ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, അവശ്യ ഫർണിച്ചറുകൾ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഈ വർഷം ഇതു വരെ 25 ലധികം സ്‌കൂളുകളിൽ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിർമ്മിച്ച്…

നക്ഷത്ര ഫലം (07-11-2024 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതായുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ധനം സൂക്ഷിച്ച് ചെലവഴിക്കുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞഫലവും എന്ന അനുഭവം…

യോഗി ആദിത്യനാഥിന് സുപ്രീം കോടതിയുടെ പ്രഹരം; വീടുകൾ തകർന്നവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ന്യൂഡല്‍ഹി: റോഡ് വീതി കൂട്ടുന്നതിൻ്റെ പേരിൽ വീടുകൾ തകർത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. റോഡ് വീതി കൂട്ടുന്നതിനായി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് ഈ കേസ്. ഈ കേസിൽ മനോജ് തിബ്രേവാൾ ആകാശ് സമർപ്പിച്ച റിട്ട് ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുകയും നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു. യുപി സർക്കാരിൻ്റെ നടപടി നടപടിക്രമങ്ങളില്ലാതെ ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. തകർന്ന വീടിൻ്റെ ഉടമയ്ക്ക് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു അറിയിപ്പും നൽകാതെ ഒരാളുടെ വീട് പൊളിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ചോദിച്ചു. ഇതാണോ ശരിയായ വഴി?’ ഈ നടപടി അരാജകത്വമാണെന്നും…

കമലാ ഹാരിസ് പരാജയപ്പെടാന്‍ കാരണം ബൈഡന്‍ ചെയ്ത ഈ അഞ്ച് തെറ്റുകള്‍

അമേരിക്കയിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ഡൊണാൾഡ് ട്രംപിനോട് പരാജയം നേരിടേണ്ടി വന്നു. ബൈഡന് പകരം പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി സ്ഥാനമേറ്റ കമലാ ഹാരിസ് വൈകിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത്. അതിനാലാണ് അവര്‍ക്ക് പിടി വിട്ടത്. ബൈഡൻ ഭരണകൂടം എടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് ഈ തോൽവിയുടെ പ്രധാന കാരണം. ന്യൂയോര്‍ക്ക്: അമേരിക്കയിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ഡൊണാൾഡ് ട്രംപിനോട് പരാജയം നേരിടേണ്ടി വന്നു. ബൈഡൻ ഭരണകൂടം എടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് കമലാ ഹാരിസിന്റെ തോൽവിയുടെ പ്രധാന കാരണം. തന്ത്രപരമായ നിരവധി പിഴവുകൾ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ ദുർബലപ്പെടുത്തി. അത് ട്രംപിന് വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള അവസരവും നൽകി. ബൈഡന് പകരം പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി സ്ഥാനമേറ്റ കമലാ ഹാരിസ് വൈകിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഈ തോൽവി ഡെമോക്രാറ്റിക് പാർട്ടിക്ക് തിരിച്ചടിയാണ്. കാരണം…