മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി നടന്നുവരുന്ന ആദിവാസി ഭൂസമരം, ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഏഴര മാസം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതിനെ ചോദ്യം ചെയ്യാനായി, ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ കലക്ടറെ സന്ദർശിച്ചു. അവരോടൊപ്പം അറുപതോളം ആദിവാസി ഭൂസമര പ്രവർത്തകരും ഉണ്ടായിരുന്നു. കലക്ടറുമായുള്ള ചർച്ചയിൽ, ഡിസംബർ 31നുള്ളിൽ സമരം ചെയ്ത മുഴുവൻ ആദിവാസി പ്രവർത്തകർക്കും പട്ടയം നൽകുമെന്ന് കലക്ടർ ഉറപ്പുനൽകി. ചർച്ചയ്ക്ക് സമരനേതാവ് ഗിരി ദാസൻ, സാമൂഹ്യ പ്രവർത്തകരായ ഗ്രോവാസു, മജീദ് ചാലിയാർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം, ഷനീർ എന്നിവർ നേതൃത്വം നൽകി.
Day: November 4, 2024
എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടും എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയ ഹർജിയിന്മേൽ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ,പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ആലപ്പുഴ പൊതു മരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ,അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടും.ആലപ്പുഴ ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് സമിതി പരാതി നല്കിയിട്ടുണ്ട്.എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്ക്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സർക്കാർ ഓഫീസുകൾ,…
നക്ഷത്ര ഫലം (05-11-2024 ചൊവ്വ)
ചിങ്ങം: നിങ്ങളിന്ന് എന്ത് ചെയ്‌താലും അത് നന്നായി ചെയ്യുക. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്നതായിരിക്കും. വിമർശകരിൽ നിന്ന് പോലും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും. കന്നി: ഇന്നത്തെ വൈകുന്നേരം നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരുന്നതായിരിക്കും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂട്ടായ്‌മയിൽ പങ്കെടുക്കുമ്പോൾ ആ സമ്മർദങ്ങൾ ഇല്ലാതാകുന്നതായിരിക്കും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍, ഉച്ചയ്ക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താത്‌പര്യം കാണിക്കുന്നതായിരിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍…
ആയോധന കലയിലെ മലയാളി സുൽത്താൻ അബ്ദുൾ മുനീർ ‘മൊട്ട ഗ്ലോബലിൽ’
ബാംഗ്ലൂര്‍ : ആയോധന കലയിലെ മലയാളി സുൽത്താൻ അ ബ്ദുൾ മുനീർ മൊട്ട ഗ്ലോബലിൽ എത്തി. 818-ാം മൊട്ട എന്ന കൗതുക നമ്പരാണ് ബോക്സിംഗ് താരം അബ്ദുള്‍ മുനീറിന് ലഭിച്ചത്. എംഎംഎ ഇന്ത്യൻ ടീം കോച്ച് ആയ അബ്ദുൾ ബാഗ്ളൂർ ആസ്ഥാനമായി ബോഡി ഫോഴ്സ് ഫൈറ്റ് ക്ളബ് നടത്തി വരുന്നു. ഡിസംബർ 6 മുതൽ 10വരെ ജക്കാർത്തയിൽ നടക്കുന്ന വേൾഡ് ചാമ്പ്യന്‍ഷിപ്പ് കോച്ച് ആയ അബ്ദുൾ കോഴിക്കോട് സ്വദേശിയാണ്. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും 818 അംഗങ്ങളായി മാറി കഴിഞ്ഞു ;സംഘടനയ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ‘മൊട്ട ഗ്ലോബൽ ‘കൂട്ടായ്മ തൃശൂരിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക…
മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു
എടത്വാ: മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു. ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല. കഴിഞ്ഞ മൂന്ന് മാസമായി ഡിപ്പോയിലെ ലാൻഡ് ഫോൺ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന് ഡിപ്പോയിലേക്ക് വിളിച്ച എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റുമായ ഡോ. ജോൺസൺ വി. ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തി അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു. തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരിക്കുന്നുണ്ട്; റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ! ഫോൺ തകരാറിലാണെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രശ്മി നാഥുമായി സംസാരിച്ച് ഉറപ്പു വരുത്തി. കൂടാതെ അവിടെ വെച്ച് തന്നെ ബിഎസ്എൻഎൽ സബ് ഡിവിഷണൽ എഞ്ചിനിയറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.…
