ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം 484-ൽ എത്തി; ദൃശ്യപരത 150 മീറ്ററായി കുറയുന്നു

ന്യൂഡൽഹി: ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം തിങ്കളാഴ്ച ‘സിവിയർ പ്ലസ്’ വിഭാഗത്തിലേക്ക് മോശമായി. നിബിഡമായ വിഷ പുകമഞ്ഞ് രാവിലെ ദൂരക്കാഴ്ച കുത്തനെ കുറയാൻ കാരണമായി. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സഫ്ദർജംഗ് വിമാനത്താവളത്തിൽ 150 മീറ്ററായിരുന്നു ദൃശ്യപരത. സെൻട്രൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഈ സീസണിലെ ഏറ്റവും മോശം 484 ആണ്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് 441 ആയിരുന്ന എക്യുഐ പ്രതികൂല കാലാവസ്ഥയെ തുടർന്ന് 7 മണിയോടെ 457 ആയി ഉയർന്നു. AQI 450 കടന്നതോടെ, ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) സ്റ്റേജ്-IV നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് അനുസരിച്ച്, അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നതോ ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതോ (LNG/CNG/BS-VI ഡീസൽ/ഇലക്ട്രിക്) ഒഴികെയുള്ള ട്രക്കുകളൊന്നും ഡൽഹിയിലേക്ക്…

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ആളപായമില്ല; അഞ്ച് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എരുമേലി അട്ടിവളവിൽ ആണ് സംഭവം. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്. ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹമാണ്. നവംബര്‍ മാസത്തെ വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം. വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് എത്തും. സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികൾ പ്രാധാന്യം നൽകുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. കൊട്ടിക്കലാശത്തിന് ശേഷം നിശബ്‌ദ പ്രചാരണ വേളയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഈ 48 മണിക്കൂറില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനും ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന രീതിയിലുള്ള…