എറണാകുളത്ത് പൈതൃക നടത്തം സംഘടിപ്പിച്ചു

കൊച്ചി: ലോക പൈതൃക വാരാചരണത്തിൻ്റെ ഭാഗമായി ഞായറാഴ്ച (നവംബർ 24) നടന്ന എറണാകുളം ഹെറിറ്റേജ് വാക്കിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. ‘ദി കൊച്ചി ഹെറിറ്റേജ് പ്രോജക്ടും’ എറണാകുളം കരയോഗത്തിൻ്റെ ഹെറിറ്റേജ് സബ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈ പദയാത്ര, ഒരുകാലത്ത് വിചിത്രമായിരുന്ന തീരദേശ നഗരം എങ്ങനെയാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു തുറമുഖമായി പരിണമിച്ചത് എന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട് അക്കാദമിക് വിദഗ്ദർ ഉൾപ്പെടെയുള്ള സദസ്സുകളെ കൂട്ടിക്കൊണ്ടുപോയി. തിരക്കേറിയ വ്യാപാര കേന്ദ്രമായി എറണാകുളത്തിൻ്റെ വളർച്ച കൊച്ചിയെ ആഗോള തുറമുഖ നഗരമായി മാറ്റുന്നതിനുള്ള അടിത്തറ പാകി. കേരളത്തിൻ്റെ ഉൾപ്രദേശങ്ങളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഊർജ്ജസ്വലമായ വിപണികളോടെ, എറണാകുളം വാണിജ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ റെയിൽവേയുടെ വരവ് ഈ മേഖലയെ കൂടുതൽ പുനർനിർമ്മിച്ചതായി പദയാത്രയുടെ നേതാവും ദി കൊച്ചി ഹെറിറ്റേജ് പ്രോജക്ടിൻ്റെ സ്ഥാപകനുമായ ജോഹാൻ ബിന്നി കുരുവിള പറഞ്ഞു. റെയിൽപ്പാതകൾ…

നടി തമന്ന ഭാട്ടിയ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിജയ് വർമ്മയാണ് തമന്നയുടെ വരൻ. നേരത്തെ തന്നെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. 2025ൽ ഇരുവരും വിവാഹിതരായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പല അഭിമുഖങ്ങളിലും പ്രണയത്തെ കു തുറന്നു പറഞ്ഞ ഇരുവരും ‘ലസ്റ്റ് സ്റ്റോറിസ് 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. അടുത്ത വർഷം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകും എന്നും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഒക്കെയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ വിവാഹ ശേഷം താമസിക്കുന്നതിനായി ആഡംബര അപ്പാർട്ട്മെന്റ് ഇരുവരും വാങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് വിജയ് വർമ്മ തമന്നയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടി വയ്ക്കാനാവില്ല എന്ന…

കോന്നിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട: കോന്നിയില്‍ വീട്ടിനുള്ളിലെ ഡൈനിംഗ് ടേബിളിന്റെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ കണ്ട് വീട്ടുകാർ പരിഭ്രാന്തയിലായി. വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലില്‍ ചുറ്റിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് തോമസ് എബ്രഹാമിന്റെ വീട്. ഞായറാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. മുമ്പും ഇവിടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാന്‍ സഹായമായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു. കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് രാജേഷ്‌കുമാര്‍, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാര്‍,…

നക്ഷത്ര ഫലം (25-11-2024 തിങ്കൾ)

ചിങ്ങം: ഇന്ന് എല്ലാം വളരെ ഗംഭീരമാകും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് ഇന്ന് ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് ലഭ്യമായ ശ്രോതസ്സുകളെയെല്ലാം കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താന് ശ്രമിക്കേണ്ടതുണ്ട്, കാരണം, അധികം ഉൽപാദനക്ഷമതയിൽലാത്ത ഒരു ദിവസമാണ് ഇന്ന് കാത്തിരിക്കുന്നത്. കന്നി: ചുറ്റുമുള്ളവർ ഇന്ന് നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാന്‍ ശ്രമിക്കുന്നതിൽ വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും, സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽ‍കുന്നതാണ്. പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ച് അഭിമുഖങ്ങൾ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: നിങ്ങൾ ഇന്ന് ഓഫീസിൽ ഇന്ന്…

സംഭാൽ വെടിവെപ്പ്: മുസ്‌ലിം കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കോടതികൾ കർസേവക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ തെരുവിലിറങ്ങാതെ വഴിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭൽ കോടതി എതിർഭാഗത്തെ കേൾക്കാൻ പോലും തയാറാകാതെ ഷാഹി മസ്ജിദ് സർവേ ചെയ്യാൻ അഡ്വക്കറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തുന്നത്. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി. അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇത്രയും തിടുക്കപ്പെട്ട് സുപ്രധാനമായ സംഭവത്തിൽ ഇടപെടൽ നടത്തുന്ന ജഡ്ജിമാരെ നിലക്കുനിർത്താൻ സുപ്രീം കോടതി തയാറാകണം. ജീവൻ നൽകിയും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ശഹീദുകൾക്ക് പ്രാർഥനകൾ അർപ്പിക്കുകയാണ്. ഇന്ത്യൻ മുസ്‌ലിമിന്റെ ചരിത്ര പൈതൃകങ്ങൾ നശിപ്പിച്ചു തീർക്കാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

കാരന്തൂർ: മർകസ് അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ ആയ യൂഫോറിയയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പ് മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി എ ഓ റശീദ് സഖാഫി വി എം ഉദ്‌ഘാടനം ചെയ്തു. ഇരുനൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ഈ മാസം 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടക്കുന്നുണ്ട്. ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ റൈഹാൻ വാലി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡോ. മിൻഹാജ്, ഇസ്മാഈൽ മദനി, ലിജോ തോമസ്, മൊയ്തീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, റിയാസ് ചുങ്കത്തറ, സമദ് യൂണിവേഴ്‌സിറ്റി സംബന്ധിച്ചു.

പ്രവാസി വെൽഫെയർ – സർവ്വീസ്‌ കാർണ്ണിവല്‍ സംഘാടക സമിതി രൂപീകരിച്ചു

ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന സർവ്വീസ്‌ കാർണ്ണിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, തുടർ പഠനം, പ്രവാസി ക്ഷേമ പദ്ധതികൾ, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികളും ഈ മേഖലയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള വ്യത്യസ്ത സ്റ്റാളുകളും സർവീസ് കാർണിവല്ലിൽ ഒരുക്കും. നവമ്പര്‍ 29 വെള്ളിയാഴ്ച ബർവ വില്ലേജിലാണ് സർവീസ് കാർണിവൽ നടക്കുക. ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠനായിരിക്കും ഉപദേശക സമിതി ചെയര്‍മാൻ. ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.ബി.പി.എന്‍ പ്രസിഡണ്ട് താഹ മുഹമ്മദ് എന്നിവരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. കെ.സി. അബ്ദുലത്തീഫ്, അഡ്വ നിസാര്‍ കോച്ചേരി, കെ.എല്‍ ഹാഷിം, പി.കെ മുഹമ്മദ്, ശശിധര പണിക്കര്‍, തോമസ് സക്കറിയ്യ എന്നിവരാണ്‌ ഉപദേശക സമിതിയംഗങ്ങള്‍. മ ഐസിസി, ഐസിബിഎഫ് മുൻ പ്രസിഡണ്ടന്റ് പി.എന്‍ ബാബുരാജ് ആണ്‌…

യു ഡി എഫ് വിജയം യു കെയിൽ ആഘോഷമാക്കി ഓ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസിൽഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും

യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ്…