യുഎഇയുടെ ചെലവ് കുറഞ്ഞ വിമാനം സൗദി അറേബ്യയിലെ യാൻബുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നു
ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള (യുഎഇ) കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ നവംബർ 4 തിങ്കളാഴ്ച ഷാർജയിൽ നിന്ന് സൗദി അറേബ്യയിലെ യാൻബുവിലേക്കുള്ള റൂട്ട് നവംബർ 28 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിനും പ്രിൻസ് അബ്ദുൾ മൊഹ്‌സിൻ ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ രണ്ട് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് നടത്തും. ഈ സേവനം രാജ്യത്തുടനീളം എയർ അറേബ്യയുടെ വളരുന്ന ശൃംഖലയെ ശക്തിപ്പെടുത്തും, മേഖലയിലുടനീളം ആക്‌സസ് ചെയ്യാവുന്നതും ആശ്രയിക്കാവുന്നതുമായ യാത്രാ ഓപ്ഷനുകൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രകടമാക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു. “രാജ്യത്ത് ഞങ്ങളുടെ ശൃംഖല വളർത്തുന്നത് തുടരുമ്പോൾ, ടൂറിസം, ബിസിനസ് മേഖലകളുടെ വികസനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകൽ, മിഡിൽ ഈസ്റ്റിലും അതിനപ്പുറവുമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,”…
അപവാദ പ്രചാരണത്തിന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്. മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ…
മൈസൂരു ഭൂമി പതിച്ചു നൽകിയ കേസിൽ ലോകായുക്ത സിദ്ധരാമയ്യയെ വിളിച്ചുവരുത്തി
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നവംബർ ആറിന് ലോകായുക്ത പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഈ കേസിൽ ഭാര്യ ബി.എം. പാർവതി ഉൾപ്പെടെയുള്ളവർക്കെതിരെയും ആരോപണമുണ്ട്. സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, മറ്റൊരാൾ ദേവരാജു എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തി സെപ്റ്റംബർ 27 ന് ലോകായുക്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിനായി മുഖ്യമന്ത്രിയെ നവംബർ ആറിന് ലോകായുക്ത ചോദ്യം ചെയ്യും. ഈ കേസിൽ ലോകായുക്ത പൊലീസ് ഒക്ടോബർ 25ന് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെയും ചോദ്യം ചെയ്തിരുന്നു. ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി ഒരു സ്ഥലം വാങ്ങിയെന്നും അത് പിന്നീട് പാർവതിക്ക് സമ്മാനമായി നൽകിയെന്നും ആരോപണമുണ്ട്. ചൊവ്വാഴ്ച (ഒക്‌ടോബർ 29) മൈസൂരു ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഡ…
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നവമ്പര്‍ 6 മുതല്‍
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു നവമ്പര്‍ 6 ന് തുടക്കമാവും. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളില്‍ അത്‌ലന്‍ സ്പോര്‍ട്സില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ കിംസ് ഹെല്‍ത്ത് ആണ്. ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അദ്ധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി. സംഘാടക സമിതിയംഗങ്ങളായ മുനീഷ് എ.സി, സൈഫ് വളാഞ്ചേരി, മുഹ്‌സിന്‍ ഓമശ്ശേരി, റഹീം വേങ്ങേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റബീഅ് സമാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് ആര്‍.ജെ ജിബിന്‍ തുടങ്ങിയര്‍ സംബന്ധിച്ചു. 9,11,13,15,17 വയസ്സുകള്‍ക്ക് താഴെയുള്ള…
വിശുദ്ധ ഖുർആൻ വിശ്വാസികളുടെ വഴികാട്ടി: കാന്തപുരം
കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസികൾക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആൻ എന്നും ഖുർആൻ പാരായണം മനുഷ്യരെ നവീകരിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ദൗറതുൽ ഖുർആൻ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ പതിവായി പാരായണം ചെയ്ത് പൂർത്തീകരിക്കുന്നവർ നാലു മാസത്തിലൊരിക്കൽ സംഗമിക്കുന്ന ചടങ്ങാണ് ദൗറതുൽ ഖുർആൻ. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രാർഥന സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, മുഹ്‌യിദ്ദീൻ സഅദി കോട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ…