വൃന്ദാവനത്തിലെ ചന്ദ്രോദയ മന്ദിർ, ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമായ മഥുരയിൽ അതിവേഗം ഉയരുകയാണ്. ഭക്തരെയും വിനോദസഞ്ചാരികളെയും അമ്പരപ്പിക്കുന്നതും ആകർഷിക്കുന്നതുമായ ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിലൊന്നായി മാറും. ബുർജ് ഖലീഫ പോലെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകളെ വെല്ലുന്ന തരത്തിലുള്ള പദ്ധതികൾക്കൊപ്പം, ഈ പ്രദേശത്തിൻ്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന് അതിശയകരമായ കൂട്ടിച്ചേർക്കലായി ഇത് വാഗ്ദാനം ചെയ്യുന്നു. ‘ചന്ദ്രോദയ മന്ദിർ’ നിർമ്മിക്കുന്നത് ഇസ്‌കോൺ (ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) ആണ്. 2014 നവംബർ 16ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഇതിന് തറക്കല്ലിട്ടത്. പൂർത്തിയാകുമ്പോൾ, ക്ഷേത്രം 166 നിലകൾ ഉൾക്കൊള്ളും, ഇത് ക്ഷേത്ര വാസ്തുവിദ്യയുടെ ലോകത്ത് അതുല്യമാക്കും. 72.5 മീറ്റർ ഉയരമുള്ള ഡൽഹിയിലെ കുത്തബ് മിനാറിൻ്റെ മൂന്നിരട്ടി ഉയരമുള്ള ചന്ദ്രോദയ മന്ദിറിന് 700 അടി ഉയരമുണ്ട് . ഈ ശ്രദ്ധേയമായ ഉയരം ഈ ക്ഷേത്രം ലോകത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിൽ…
Day: November 19, 2024
യു എസ് ടി യമ്മി എയ്ഡ് 2024 ഭക്ഷ്യമേള വൻ വിജയം; സമാഹരിച്ച 4.70 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും
തിരുവനന്തപുരം, 19 നവംബർ 2024: വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അണിനിരത്തി യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം സംഘടിപ്പിച്ച ഭക്ഷ്യമേളയായ യമ്മി എയ്ഡ് 2024 ജീവനക്കാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ലക്ഷ്യമാക്കിയുള്ള ഭക്ഷ്യമേളയിലൂടെ ജീവനക്കാർ സമാഹരിച്ചത് 4.70 ലക്ഷം രൂപയാണ്. പതിനൊന്നാം വർഷത്തിലേയ്ക്ക് കടന്ന യമ്മി എയ്ഡ് ഭക്ഷ്യമേള യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയായ നെറ്റ്‌വർക്ക് ഒഫ് വിമൻ അസ്സോസിയേറ്റ്സിന്റെ (നൗ യു) ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട യമ്മി എയ്ഡ് 2024 വമ്പൻ വിജയമായി മാറുകയായിരുന്നു. 27 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 6000 യു എസ് ടി ജീവനക്കാരാണ് പങ്കെടുത്തത്. ഭക്ഷ്യമേളയിലൂടെ സമാഹരിച്ച 4.70 ലക്ഷം രൂപ സാമൂഹിക –…
കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ലെനോവോ; സംസ്ഥാനത്തെ 22-ാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കോട്ടയത്ത് തുറന്നു
കേരളം ലെനോവോ ഇന്ത്യയുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്ന വിപണി കോട്ടയം: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉൽപ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഇരുപത്തി രണ്ടാമത്തേയും, ദക്ഷണേന്ത്യയിലെ നൂറ്റി ഇരുപത്തി ഒന്നാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. തദ്ദേശീയ തലത്തിലുള്ള വളർച്ചയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജ്ജീകരിച്ചിട്ടുള്ള പുതിയ ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറിൽ ഐ ടി പ്രൊഫഷനലുകളുടെയും, സാങ്കേതിക തല്പരരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. “കേരളത്തിൽ ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കാൻ കഴിഞ്ഞത്തിൽ ഏറെ ആഹ്ളാദമുണ്ട്. ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും എ ഐ, സ്മാർട്ട് ടെക്‌നോളജി എന്നിവ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് കോട്ടയത്ത്…
തെലങ്കാനയിലെ ലഗചർല ഗ്രാമവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡൽഹി: തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ ലഗചർല ഗ്രാമവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പ്രസിഡൻ്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. “നിർബന്ധിത” ഭൂമി ഏറ്റെടുക്കലിനെ എതിർത്തതിന് ശേഷം തങ്ങൾ പോലീസ് അക്രമം നേരിടുന്നതായി ഈ ഗ്രാമവാസികൾ പറഞ്ഞു. തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടത്തിയെന്ന് ആരോപിച്ച് ഗ്രാമീണരുടെ ദുരിതത്തിലേക്ക് വെളിച്ചം വീശുകയാണ് ബിആർഎസ് പ്രതിനിധികൾ ലക്ഷ്യമിടുന്നത്. പ്രതിഷേധത്തിനിടെ പോലീസ് ക്രൂരതകളും ലൈംഗികാതിക്രമങ്ങളും വരെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫാർമസ്യൂട്ടിക്കൽ പ്രോജക്റ്റിനായി ഉദ്ദേശിച്ചിട്ടുള്ള “നിർബന്ധിത” ഭൂമി ഏറ്റെടുക്കലിൽ പ്രതിഷേധിച്ചതിന് ശേഷം ലോക്കൽ പോലീസ് തങ്ങളെ ലക്ഷ്യമിടുന്നതായി ഗ്രാമവാസികൾ ആരോപിച്ചു. ഈ നടപടികളെ എതിർത്തതിൻ്റെ പേരിൽ കൊടങ്ങൽ നിയോജക മണ്ഡലത്തിലെ ലഗച്ചർളയിൽ കഴിഞ്ഞ ഒമ്പത് മാസമായി ആദിവാസി കുടുംബങ്ങളെ അധികാരികൾ പീഡിപ്പിക്കുകയും അനധികൃതമായി തടങ്കലിൽ വയ്ക്കുകയും ചെയ്തതായി നിവാസികൾ പരാതിപ്പെട്ടു.…
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും: ക്രെംലിൻ പ്രസ് സെക്രട്ടറി
