നക്ഷത്ര ഫലം (31-12-2024 ചൊവ്വ)

ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സാമ്പത്തികനേട്ടത്തിന് സാധ്യത. കന്നി: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കണമെന്ന തീരുമാനം വിജയത്തിലേക്ക് നയിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. തുലാം: വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും ഇന്ന്. വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യവും നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. ധനു: ഇന്നത്തെ ദിവസം…

നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിലൊരുങ്ങുന്ന മാത്യു തോമസ് നായകനാകുന്ന ചിത്രം “നൈറ്റ് റൈഡേഴ്‌സ്” ഷൂട്ടിംഗ് ആരംഭിച്ചു

മലയാള സിനിമയിൽ മുപ്പത്തി അഞ്ചോളം ചിത്രങ്ങളുടെ ചിത്രസംയോജകൻ ആയി കഴിവ് തെളിയിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന നൈറ്റ് റ്റ് റൈഡേഴ്‌സിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയോൾ തരംഗമായിരുന്നു. പാലക്കാട്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ അറുപതു ദിവസത്തോളം ചിത്രീകരണമുണ്ടാകും. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മീനാക്ഷി ഉണ്ണികൃഷ്ണനും നൈറ്റ്…

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ബംഗ്ലാദേശി അമേരിക്കക്കാർ ട്രംപിനോട് അഭ്യര്‍ത്ഥിച്ചു

വാഷിംഗ്ടൺ : ബംഗ്ലാദേശിലെ മത-വംശീയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ബംഗ്ലാദേശി അമേരിക്കൻ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ക്രിസ്ത്യാനികളുടെയും സഖ്യം നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം ഇസ്ലാമിസ്റ്റ് ശക്തികൾ ഉയർത്തുന്ന “അസ്തിത്വ ഭീഷണി”യാണെന്ന് അവര്‍ വിശേഷിപ്പിച്ചു. നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടവിലാക്കിയ മുൻ ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ സംഘം എടുത്തുകാട്ടി. ദേശീയ പതാകയെ അനാദരിച്ചുവെന്നാരോപിച്ചാണ് ദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചാറ്റോഗ്രാമിലെ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ചെയ്തു. അടുത്ത വാദം 2025 ജനുവരി 2 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ആഗോള സ്ഥിരതയെ ബാധിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ദക്ഷിണേഷ്യയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതിലൂടെ ബംഗ്ലാദേശ് സമൂലവൽക്കരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് അവരുടെ അപേക്ഷയിൽ സഖ്യം മുന്നറിയിപ്പ് നൽകി. ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ വിശാലമായ പീഡനം പരിഹരിക്കണമെന്നും അവർ…

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്‍ഷമാകട്ടെ 2025: പി. പി. ചെറിയാന്‍

രണ്ടായിരത്തി ഇരുപത്തിനാല് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍ക്കു നാം സാക്ഷിയാകേണ്ടി വന്നു.പശ്ചിമേഷ്യയിലും യുക്രൈനിലും ദീർഘ നാളുകളായി തുടരുന്ന യുദ്ധങ്ങൾ ആഭ്യന്തര,വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് പ്രക്രതി ദുരന്തങ്ങൾ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം 2024ൽ ഫ്രാൻസിലെ പാരീസ് സമ്മർ ഒളിമ്പിക്സ് ,. ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ ഫലം ,സാങ്കേതികവിദ്യയിൽ നിരവധി വലിയ മുന്നേറ്റങ്ങൾ,പ്രത്യേകിച്ച് കൃത്രിമബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം ,കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ സംഘട്ടനങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ…

കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു

ഒക്ലഹോമ: കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്ലഹോമയിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാളസിൽ) ഗ്രേസി കോശി (ഒക്ലഹോമ). മരുമക്കൾ : മിനി വർഗീസ്, സൈലസ് കോശി, ജോളി വർഗീസ്. കൊച്ചുമക്കൾ : ഡോ. ഷീന ജോൺ, ഡോ.ഷെറിൻ ജോൺ, ആഷ്‌ലി വർഗീസ്, ബ്രാഡ് ലി കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്. പൊതുദർശനം: ജനുവരി 2 വ്യാഴം വൈകിട്ട് 5 മുതൽ 8 വരെ സ്മിത്ത് & ടർണർ ഫ്യൂണറൽ ഹോമിൽ ( 201 E. Main St, Yukon, OK 73099) മെമ്മോറിയൽ സർവീസ് : ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഒക്ലഹോമ മാർത്തോമ്മാപള്ളിയിൽ (5609…

