരവും കൺവെൻഷൻ പ്രസംഗവും ഭക്തിനിർഭരമായ റാസയും ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാളിന് സമാപന ദിനമായ നവംബർ മൂന്നാം തീയതി രാവിലെ 8 30 ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ…