സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീട്; പ്രതിദിനം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നു: യുഎൻ റിപ്പോർട്ട്

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ, സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലമായാണ് വീടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ ഭൂരിഭാഗവും സ്ത്രീയുടെ പങ്കാളിയോ മറ്റ് ബന്ധുക്കളോ ഉൾപ്പെട്ടിരിക്കുന്നു. അതേസമയം, പുരുഷന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും വീടിന് പുറത്താണ് സംഭവിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായാണ് വീടിനെ കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അത് തെറ്റാണെന്ന് തെളിയിക്കുന്നു. 2023-ൽ പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും അവരുടെ അടുത്ത ബന്ധുക്കളാലോ ഇണകളാലോ കൊല്ലപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് വിമൻ (യുഎൻ വുമൺ), ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യുഎൻഒഡിസി) എന്നിവയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ, 2023 ൽ 51,000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് അവരുടെ പങ്കാളികളോ കുടുംബാംഗങ്ങളോ ഉത്തരവാദികളാണ്. ഈ കണക്ക് 2022-നേക്കാൾ കൂടുതലാണ്. ഈ വർഷം കൂടുതൽ രാജ്യങ്ങൾ ഡാറ്റ നൽകിയതും…