ചിങ്ങം: ക്രിയാത്മകമായ ഊര്‍ജം ഇന്ന് ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലുദ്യോഗസ്ഥർ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സാമൂഹികമായ അംഗീകാരം നല്‍കും. പിതാവുമായി നല്ല ബന്ധം പുലര്‍ത്താനും, അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമി കൈമാറ്റം അടക്കമുള്ള ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങൾ നേരിടാം. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ അസ്വസ്ഥരാക്കാം.ഉത്കണ്‌ഠയും ഉൽപ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും വിമര്‍ശനം നിങ്ങള്‍ വേണ്ട വിധം ശ്രദ്ധിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവട് എന്താണെന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: ഇന്ന് ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം,…
Day: November 29, 2024
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നവംബർ 30ന് വയനാട് സന്ദർശിക്കും
കല്പറ്റ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻ്റെ സഹോദരി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും നവംബര്‍ 30 ശനിയാഴ്ചയും ഞായറാഴ്ചയും വയനാട് ലോക്‌സഭാ മണ്ഡലം സന്ദർശിക്കും. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വോട്ടർമാരോടുള്ള നന്ദി അറിയിക്കാനാണ് ഇരുവരും എത്തുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ മുക്കത്ത് പൊതുയോഗത്തിൽ പങ്കെടുക്കും. പിന്നീട് മലപ്പുറം ജില്ലയിലെ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലെ സ്വാഗതസംഘം പരിപാടികളിൽ പങ്കെടുക്കും. ഇതേത്തുടർന്ന് പാർലമെൻ്റ് സമ്മേളനത്തിനായി കോഴിക്കോട്ടുനിന്നും ഡൽഹിയിലേക്ക് പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി…
ആന്റപ്പൻ അമ്പിയായം സ്മാരക പാർക്ക് യാഥാർത്ഥ്യമാകുന്നു; എടത്വയിൽ നദീ തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും ജോർജിയൻ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എടത്വ നദീ തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി. സിനിമാ താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം നല്‍കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കോഓർഡിനേറ്റർ കെ. ജയചന്ദ്രന്‍, ജോർജിയൻ സംഘം സെക്രട്ടറി കെ.തങ്കച്ചന്‍, ഖജാൻജി കുഞ്ഞുമോൻ മുണ്ടുവേലിൽ, റ്റോബി പള്ളിപറമ്പിൽ , ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരിൽ, റ്റിജോ കട്ടപ്പുറം, ടിസൺ മുണ്ടുവേലിൽ, മാർട്ടിൻ തൈപറമ്പിൽ, ജോൺ ജോസഫ് എന്നിവർ നേതൃത്വം നല്‍കി. ഗാന്ധി ജയന്തി…