വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു. 38 അംഗ ജില്ല കമ്മിറ്റി അംഗങ്ങളെയും സമ്മേളനത്തിൽ വച്ച് തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സമ്മേളനത്തിൽ ജില്ല വികസനത്തിനുള്ള ആവശ്യങ്ങളും മലപ്പുറം ജില്ല വിഭജിക്കാനുള്ള പ്രമേയവും അവതരിപ്പിക്കുകയും സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്റെ അവതരണവും വിശദമായ ചർച്ചയും നടന്നു.

സി- ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി

സിജിയിലേക്ക് പുതുതായി പ്രവർത്തകരെ കൊണ്ടുവരുന്ന പദ്ധതിയായ സി – ഇൻഡക്ഷൻ്റെ സംസ്ഥാന തല ഉൽഘാടനം ഡിസംബർ 02 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു. പരിപാടി പ്രമുഖ വിദ്യാഭ്യാസ പരിശീലകനായ മുഹമ്മദ് ഐക്കൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന് പുറമ കാസർകോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്തെ മറ്റു ജില്ലകളിലും കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും തുടർ ദിനങ്ങളിൽ പ്രസ്തുത പരിപാടി നടക്കും. രണ്ടാംഘട്ട സി-ഇൻഡക്ഷൻ പരിപാടിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക events.cigi.org കൂടുതൽ വിവരങ്ങൾക്ക് : +918086661538

ഇന്ത്യന്‍ നേവിയുടെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യും: വൈസ് അഡ്മിറൽ വി ശ്രീനിവാസ്

കൊച്ചി: വില്ലിംഗ്ഡൺ ഐലൻഡിലെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യപ്പെടുമ്പോൾ കൂടുതൽ കപ്പലുകൾക്ക് ഇവിടത്തെ നേവൽ ബേസിൽ നിര്‍ത്താന്‍ കഴിയുമെന്ന് സതേൺ നേവൽ കമാൻഡിൻ്റെ (എസ്എൻസി) ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. നാവികസേനയുടെ കപ്പലുകൾക്കുള്ള ബെർത്തിംഗ് സ്ഥലത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത് വലിയ തോതിൽ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേവി ദിനാചരണത്തിൻ്റെ ഭാഗമായി നാവികസേനയുടെ കപ്പലായ ഐഎൻഎസ് ഷാർദുലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 1972 ഡിസംബർ 4 ന് ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണത്തിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 4 ന് നേവി ദിനം ആചരിക്കുന്നു. നാവിക കപ്പലുകളിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന ഇതര ഇന്ധന ഓപ്ഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് നാവികസേന പരിസ്ഥിതി സൗഹൃദ ഇന്ധന…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

കൊച്ചി: തിങ്കളാഴ്ച (ഡിസംബർ 2) തായ്‌ലൻഡിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 14 അപൂർവയിനം പക്ഷികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്ത് എന്നിവരുടെ പക്കൽ നിന്നാണ് പക്ഷികളെ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നു വന്ന ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളില്‍ ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ 14 അപൂർവയിനത്തിൽപ്പെട്ട പക്ഷികളെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. ഓരോന്നിനും 25,000 മുതൽ 2 ലക്ഷം രൂപ വരെ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സ്വര്‍ണ്ണം കടത്തുന്നവരാണെന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പെട്ടികളില്‍ നിന്ന് ചിറകടി ശബ്ദം കേട്ടത്. പിടികൂടിയ പക്ഷികളില്‍ ഭക്ഷണം നൽകി സംരക്ഷിക്കേണ്ടവയും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നവയും ഉണ്ടായിരുന്നു. നടപടികൾക്ക് ശേഷം പക്ഷികളെ ബാങ്കോക്കിലേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥര്‍…