ഡാളസിലെ ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്തു കവർച്ച, പ്രതികളെ പോലീസ് തിരയുന്നു

ഡാലസ് – ഈസ്റ്റ് ഡാളസിലെ ഒരു ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്തു. പ്രതികളെ പോലീസ് തിരയുന്നു. ഗസ് തോമസ്‌സണിലെയും ഫെർഗൂസൺ റോഡിലെയും എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ജ്വല്ലറി ബിസിനസ്സായ ജോയേരിയ പ്രിൻസെസയിലെ ജ്വല്ലറിയാണ് നാല് പ്രതികൾ തകർത്തത് 30 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ  പ്രതികൾ സ്വർണച്ചങ്ങലയും മറ്റ് ആഭരണങ്ങളും തട്ടിയെടുത്തത് . മോഷണം പോയ ഒരു ചെയിനിന് 15,000 ഡോളർ വിലവരുമെന്ന് കടയുടെ ഉടമ പറഞ്ഞു. സംശയിക്കുന്നവരിൽ നാലുപേരിൽ മൂന്ന് പേർ ഈ സമയം മുഖംമൂടി ധരിച്ചിരുന്നു,അഞ്ചാം പ്രതി ലുക്ക്ഔട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയും തങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റോർ ഉടമകൾ പറയുന്നു. ഒരു വാഹനത്തിന്റെ ഭാഗിക ലൈസൻസ് പ്ലേറ്റ് ചിത്രം ഡാളസ് പോലീസ് അന്വേഷകർക്ക് നൽകി. പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം, ഹൂസ്റ്റണിലെ എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ഒരു ജ്വല്ലറിയിലും…

സി.പി.എമ്മിൻ്റെ ഹിന്ദുത്വ അജണ്ടകളെ ചെറുക്കും : തൗഫീഖ് മമ്പാട്

മലപ്പുറം : കേരളത്തിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്‌ലിം സമുദായത്തെ ഭീകരവൽകരിക്കുന്ന രീതിയിൽ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവർത്തിത്വത്തെ തകർക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ തൗഫീഖ് മമ്പാട്.മലപ്പുറം മലബാർ ഹൗസിൽ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്സ് ക്യാമ്പ് ) യുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈൻ, അഷ്‌റഫ്‌ കീഴ്പറമ്പ്, ജാബിർ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈൽ. പി പി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മൽ. കെ പി, സാബിക് വെട്ടം, യാസിർ കൊണ്ടോട്ടി, എം ഐ അനസ്…

കലൂര്‍ സ്റ്റേഡിയം ഗാലറിയില്‍ നിന്ന് കാല്‍ വഴുതി വീണ ഉമാ തോമസ് എം എല്‍ എയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച (ഡിസംബർ 29, 2024) വൈകുന്നേരമാണ് സംഭവം. ഗുരുതരമായി രക്തസ്രാവം ഉണ്ടായ എം എല്‍ എയെ സന്നദ്ധപ്രവർത്തകരും മറ്റുള്ളവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെൻ്റിലേറ്റർ സപ്പോർട്ടിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 15 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കോൺക്രീറ്റ് ഗ്രൗണ്ടിൽ തലയിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് എംഎൽഎ വേദിയിലേക്ക് എത്തിയത്. മന്ത്രി സജി ചെറിയാനെ കണ്ടപ്പോള്‍ സംസാരിക്കാനായി അടുത്ത് ചെന്നപ്പോഴാണ് ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ തട്ടി താഴേക്ക് മറിഞ്ഞ് വീണത്. ഏറ്റവും കൂടുതൽ നർത്തകർ (ഏകദേശം 12,000 പേർ) ഗിന്നസ് ബുക്കിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ നടന്ന ‘മൃദംഗ നാദം’…

നക്ഷത്ര ഫലം (30-12-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും സ്നേഹിതമാരില്‍ നിന്നും നേട്ടത്തിനും നിങ്ങൾക്ക് യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി…

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…