നക്ഷത്ര ഫലം (16-11-2024 ശനി)

ചിങ്ങം: ക്രിയാത്മക ഊര്‍ജ്ജം ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്. കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉല്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ദിവസത്തെ നശിപ്പിക്കാന്‍ സാദ്ധ്യത.…

ഇന്ന് സിബിഎൽ മത്സരങ്ങൾക്ക് തുടക്കം; കന്നി പോരാട്ടത്തിന് ഒരുങ്ങി തലവടി ചുണ്ടൻ

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവത്തിൽ സെക്കന്റുകളുടെ വൃത്യാസത്തിൽ കപ്പ് നഷ്ടപ്പെട്ട തലവടി ചുണ്ടൻ സിബിഎൽ മത്സരങ്ങളിലെ പോരാട്ടത്തിനായി കഴിഞ്ഞ ദിവസം നീരണിഞ്ഞു. നവംബർ 16 മുതൽ തുടങ്ങുന്ന സിബിഎൽ മത്സരങ്ങളിൽ ആദ്യമായി താഴത്തങ്ങാടിയിൽ കൈനകരി യുബിസി ടീം മീനച്ചലാറ്റിൽ തുഴയും. ഷിനു എസ് പിള്ള ( പ്രസിഡന്റ് ), റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ), ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ. ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ (TOFA), തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.…