‘സബർമതി റിപ്പോർട്ട്’ മറച്ചുവെച്ച സത്യങ്ങൾ വെളിപ്പെടുത്തുന്നു: ഹേമമാലിനി

മഥുര: ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ നടന്ന ട്രെയിൻ കത്തിക്കൽ സംഭവത്തിന് പിന്നിലെ സത്യം തുറന്നുകാട്ടുന്നത് ‘ദി സബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി സിനിമയാണെന്ന് ബിജെപി എംപിയും പ്രശസ്ത നടിയുമായ ഹേമമാലിനി. ഞായറാഴ്ച പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ ഇടവേളയിൽ തൻ്റെ പാർലമെൻ്റ് മണ്ഡലമായ മഥുര സന്ദർശിക്കുന്നതിനിടെ, രൂപം സിനിമാ ഹാളിൽ അവര്‍ ചിത്രത്തിൻ്റെ മാറ്റിനി ഷോ കണ്ടു. പിന്നീട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ‘സബർമതി റിപ്പോർട്ട്’ വളരെ നല്ല സിനിമയാണെന്നും സംഭവത്തെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ഏക്താ കപൂർ നിർമ്മിച്ച് ധീരജ് സർണ സംവിധാനം ചെയ്ത ‘ദ സബർമതി റിപ്പോർട്ട്’ ഈ വർഷം നവംബർ 15 നാണ് റിലീസ് ചെയ്തത്. 2002-ലെ ഗോധ്ര ട്രെയിൻ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ വിക്രാന്ത് മാസി, റാഷി ഖന്ന, റിധി ദോഗ്ര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. “ഇത് വളരെ…

പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം: ഹമീദ് വാണിയമ്പലം

ദോഹ : പ്രവാസികളുടെ പ്രശ്‍നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിർമ്മാണ സഭകളിൽ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ ഉണ്ടാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. അതിനാവശ്യമായ നിയമ ഭേദഗതികൾ കൊണ്ടുവരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സര്‍വീസ് കാര്‍ണിവലിന്റെ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് പ്രവാസം വലിയ പ്രതിസന്ധിയിലൂടെയാണ്‌ കടന്നു പോകുന്നത്. സ്വദേശി വത്കരണം വ്യാപകമാകുന്നു. അതിവൈദഗ്ദ്യമുള്ളവര്‍ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടു വരുന്നത് . കുടിയേറ്റം വര്‍ദ്ധിക്കുന്ന ഈ കാലത്ത് പുതിയൊരു തൊഴില്‍ സംസ്കാരം രൂപപ്പെടുത്തിയെടുത്ത് വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഗുണമേന്മയുറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണണം. അല്ലാത്ത പക്ഷം നമ്മുടെ നാട്ടില്‍ നിന്ന് വരുന്നവര്‍ പിന്തള്ളപ്പെടും. ജോലി നഷ്ടമായി മടങ്ങുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നു അദ്ദേഹം…

പഞ്ചാബ് മലർകോട്‌ലയിലെ സിഖുകാർ മസ്ജിദ് നിർമ്മാണത്തിനായി ഭൂമി സംഭാവന ചെയ്തു

പഞ്ചാബ്: നഗരത്തിലെ സിഖ് കമ്മ്യൂണിറ്റി അംഗങ്ങൾ പ്രാദേശിക മുസ്ലീം സമുദായത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യം പരിഹരിച്ച് പള്ളി നിർമ്മാണത്തിനായി നിരവധി ഏക്കർ സ്ഥലം സംഭാവന ചെയ്തു. ഇന്ത്യയിലുടനീളം ഇസ്‌ലാമോഫോബിയ വർദ്ധിച്ചു വരുന്ന സമയത്ത് ഇങ്ങനെയൊരു സംഭവം വളരെ പ്രാധാന്യമർഹിക്കുന്നു. ഭൂമി വിട്ടുനൽകാനുള്ള വാഗ്ദാനം സിഖ് സമുദായാംഗങ്ങൾ അനുകൂലിക്കുക മാത്രമല്ല സ്വാഗതം ചെയ്യുകയും ചെയ്തു. പ്രാദേശിക സിഖ് നിവാസിയായ അമർജിത് സിംഗ് ആവശ്യത്തിൻ്റെ അടിയന്തിരത ഊന്നിപ്പറഞ്ഞു. “വർഷങ്ങളായി, മലർകോട്‌ലയിലെ ഉമറാബാദ്, അമർഗഡ് പ്രദേശങ്ങളിൽ, മുസ്ലീം നിവാസികൾ ആരാധനയ്ക്കായി സ്ഥലമില്ലാതെ തുറസ്സായ മൈതാനത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് ഞങ്ങളെ എല്ലാവരെയും ആശങ്കപ്പെടുത്തി. അതുകൊണ്ട്, സിഖ് സമൂഹം മുന്നോട്ട് വന്ന് സഹായിക്കാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു. ഭൂമിയുടെ വില വളരെ കൂടുതലാണെന്നും, എന്നാൽ പള്ളിക്ക് സ്ഥലം നൽകിയതിനെതിരെ പ്രതിഷേധിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ലെന്നും സിംഗ് കൂട്ടിച്ചേർത്തു. ഈ പ്രവൃത്തിയിൽ പ്രദേശത്തെ മുസ്ലീങ്ങൾ അഗാധമായ…

രാമക്ഷേത്ര സമുച്ചയത്തിൽ ഭക്തർക്കായി ആശുപത്രി തുറക്കും; അപ്പോളോ ഡോക്ടർമാർ സേവനം നൽകും

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് രാമഭക്തർക്കായി ഒരു പുതിയ സംരംഭം ആരംഭിച്ചു. ഇനി ക്ഷേത്ര പരിസരത്ത് ഭക്തർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശങ്കപ്പെടേണ്ടതില്ല. അപ്പോളോ ഓർഗനൈസേഷൻ്റെ കീഴില്‍ രാം മന്ദിർ സമുച്ചയത്തിൽ ആശുപത്രി തുറക്കും. അപ്പോളോ ഡോക്‌ടർമാർ ഈ ആശുപത്രിയിൽ അവരുടെ സേവനം ലഭ്യമാക്കും, 80,000 ത്തിലധികം ഭക്തരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്. ഉത്സവകാലത്ത് ഇത് വർദ്ധിക്കുന്നു. രാമക്ഷേത്രത്തിൽ പ്രവേശിക്കാൻ, സന്ദർശകർക്ക് സുഗ്രീവ് കോട്ടയിൽ നിന്ന് രാമജന്മഭൂമി പാതയിലേക്ക് 1500 മീറ്ററോളം നടക്കണം. ഈ സമയത്ത് ഭക്തർക്ക് ചൂടോ തണുപ്പോ കാരണം അസുഖം വന്നാല്‍ ചികിത്സ ആവശ്യമാണ്. ഇപ്പോൾ രാമജന്മഭൂമി കോംപ്ലക്‌സിൽ തന്നെ പ്രത്യേക തീർത്ഥാടന സൗകര്യ കേന്ദ്രം തുറക്കും, അവിടെ ഭക്തർക്ക് പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കും. രാമജന്മഭൂമി സമുച്ചയത്തിൽ ഏകദേശം 3000 ചതുരശ്ര അടിയിൽ അപ്പോളോ ഗ്രൂപ്പ് എമർജൻസി ഹെൽത്ത് കെയർ സെൻ്റർ തുറക്കുമെന്ന് ട്രസ്റ്റ്…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റിൽ അജീഷ് സൈമൺ, അമീർ സഖ്യം ലെവൽ വണ്ണിൽ വിജയികളായി. ഫൈസൽ സലിം മുഹമ്മദ് , സ്മിജോ ബേബി സഖ്യമാണ് ലെവൽ ടൂ വിജയികൾ . ആവേശകരമായ മത്സരത്തിൽ അർജുൻ , സുജിത് സാമുവേൽ സഖ്യം ലെവൽ വൺ റണ്ണേഴ്‌സ് അപ്പ് ആയപ്പോൾ ജുബിൻ, അർജുൻ സഖ്യം ലെവൽ ടൂ റണ്ണേഴ്‌സ് അപ്പ് ആയി. കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ അപ്പ്രൂവ്ഡ് അമ്പയർ ഷാനിൽ അബ്ദുൽ റഹീം മുഖ്യ അതിഥിയായി പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്ത സമ്മാനദാന ചടങ്ങിന് ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത്‌…

ജില്ലയെ അപരവത്കരിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയത്തെ മലപ്പുറം ചെറുത്തു തോൽപ്പിക്കും: റസാഖ് പാലേരി

മലപ്പുറം : മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുക എന്ന സംഘപരിവാർ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി പി എം മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, മലപ്പുറത്തെ വർഗീയ ചാപ്പകുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ എതിര്‍ക്കുകയും ആരെല്ലാം ചാപ്പകുത്തിയാലും സാമൂഹ്യനീതിയുടെ പോരാട്ടത്തിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ പ്രതിരോധിക്കാൻ സമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടതിന്റേതാണ് തൃശ്ശൂരിൽ കണ്ട ഉദാഹരമെന്നും, സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന നിലയിൽ വെൽഫെയർ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ ആരംഭിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരികുജയായിരുന്നു റസാഖ്‌ പാലേരി. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം…