സി.പിഎം സംഘ്പരിവാറിന് ഒത്താശ ചെയ്ത് കൊടുക്കുന്നു: ടി ആരിഫലി

ചരിത്രമായി ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനം മലപ്പുറം: കേരളത്തിലെ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടി ഫാസിസത്തിനെതിരെ രൂപപ്പെട്ടു വന്ന ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് പകരം മുസ്ലിംങ്ങളെ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിച്ച് സംഘ്പരിവാറിന് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി പ്രസ്താവിച്ചു. . ‘ഇസ്ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന പ്രമേയത്തില്‍ വാറങ്കോട് നടന്ന ജി. ഐ.ഒ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, മനനം , ചിന്ത എന്നിവയാണ് വിമോചനത്തിന്റെ ആദ്യപടി. ജി ഐ ഒ നാൽപ്പത് വർഷം പിന്നിട്ടപ്പോൾ കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിജ്ഞാനം സമ്പാദിക്കാന്‍ ശ്രമങ്ങൾ നടത്തുന്നത് ചേതോഹരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പറയുന്നതുപോലെ ജമാഅത്തെ ഇസ്ലാമി ഒരു ഭീകരസംഘടനയല്ല. രാജ്യത്ത് മാനുഷികവും ധാർമികവുമായ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ…

മുസ്ലിം പെൺകുട്ടികളുടെ ശാക്തീകരണ മുന്നേറ്റം അടയാളപ്പെടുത്തി ജി.ഐ.ഒ റാലി

മലപ്പുറം: ‘ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം ആകർഷകമായി. ഉച്ചക്ക് 3 മണിക്ക് കോട്ടപ്പടിയിൽ നിന്നാരംഭിച്ച് വാറങ്കോട്ടെ സമ്മേളന നഗരിയിൽ പര്യവസാനിച്ച പ്രകടനത്തിൽ പതിനായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും അണിനിരന്നു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റ നാൽപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം കാണികളെ ആവേശഭരിതരാക്കി. ജി ഐ ഒ യുടെ ശക്തിയും ഔന്നത്യവും വിളിച്ചോതുന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. വർണാഭവും വ്യാവസ്ഥാപിതവുമായ ജി. ഐ. ഒ റാലി വീക്ഷിക്കാൻ ആയിരങ്ങൾ തെരുവോരങ്ങളിൽ നില്ലുറപ്പിച്ചിരുന്നു. ലോകമൊട്ടുക്കും മാറാവ്യാധിയായി പടർന്നു പിടിച്ച ഇസ്ലാമോഫോബിയക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ ഉയരുകയുണ്ടായി. ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ സ്വാതന്ത്ര്യ പ്പോരാളികൾക്ക് നേരെ നടത്തുന്ന വംശഹത്യയെ റാലി ശക്തമായി അപലപിച്ചു. ദേശീയവും അന്തർദേശീയവുമായ അനീതികളെയും ആക്രമങ്ങളെയും ചോദ്യം ചെയ്തു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ജനശ്രദ്ധയാകർഷിച്ചു.…

ജി.ഐ.ഒ ജില്ല സമ്മേളനം: പവലിയൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനാനുബന്ധിച്ച് നഗരിയിൽ പവലിയൻ ഉദ്ഘാടനം പ്രഥമ ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ ഫാത്തിമ സുഹ്റ ടീച്ചർ നിർവ്വഹിച്ചു. ജി ഐ ഒ സമ്മേളന ഉപഹാരങ്ങൾ, എക്സിബിഷൻ, ഐപിഎച്ച്, വിഷൻ, പീപ്പിൾ ഫൗണ്ടേഷൻ, പീസ് വില്ലേജ്, മക്തൂബ് മീഡിയ, ലാം തുടങ്ങിയ സ്റ്റാളുകൾ ഉൾക്കൊണ്ടതാണ് പവലിയൻ. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ല പ്രസിഡൻറ് സാജിദ സി.ച്ച് ,ജി.ഐ.ഒ മലപ്പുറം ജില്ല പ്രസിഡൻ്റ് ജന്നത്ത് . ടി , ജനറൽ , വൈസ് പ്രസിഡൻ്റ് നഈമ നജീബ് , സമ്മേളന കൺവീനർ നസീഹ. പി എന്നിവർ സംബന്ധിച്ചു.

വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഊഷ്മളമായ യാത്രയയപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വെള്ളിയാഴ്ച നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ സിജെഐ ഡി വൈ ചന്ദ്രചൂഡിനെ പ്രശംസിക്കുകയും അദ്ദേഹത്തിൻ്റെ വിരമിക്കല്‍ സുപ്രീം കോടതിയിൽ “ശൂന്യത” സൃഷ്ടിക്കുമെന്നും പറഞ്ഞു. സുപ്രീം കോടതിയെ മെച്ചപ്പെടുത്തുന്നതിലും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന ഒരു “ഉൾക്കൊള്ളലിൻ്റെ സങ്കേതമാക്കിയതിലും” സിജെഐ ചന്ദ്രചൂഡിൻ്റെ സംഭാവനയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രശംസിച്ചു. “നീതിയുടെ വനത്തിലെ ഒരു ഭീമൻ മരം പിൻവാങ്ങുമ്പോൾ, പക്ഷികൾ അവരുടെ പാട്ടുകൾ നിർത്തുന്നു, കാറ്റ് വ്യത്യസ്തമായി വീശുന്നു. മറ്റ് മരങ്ങൾ ആടിയുലയുന്നു….., പക്ഷേ കാട് ഇനി ഒരിക്കലും പഴയതുപോലെയാകില്ല,” സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) സംഘടിപ്പിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനുള്ള യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. പണ്ഡിതൻ, നിയമജ്ഞൻ എന്നീ നിലകളിൽ ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ഗുണങ്ങളും പുതിയ ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. “ചരിത്രപരമായ” വിധി പ്രസ്താവിക്കുമ്പോൾ അദ്ദേഹം തൻ്റെ…

‘പ്രത്യേക പതാകയും ഭരണഘടനയും…’: കേന്ദ്ര സർക്കാരിന് നാഗാ വിമത സംഘടനയുടെ ഭീഷണി

കൊഹിമ: നാഗാ രാഷ്ട്രീയ പ്രശ്‌നത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ എൻഎസ്‌സിഎൻ-ഐഎം (നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്- ഇസക് മുയ്വ) മൂന്നാം കക്ഷി ഇടപെടൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ സായുധ പ്രതിരോധം പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിൻ്റെ (എൻഎസ്‌സിഎൻ-ഐഎം) ഇസക്-മുയ്വ വിഭാഗം പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചതിന് ശേഷം ആദ്യമായാണ് അക്രമാസക്തമായ സായുധ സംഘട്ടനത്തിൻ്റെ ഭീഷണി ഉയർന്നത്. 2015 ഓഗസ്റ്റ് മൂന്നിന് ഒപ്പുവച്ച ചട്ടക്കൂട് കരാറുമായി ബന്ധപ്പെട്ട് കേന്ദ്രം വഞ്ചന കാട്ടിയെന്നാണ് സംഘം ആരോപിക്കുന്നത്. ചരിത്രപരമായ കരാറിലെ പ്രധാന വ്യവസ്ഥകൾ, പ്രത്യേകിച്ച് നാഗ ദേശീയ പതാകയെയും ഭരണഘടനയെയും അംഗീകരിക്കാൻ കേന്ദ്രം മനഃപൂർവം വിസമ്മതിക്കുകയാണെന്ന് അവകാശപ്പെടുന്നതായി എൻഎസ്‌സിഎൻ-ഐഎം ജനറൽ സെക്രട്ടറി ടി മുയ്വ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പ്രതിബദ്ധതകളെ മാനിക്കാത്തത് സമാധാന പ്രക്രിയയെ തകർക്കുമെന്നും…

നക്ഷത്ര ഫലം (09-11-2024 ശനി)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു ശരാശരി ദിവസമാണ്. വീട്ടില്‍ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കിയേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍ നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉത്കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണെന്ന് ഓര്‍ക്കുക. കന്നി: കുട്ടികളില്‍ മനോവിഷമം ഉണ്ടാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍ സനിന്ന് അകന്നു നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: മാനസിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളള ദിവസമാണിന്ന്. പ്രതികൂല ചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ…

1947-ലെ എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്ക് സ്ലൈസ് 2,200 പൗണ്ടിന് ലേലം ചെയ്തു

ലണ്ടൻ: 1947-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും രാജകീയ വിവാഹത്തിൽ നിന്നുള്ള 77 വർഷം പഴക്കമുള്ള വിവാഹ കേക്ക് ലേലത്തിൽ പോയത് 2,200 പൗണ്ടിന് (ഏകദേശം 2.40 ലക്ഷം രൂപ). “അപൂർവ കഷണം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ലൈസ് 1947 നവംബർ 20-ലെ രാജകീയ വിവാഹത്തിൻ്റെ പഴക്കമുള്ളതാണ്, എന്നിരുന്നാലും ഇത് ഉപഭോഗത്തിന് അനുയോജ്യമല്ല. കേക്ക് സ്ലൈസ് അതിൻ്റെ യഥാർത്ഥ പാക്കേജിംഗിൽ, അന്നത്തെ എലിസബത്ത് രാജകുമാരിയുടെ വെള്ളി ചിഹ്നമുള്ള ഒരു ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ഉള്ളിൽ, ഒരു സങ്കീർണ്ണമായ ഡോയ്‌ലി 70 വർഷത്തിലേറെയായി കേക്ക് സംരക്ഷിക്കാൻ സഹായിച്ചു. സ്കോട്ട്ലൻഡിലെ എഡിൻബർഗിലെ ഹോളിറൂഡ്ഹൗസിൽ വീട്ടു ജോലിക്കാരിയായി സേവനമനുഷ്ഠിച്ച മരിയോൺ പോൾസൺ എന്ന സ്ത്രീക്ക് ഈ പ്രത്യേക ഭാഗം യഥാർത്ഥത്തിൽ സമ്മാനമായി നൽകിയിരുന്നു. ലേല സ്ഥാപനമായ റീമാൻ ഡാൻസി പറയുന്നതനുസരിച്ച്, മരിയോൺ പോൾസൺ 1931 മുതൽ 1969 വരെ ഹോളിറൂഡ്ഹൗസിൽ…

ജാമ്യത്തിലിറങ്ങിയ ദിവ്യയെ കാണാന്‍ പാര്‍ട്ടി നേതാക്കളാരും എത്തിയില്ല

കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന പി പി ദിവ്യക്ക് കോടതി ജാമ്യമനുവദിച്ചു. ഇന്നലെയാണ് പിപി ദിവ്യ ജയില്‍ മോചിതയായത്. പതിനൊന്നു ദിവസത്തോളമാണ് അവര്‍ ജയിലിലി കഴിഞ്ഞത്. എന്നാല്‍ ജയില്‍ മോചിതയായ ദിവ്യയെ കാണാന്‍ സി.പി.എം പ്രമുഖ നേതാക്കളാരും എത്തിയില്ല. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളുടെ തിരക്ക് കാരണമാണ് നേതാക്കള്‍ എത്താതിരുന്നതെന്നാണ് സൂചന. എന്നാല്‍, എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന ദിവ്യക്ക് ജാമ്യം ലഭിച്ചത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ദിവ്യ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും നേതാക്കള്‍ക്ക് അവരെ കാണുന്നതില്‍ യാതൊരു വിലക്കില്ലെന്നും ജാമ്യം ലഭിച്ചതിനു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ നേതാക്കളില്‍ പലരും ദിവ്യയെ കാണാന്‍ ജയിലില്‍ എത്തിയത്. ജയില്‍ മോചന…

എഡി‌എം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയോടനുബന്ധിച്ച് അറസ്റ്റിലായി പിന്നീറ്റ് ജാമ്യത്തിലിറങ്ങിയ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ടെന്നും, എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയില്‍ ബോധ്യപ്പെടുത്തുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. തന്നെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന്…

ജമ്മു കശ്മീർ നിയമസഭയിൽ വീണ്ടും ബഹളം; ഖുർഷിദ് ഷെയ്ഖ് എം എല്‍ എയെ പുറത്താക്കി

ജമ്മു-കശ്മീർ: ജമ്മു-കശ്മീർ നിയമസഭയുടെ അഞ്ചാം ദിവസമായ ഇന്ന് (നവംബർ 8) ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തെച്ചൊല്ലി സഭയിൽ വീണ്ടും ബഹളമുണ്ടായി. എൻജിനീയർ റാഷിദിൻ്റെ സഹോദരനും അവാമി ഇത്തേഹാദ് പാർട്ടി എംഎൽഎയുമായ ഖുർഷിദ് ഷെയ്ഖിനെയാണ് മാർഷൽ പുറത്താക്കിയത്. ബഹളത്തിനിടയിൽ പിഡിപിക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. വ്യാഴാഴ്ചയും ജമ്മു കശ്മീർ നിയമസഭയിൽ വൻ ബഹളമുണ്ടായി. ഒരു വശത്ത് നാഷണൽ കോൺഫറൻസിൻ്റെയും കോൺഗ്രസിൻ്റെയും എംഎൽഎമാരും മുന്നിൽ ബിജെപിയുടെ എംഎൽഎമാരും സംഘർഷാവസ്ഥയിൽ എത്തിയിരുന്നു. ജമ്മു കശ്മീർ നിയമസഭയിൽ ബിജെപി എംഎൽഎമാരുമായി ഉന്തും തള്ളും വാക്കേറ്റവും നടന്നു. സദമിലെ നടപടികൾ അൽപനേരം തടസ്സപ്പെട്ടതിന് ശേഷം പുനരാരംഭിക്കുകയും കുറച്ച് സമയത്തിന് ശേഷം നടപടികൾ ദിവസം മുഴുവൻ നിർത്തിവെക്കുകയും ചെയ്തു. സഭയിൽ ബഹളമുണ്ടായപ്പോൾ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഉണ്ടായിരുന്നു. ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദം വ്യാപിപ്പിക്കാനാണ് കോൺഗ്രസും എൻസിയും ആഗ്രഹിക്കുന്നതെന്ന് ബിജെപി എംഎൽഎ രവീന്ദ്ര റെയ്‌ന ആരോപിച്ചു. വ്യാഴാഴ്ച…