തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കർമാർ സന്ദേശം അയക്കുന്നത്. അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവർ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തുന്നത്. ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും. ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞില്ല, സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ…
Day: November 27, 2024
എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹര്‍ജിയാണ് പരിഗണനയിൽ ഉള്ളത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.…
നക്ഷത്ര ഫലം (27-11-2024 ബുധന്‍)
ചിങ്ങം: ഗുണദോഷ സമ്മിശ്രം. അസാധാരണമായി ഒന്നും സംഭവിക്കില്ല. പ്രശ്‌നങ്ങളിൽ കുടുംബത്തിന്‍റെ ഉറച്ച പിന്തുണ ലഭിക്കും. സാമ്പത്തികമായി പ്രതികൂലം. പുതിയ ബന്ധങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയേക്കാം. ജോലിയിൽ സൂക്ഷ്‌മത പാലിക്കുക. കന്നി: പൊതുവെ ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം വിനോദത്തിനായി സന്തോഷം നിറഞ്ഞ സമയം ചെലവഴിക്കും. ഇഷ്‌ടഭക്ഷണ സമൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത. ആരോഗ്യം നല്ലതായിരിക്കും. യാത്രകൾ പുറപ്പെടാന്‍ നല്ല ദിവസം. തുലാം: പ്രതികൂല ദിവസമായതിനാൽ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും അതീവ ജാഗ്രത പുലർത്തുക. ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത. നിങ്ങളുടെ സംസാരം മറ്റുള്ളവരെ മുറിവേൽപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വികാരങ്ങളെ നിയന്ത്രിക്കണം. അടിയന്തിരമായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കും. വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളോടൊപ്പം ആഘോഷപൂർവം സമയം ചെലവിടും. വരുമാനം വർധിക്കാൻ സാധ്യത. മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ആത്മാർഥതയിൽ മതിപ്പ് തോന്നും. ജീവിതപങ്കാളി നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. ധനു: ആത്മവിശ്വാസവും സൗഹൃദ മനോഭാവവും പ്രകടിപ്പിക്കും. മാതാപിതാക്കളിൽ നിന്നും നേട്ടമുണ്ടാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ച…
ക്രിസ്തുമസ്ആഘോഷങ്ങളുടെ ഭാഗമായി വൻകൂവറിൽ ഗ്ലോറിയ 2024 സംഘടിപ്പിച്ചു
വൻകൂവർ: ക്രിസ്തുമസ്ആഘോഷങ്ങളുടെ ഭാഗമായി വൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024, വൻകുവറിൽ ആദ്യമായി പണികഴിപ്പിച്ച ഇന്ത്യൻ ദേവാലയമായ ‘കാനഡയിലെ പരുമല എന്നറിയപ്പെടുന്ന സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ , മർത്തമറിയം വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു. കരോൾ സന്ധ്യ ഉദ്ഘാടന സമ്മേളനത്തിൽ ഓർത്തഡോക്സ് ചർച്ച് വികാരി Rev. എം സി കുര്യാക്കോസ് റമ്പാച്ചൻ അധ്യക്ഷത വഹിച്ചു. മാർത്തോമാ ചർച് വികാരി ഫാദർ ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി. മിനിസ്റ്റർ ഓഫ് മൈനിങ് ആൻഡ് ക്രിട്ടിക്കൽ മിനറൽ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഹോണറബിൾ ജാഗരൂപ് ബ്രാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റി ബേബിച്ചൻ മട്ടമേൽ, സെക്രട്ടറി കുര്യൻ വർക്കി സഭാ മാനേജ്മെൻ കമ്മിറ്റി അംഗം നൈനാൻ മാത്യു,…
മാനസികാരോഗ്യം സംരക്ഷിക്കാൻ റിലീഫ് കോർണർ സൗജന്യ ഓൺലൈൻ സേവനം ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ : ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യവും അനുബന്ധ പ്രശ്നങ്ങളും യഥാസമയം പരിഹരിക്കപ്പെടുന്നില്ല. നമ്മുടെ മാനസികാരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ അത് വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, അക്രമ വാസന, ഏകാന്തത, സാമ്പത്തിക ഭാരം, ജോലി നഷ്ടപ്പെടൽ, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയവയ്ക്ക് കാരണമാകും. ശിഥിലമായ ബന്ധങ്ങൾ, തകരുന്ന കുടുംബങ്ങൾ, മറ്റ് പെരുമാറ്റ പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന്, മറ്റ് വസ്തുക്കൾ, സോഷ്യൽ മീഡിയ എന്നിവയ്ക്ക് അടിമപ്പെടുന്നതിന് അനാരോഗ്യകരമായ മനസ്സ് കാരണമാകും. ചികിത്സയും സഹായവും വിരൽത്തുമ്പിലാണെങ്കിലും പലരും മുന്നോട്ട് വരാനും സഹായം തേടാനും മടിക്കുന്നു. കാര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിൻ്റെയും ഉൾക്കാഴ്ചയുടെയും അഭാവം, സ്വന്തം പ്രശ്നങ്ങൾ മറ്റൊരാളോട് പങ്കിടാനുള്ള ഭയം, നമ്മുടെ തനതായ സംസ്കാരം, നിഷേധാത്മകമായ വീക്ഷണം, മാനസിക രോഗങ്ങളെക്കുറിച്ചും ആസക്തികളെക്കുറിച്ചും ഉള്ള സാമൂഹിക അപമാന ഭയം എന്നിവ സഹായം തേടാൻ മടിക്കുന്ന കാരണങ്ങളാകാം. നമ്മുടെ മലയാളി സമൂഹത്തിൻ്റെ ഈ…
പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്‌ലർ റിലീസായി
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.…
ഫ്ലോറിഡയിൽ ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റിലെ 3 ഡെപ്യൂട്ടികൾ എസ്‌യുവി ഇടിച്ചു കൊല്ലപ്പെട്ടു
ഫ്ലോറിഡ: പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് അംഗങ്ങൾ പെൻസിൽവാനിയയിലെ ഒരു സ്ത്രീ ഡ്രൈവർ ഓടിച്ച എസ്‌യുവി ഇടിച്ചുകയറിയതിനെ തുടർന്ന് കൊല്ലപ്പെട്ടു അപകടത്തെ തുടർന്ന് പാരാമെഡിക്കുകൾ എത്തി, മൂന്ന് ഡെപ്യൂട്ടിമാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരിൽ രണ്ട് പേർ – കോർപ്പറൽ പേസ്, ഡെപ്യൂട്ടി വാലർ – വ്യാഴാഴ്ച രാവിലെ മരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഗുരുതരാവസ്ഥയിലായിരുന്ന ഡെപ്യൂട്ടി ഡയസ് തിങ്കളാഴ്ച മരിച്ചതായി ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു. മൂന്ന് പേരും ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റിൽ ജോലി ചെയ്യുകയായിരുന്നു, ഡെപ്യൂട്ടിമാരുടെ മോട്ടോർസൈക്കിളുകളിലൊന്ന് സ്റ്റാർട്ട് ചെയ്യില്ല, അതിനാൽ അവർ ബാറ്ററി ജമ്പർ കേബിളുകൾക്കായി പുല്ലുള്ള ഷോൾഡറിൽ കാത്തു നിൽക്കുകയായിരുന്നു. ഒരു എസ്‌യുവി ഡ്രൈവർ മുന്നിലേക്ക് വേഗത കുറഞ്ഞ വാഹനത്തിൽ വന്ന് വലത്തേക്ക് തിരിഞ്ഞ് ഡെപ്യൂട്ടിമാരെ ഇടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് സഹകരിച്ചിരുന്നു.…