ന്യൂഡല്‍ഹി: 2022-ൽ റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ സന്ദർശനത്തെ അടയാളപ്പെടുത്തിക്കൊണ്ട് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. കൃത്യമായ തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുടിൻ്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച സന്ദർശനം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ 2021 ഡിസംബറിന് ശേഷമുള്ള പുടിൻ്റെ ആദ്യ സന്ദർശനമാണിത്. 2024ൽ സന്ദർശനം നടക്കുകയാണെങ്കിൽ, മോദിയുമായുള്ള പുടിൻ്റെ മൂന്നാമത്തെ മുഖാമുഖമായിരിക്കും ഇത്. മോദിയുടെ രണ്ട് റഷ്യൻ സന്ദർശനങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനം ആകാംക്ഷയോടെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി, തീയതികൾ ഉടൻ അന്തിമമാക്കുമെന്ന് പെസ്കോവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യുന്നതിനായി ഈ വർഷമാദ്യം പ്രധാനമന്ത്രി മോദി രണ്ട് തവണ റഷ്യ സന്ദർശിച്ചിരുന്നു. ഒക്ടോബറിൽ കസാനിൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ മോദിയും…
അമ്പലപ്പുഴയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; യുവാവ് കസ്റ്റഡിയില്‍
ആലപ്പുഴ: അമ്പലപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ കേസിന് വഴിത്തിരിവായി. നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കി. ആണ്‍സുഹൃത്ത് ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചത് ജയചന്ദ്രനെ പ്രകോപിതനാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കരൂരിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങള്‍ ജയചന്ദ്രന്‍ കൈക്കലാക്കിയിരുന്നു. പിന്നീട് മൂന്നു ദിവസത്തിനുശേഷം ഇയാള്‍ എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ ഉപേക്ഷിച്ചു. കണ്ടക്ടർ ഫോൺ കണ്ടെത്തി പൊലീസിന് കൈമാറിയതാണ് കേസിൽ വഴിത്തിരിവായത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിനു സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. അധികം ആഴത്തിലല്ലാതെ കുഴിയെടുത്താണ്…
ഭേദഗതിബിൽ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കും: ഗ്രാൻഡ് മുഫ്തി
ചെന്നൈ: കേന്ദ്രസർക്കാർ നിയമഭേദഗതി ബിൽ കൊണ്ടുവന്ന് വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40-ലധികം ഭേദഗതികളാണ് കേന്ദ്രം നിർദേശിക്കുന്നത്. വഖഫിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കും വിധത്തിലും വഖ്ഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലും ഭേദഗതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. മുസ്‌ലിം പണ്ഡിതരുമായും സംഘടനക ളുമായും ചർച്ചചെയ്യാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് പ്രാർഥനക്ക് നേതൃത്വം നൽകി. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ബാഖവി അഹ്സനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ.…
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും പുറത്തിറക്കി .സീ ഷെല്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന്‍ നിര്‍വഹിച്ചു. ഐഒഎസ് ആപ്ളിക്കേഷന്‍ ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ പി. ടി.മൊയ്തീന്‍കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബുവും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, യു.എം.എ.ഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി…
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്, മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന്‍ സജീവ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കും
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം വേണമെന്നും അച്ഛന്‍ സജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍, താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പ്രൊഫ. എന്‍ അബ്ദുല്‍ സലാം ഇടയ്ക്കു വെച്ച് ഫോണ്‍ കട്ട് ചെയ്യുമെന്നും സജീവ് പറഞ്ഞു. അലീന ,അഞ്ജന , അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് മകള്‍ പറയാറുണ്ടായിരുന്നു എന്നും സജീവ് ആരോപിച്ചു. അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി ഇത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്നും അറിയിച്ച് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മല്‍. വസ്തുതയെന്തെന്ന് ആരോഗ്യ സര്‍വ്വകലാശാലക്കും അറിയണം. രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചിരുന്നു. അന്വേഷണത്തിന് നാലംഗ സമിതി നിലവിലുണ്ട്. കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും,…
സന്ദീപ് ഷാഫി വാരിയർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അങ്ങനെ ബി ജെ പി സംസ്‌ഥാന കമ്മിറ്റി അംഗം സന്ദീപ് വാരിയർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. പാലക്കാട് ഉപതെരെഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്‌ഥയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം പി, പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, വടകര എം പി ഷാഫി പറമ്പിൽ, സ്‌ഥാനാർഥി രാഹുൽ മാംകൂട്ടത്തിൽ തുടങ്ങി ഒട്ടനവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് സന്ദീപ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും അംഗത്വം സ്വീകരിച്ചത്. തുടർന്ന് വാരിയരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും മാതൃക ആക്കണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു. ഇപ്പോൾ ഏതാണ്ട് പതിനഞ്ചിൽ പരം ന്യൂസ് ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. എല്ലാ ചാനലുകളിലും വൈകിട്ട് അന്തി ചർച്ചകളും ഉണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ…