ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ് ക്വാലാലംപൂർ: നാലുദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ്. മലേഷ്യൻ പ്രധാനമന്ത്രി ഓഫീസിലെ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അജീബ് ബിൻ ഇസ്മാഈലിന്റെയും ഡോ. ബശീർ മുഹമ്മദ് അസ്ഹരിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു. മതകാര്യ വകുപ്പിന്റെ കീഴിൽ ഈ മാസം പത്തുമുതൽ പുത്രജയയിലെ മസ്‌ജിദ് പുത്രയിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സദസ്സിന്റെ നാളത്തെ സമാപന സംഗമത്തിന് നേതൃത്വം നൽകാനാണ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി ഗ്രാൻഡ് മുഫ്തി മലേഷ്യയിൽ എത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മലേഷ്യൻ സർക്കാരിലെ ഉന്നതരും സ്വദേശി-വിദേശി പണ്ഡിതരും മതവിദ്യാർഥികളും സംബന്ധിക്കും. പരിശുദ്ധ…
Day: November 20, 2024
സര്‍വീസ് കാര്‍ണിവല്‍ പ്രചരണാര്‍ത്ഥം ജില്ലാ സംഗമങ്ങള്‍ സംഘടിപ്പിച്ചു
കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പ്രവാസി വെല്‍ഫെയര്‍ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ചെയ്ത് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു പരിഛേദമായിരിക്കും വരാനിരിക്കുന്ന സര്‍ വീസ് കാര്‍ണിവലെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവമ്പര്‍ 29 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലാതല പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഒരോ വ്യക്തിയുടെയും പ്രവാസം സാര്‍ത്ഥകമാക്കാനുതകുന്ന വ്യത്യസ്ഥ സേവങ്ങളും പദ്ധിതികളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്നതാണ് കാര്‍ണിവലിലൂടെ ലക്ഷയ്ം വെക്കുന്നതെന്ന് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി പരിപാടികള്‍ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. ഡോക്ടര്‍ മുഹമ്മദ് അഫ്‌ലഹി ഇഖ്ബാല്‍, സംസ്ഥാന കമ്മറ്റിയംഗം മുനീസ് എ.സി, ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര, ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഏറണാകുളം, പത്തനം തിട്ട, തിരുവനന്തപുരം…
താനൂർ-പരപ്പനങ്ങാടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു
താനൂർ/പരപ്പനങ്ങാടി: പൗരാണിക തുറമുഖ പട്ടണങ്ങളായ താനൂർ, പരപ്പനങ്ങാടി എന്നിവയുടെ പൈതൃക-പോരാട്ട ചരിത്രങ്ങൾ തേടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. മലപ്പുറത്തെ ലാം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ നേതൃത്വം നൽകി. 700 വർഷം മുമ്പ് യമനി പണ്ഡിതൻ ദർസ് നടത്തിയ താനൂർ വലിയ കുളങ്ങര പള്ളി, ഇമാം ഇബ്നു ഹജറുൽ ഹൈതമിയുടെ പ്രസിദ്ധ ഗ്രന്ഥമായ ഇംദാദിന്റെ ലോകത്ത് അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കൈയെഴുത്തു പ്രതി, ഒരേ പേജിൽ അഞ്ച് വ്യത്യസ്ത ദിശകളിൽ വായിച്ചാൽ അഞ്ച് വിഷയങ്ങൾ പഠിക്കാൻ കഴിയുന്ന തരത്തിലുള്ള അപൂർവ ഗ്രന്ഥമായ ‘അൽജവാഹിറുൽ ഖംസ’ ഉൾപ്പെടെയുള്ള അപൂർവ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന താനൂർ ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജിലെ ഖുതുബ് ഖാന, 1921ലെ മലബാർ വിപ്ലവ നായകരിലൊരാളായ ഉമൈത്താന്റകത്ത് കുഞ്ഞിഖാദറിന്റെ മരണ സർട്ടിഫിക്കറ്റ്, കേയീസ് ബംഗ്ലാവ്, മൂന്നു…