2 മക്കളെ കാർ സീറ്റിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടി വിട്ടു കൊപ്പെടുത്തിയ കേസിൽ 30 വർഷ തടവിന് ശേഷവും സൂസൻ സ്മിത്തിന് പരോളില്ല

കൊളംബിയ:30 വർഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ച  രണ്ട് കുട്ടികളുമായി തൻ്റെ കാർ തടാകത്തിലേക്ക് ഉരുട്ടിവിട്ടു കാറിനകത്ത് കുട്ടികൾ മുങ്ങിമരിക്കുന്നത് നോക്കിനിന്ന കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് ബുധനാഴ്ച ആദ്യമായി ബോർഡിന് മുന്നിൽ ഹാജരായതിന് ശേഷം പരോൾ ഏകകണ്ഠമായി നിരസിച്ചു. “ഞാൻ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാൻ കഴിയുമെങ്കിൽ ഞാൻ എന്തും നൽകും,” വികാരാധീനനായ സ്മിത്ത് സൂം വഴി പരോൾ ബോർഡിനോട് പറഞ്ഞു. “ഞാൻ മൈക്കിളിനെയും അലക്സിനെയും പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നു.” 1994 ഒക്‌ടോബർ 25-ന്, അന്ന് 23 വയസ്സുള്ള സ്മിത്ത്, അവളുടെ മക്കളായ 3 വയസ്സുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്‌സാണ്ടറിനെയും — അവരുടെ കാർ സീറ്റിൽ കെട്ടിയിട്ട് അവളുടെ വീടിനടുത്തുള്ള തടാകത്തിലേക്ക് കാർ ഉരുട്ടി വിടുകയായിരുന്നു ആദ്യം, സ്മിത്ത് പോലീസിനോട് കള്ളം പറയുകയും ഒരു കറുത്ത വർഗ്ഗക്കാരൻ തന്നെ കാർജാക്ക് ചെയ്യുകയും…

ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍ കോര്‍ എപ്പിസ്‌കോപ്പായി നവംബര്‍ 24 ന് സ്ഥാനമേല്‍ക്കും

ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനായ റവ. ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍ (68) കോര്‍ എപ്പിസ്‌കോപ്പയായി നവംബര്‍ 24 ന് സ്ഥാനമേല്‍ക്കും. ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് യെല്‍ദോ മോര്‍ തീത്തോസില്‍ നിന്നാണ് ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍ കോര്‍ എപ്പിസ്‌കോപ്പായി ചുമതലയേല്‍ക്കുക. അമേരിക്കന്‍ അതിഭദ്രാസനത്തിലെ വിവിധ ഭക്തസംഘടനകളുടെ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. കായംകുളം കാദീശാ യാക്കോബായ പള്ളി ഇടവകാംഗമായ ഫാ. ജോസ് ദാനിയേല്‍ പൈറ്റേല്‍, പൈറ്റേല്‍ കോശി ദാനിയേലിന്റെയും, എലീസബേത്തിന്റെയും മകനാണ്. കുര്യാക്കോസ് മാര്‍ കൂറീലോസ് മെത്രാപ്പൊലീത്തായില്‍ നിന്നും കശീശാപട്ടമേറ്റ ഫാ.ജോസ് ദാനിയേല്‍ പൈറ്റേല്‍ കൂറീലോസ് മെത്രാപ്പൊലീത്തയുടെ ആജീവനാന്ത സെക്രട്ടറിയായിരുന്നു. സെന്റ് ജേക്കബ് ദസ്‌റൂഗ്‌സ്‌കൂള്‍ ഓഫ് സിറിയകിന്റെ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദിക വിദ്യാര്‍ത്ഥികളേയും, സ്‌കൂള്‍ കലാലയ വിദ്യാര്‍ഥികളെയും സുറിയാനിയും ആരാധനകളും…

രക്ഷാസമിതിയിൽ ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂയോർക് :നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗാസ വെടിനിർത്തൽ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകൾ നേടിയെങ്കിലും, സെക്യൂരിറ്റി കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ (E10) മുന്നോട്ടുവച്ച കരട് പ്രമേയം സ്ഥിരാംഗമായ യു.എസ്.വീറ്റോ ചെയ്യുകയായിരുന്നു എല്ലാ ബന്ദികളേയും ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള കൗൺസിലിൻ്റെ ആവശ്യവും അംഗീകരിച്ചില്ല ഒരു പ്രമേയം അംഗീകരിക്കുന്നതിന്, അത് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ഉറപ്പാക്കണം, അഞ്ച് സ്ഥിരാംഗങ്ങളിൽ ആരുടെയെങ്കിലും നിഷേധ വോട്ടുകളോ വീറ്റോകളോ പാടില്ല. യുഎൻ ചാർട്ടർ പ്രകാരം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്ന പ്രാഥമിക ഉത്തരവാദിത്തം സുരക്ഷാ സമിതിക്കുണ്ട്. ഹമാസും മറ്റ് തീവ്രവാദികളും ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടില്ലെങ്കിൽ നിരുപാധികമായ വെടിനിർത്തലിനെ പിന്തുണയ്ക്കാൻ യുഎസിന് കഴിയില്ലെന്ന് യുഎസ് പ്രതിനിധി അംബാസഡർ റോബർട്ട് വുഡ് പ്രസ്താവനയിൽ…

രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ; തമിഴ്നാട്ടില്‍ വ്യാപക മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുനെൽവേലിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മണിയോടെ പുറത്തിറക്കിയ…

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണെന്നും സിപിഎമ്മിനോട് സഹതാപമാണെന്നും ചെന്നിത്തല പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഇകഴ്ത്തി കാണിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറ‌ഞ്ഞു. മുസ്ലിം ലീഗിനെതിരായ മുഹമ്മദ് റിയാസിന്റെ വിമർശനത്തിനോടും ചെന്നിത്തല പ്രതികരിച്ചു. റിയാസ്…

കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിൽ കണ്ടെത്തി

തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. നവംബർ 18 മുതൽ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് അപ്രത്യക്ഷയായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മ ഷീജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ കയറി പോകുന്ന ഐശ്വര്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പിന്നീട് കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതായും…

പാലക്കാട് 70.22 ശതമാനം പോളിംഗ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 70.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചു വരികയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക്…

തങ്ങളുടെ നേതാക്കൾ ഖത്തർ വിട്ട് തുർക്കിയിലേക്ക് പോയി എന്ന വാര്‍ത്ത ഹമാസ് നിഷേധിച്ചു

ഖത്തര്‍: ഡോണാള്‍ഡ് ട്രംപിൻ്റെ വിജയത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും നയതന്ത്ര ചലനാത്മകതയ്ക്കും ഇടയിൽ തങ്ങളുടെ ചില നേതാക്കൾ ഖത്തറിൽ നിന്ന് തുർക്കിയിലേക്ക് മാറിയെന്ന റിപ്പോർട്ടുകൾ ഫലസ്തീൻ ആസ്ഥാനമായുള്ള ചെറുത്തുനിൽപ്പ് ഗ്രൂപ്പായ ഹമാസ് പരസ്യമായി നിഷേധിച്ചു. വിദേശത്തുള്ള നിരവധി ഹമാസ് നേതാക്കൾ അടുത്തിടെ ഖത്തറിൽ നിന്ന് തുർക്കിയിലേക്ക് മാറിയെന്ന ഇസ്രായേൽ മാധ്യമങ്ങളുടെ മാധ്യമ വാദത്തെ തുടർന്നാണ് ഈ നിഷേധം. വെടിനിർത്തൽ കരാറിനെയും ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ ഇത് ബാധിക്കുമെന്ന് ഹമാസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിച്ച അവകാശവാദങ്ങൾ “ഇസ്രായേൽ ഇടയ്ക്കിടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ശുദ്ധ കിംവദന്തികളാണ്” എന്ന് ഹമാസിനുള്ളിലെ വൃത്തങ്ങൾ തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ഹമാസ് രാഷ്ട്രീയ ബ്യൂറോ തുർക്കിയിലേക്ക് മാറിയെന്ന അവകാശവാദം സത്യമല്ല” എന്ന് തിങ്കളാഴ്ച തുർക്കി വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ നിഷേധിച്ചിരുന്നു. നവംബർ 10 ന്, ഗാസ…

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബുധനാഴ്ച വൈകീട്ട് ആറിന് വോട്ടെടുപ്പ് പൂർത്തിയായി. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യം, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ), ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റ് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നിവ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. മഹാരാഷ്ട്ര മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യം – ബി ജെ പി, ശിവസേന, എൻസിപി (അജിത് പവാർ വിഭാഗം), പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) – കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവർ 288ൽ ഉറ്റുനോക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടെ 288 മണ്ഡലങ്ങളിൽ 150-170 സീറ്റുകൾ നേടി ഭരണകക്ഷിയായ മഹായുതി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബുധനാഴ്ച മാട്രിസ് എക്‌സിറ്റ് പോൾ പറയുന്നു. ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ)-എൻസിപി (അജിത് പവാർ) സഖ്യത്തിൻ്റെ തുടർച്ചയായ…