പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു. വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും, ഭാര്യ: ശ്യാമളാ നായർ മക്കൾ : റാണി…

ന്യായാധിപന്‍ വിടപറഞ്ഞു: ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍; ശുദ്ധജലം വിതരണം ചെയ്യണമെന്ന് ഉത്തരവിട്ടത് 10 വർഷം മുമ്പ്

എടത്വ: പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിട പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക് സാധിക്കാതെ വരുന്നതു മൂലം പ്രദേശവാസികൾക്ക് കൂടിനീര് പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. തലവടി തെക്കെ കരയിലെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള നല്കിയ ഹർജിയെ തുടർന്ന് 2014 ജൂലൈ 7ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് ആര്‍ നടരാജൻ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ ഉത്തരവ് നടപ്പിലാക്കുകയോ ഈ പ്രദേശത്ത് പൊതുടാപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വേനൽക്കാലത്ത് ജലം പണം കൊടുത്ത് വാങ്ങുകയാണ്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശത്തെ…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ് , രമ്യ അജി , അജൂബ് ഭദ്രൻ , ആൻസി, സുമയ്യ , മാലിനി, എന്നിവരാണ് ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ ക്യാൻസർ സൊസൈറ്റി പ്രതിനിധി അബ്ദുല്ല ബുച്ചീരി, കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി അംഗം ഷഹീൻ മഞ്ഞപ്പാറ, മുഹറഖ് ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷഫീഖ്, ഏരിയ ട്രഷറർ അജി അനുരുദ്ധൻ, ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ, ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

പ്രൗഢമായി മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങ്‌ മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ആത്മീയതയാണ് കർമങ്ങളുടെ അന്തസത്തയെന്നും സൂക്ഷമതയും ഭയഭക്തിയുമാവണം വിശ്വാസികളുടെ അടയാളമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച സി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, പി പി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പാറന്നൂർ, വി എം കോയമാസ്റ്റർ, ഹനീഫ് മൗലവി ആലപ്പുഴ എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത…

കുടുംബ ഖുർആൻ മജ്‌ലിസ് ആരംഭിച്ചു

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഖുർആൻ പഠന വേദിയായ “കുടുംബ ഖുർആൻ മജ്‌ലിസ്” ആരംഭിച്ചു. ബിൻ ഉംറാനിൽ നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സംഘടിപ്പിച്ച ഖുർആൻ പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. സോണൽ പ്രസിഡണ്ട് അബ്ദുൽഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. ഷമീർ വി.കെ ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ചടങ്ങ് നിയന്ത്രിച്ചു. അബ്ദുൽ കബീർ ഇ.കെ, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുജീബ് റഹ്‌മാൻ, സുഹൈൽ ടി, അബ്ദുസമദ് എ.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു

ഖത്തര്‍: മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നും നേതൃത്വങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഏരിയ നേതൃത്വങ്ങൾക്കുമായി നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു. നുഐജയിൽ വെച്ച് നടന്ന സംഗമം നടുമുറ്റം ഖത്തർ പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. നടുമുറ്റത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിലും പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും കേന്ദ്ര ഏരിയ നേതൃത്വങ്ങളുടെ പങ്ക് അഭിനന്ദനീയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. നടുമുറ്റത്തിൻ്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെയും വളർച്ചയെയും സമഗ്രമായി വിശദീകരിച്ച് നടുമുറ്റം നാൾവഴികൾ എന്ന തലക്കെട്ടിൽ നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും നടുമുറ്റം മുൻ പ്രസിഡൻ്റുമായ ആബിദ സുബൈർ സംസാരിച്ചു. ഓരോ വ്യക്തിയിലും നല്ല നേതൃത്വത്തെ എങ്ങനെ വളർത്തിയെടുക്കാമെന്ന് റൈസ് ആൻഡ് ലീഡ്സ് എന്ന തലക്കെട്ടിലൂടെ ജോളി തോമസ് സദസ്സിനോട് സംവദിച്ചു. സദസ്സിനെ കൂടുതൽ സൌഹൃദവത്കരിച്ചുകൊണ്ട് നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമത് തസ്നീം…

‘വീടിന് പുറത്തിറങ്ങരുത്, ഒരു ടോർച്ച് കൂടെ കരുതുക’: യു കെയില്‍ 30 ലക്ഷം പേർക്ക് റെയില്‍‌വേയുടെ മുന്നറിയിപ്പ്

തുഫാ ദറാഗിനെ തുടർന്ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങൾക്ക് റെയിൽവേ ജാഗ്രതാ നിർദ്ദേശം നൽകി. ദുരിത ബാധിത പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണും അപകടമുണ്ട്. സൗത്ത് വെയിൽസിലും പടിഞ്ഞാറൻ ഇംഗ്ലണ്ടിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ല. വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ടോർച്ച്, ബാറ്ററികൾ, പവർ പാക്ക് തുടങ്ങിയ അവശ്യ സാധനങ്ങൾ കൈയിൽ കരുതാൻ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. യുകെ: അയർലൻഡിലും യുകെയിലും വീശിയടിച്ച ദറാഗ് കൊടുങ്കാറ്റ് ഇപ്പോൾ മാരകമായി മാറിയിരിക്കുന്നു. കാറ്റിൻ്റെ വേഗം മണിക്കൂറിൽ 90 മൈലിലെത്തിയിട്ടുണ്ട്. ശനിയാഴ്ച വെയിൽസിൻ്റെയും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിൻ്റെയും ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് എത്തിയതിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണും അപകടമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച കൊടുങ്കാറ്റ് മുന്നറിയിപ്പ്…

ഡിജിറ്റല്‍ ഇന്ത്യ: ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ തകർപ്പൻ പുരോഗതി കൈവരിച്ചുകൊണ്ട് ഡിജിറ്റൽ പരിവർത്തനത്തിലെ ആഗോള നേതാവായി ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിക്കുന്നു. 138.34 കോടി ആധാർ നമ്പറുകൾ ജനറേറ്റ് ചെയ്തതായി അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു , ഇത് സാങ്കേതികമായ ഉൾപ്പെടുത്തലിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. ആധാറിൻ്റെ വൻതോതിലുള്ള സ്വീകാര്യതയ്‌ക്കൊപ്പം, ഡിജി ലോക്കർ, ഡിക്ഷ, യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് പുനർനിർമ്മിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകി. ആധാർ: ഇന്ത്യയുടെ നട്ടെല്ല് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നാഴികക്കല്ലുകൾ കൈവരിക്കുന്നു ഒരു സവിശേഷ ഐഡൻ്റിറ്റി സംവിധാനമായ ആധാർ, ഇന്ത്യക്കാർ, സർക്കാർ, സ്വകാര്യ മേഖലാ സേവനങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യുന്നുവെന്ന് പരിവർത്തനം ചെയ്യുന്നതിൽ നിർണായകമാണ്. നിലവിൽ, 138.34 കോടി ആധാർ നമ്പറുകൾ സൃഷ്ടിച്ചു , ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ബയോമെട്രിക് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനങ്ങളിലൊന്നായി…

24 വർഷം സിറിയ ഭരിച്ച ബാഷർ അൽ അസദിന്റെ പതനം?

സിറിയയിൽ 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് ശേഷം വിമതർ രാജ്യം മുഴുവൻ പിടിച്ചെടുത്തു. അതേ സമയം, പ്രസിഡൻ്റ് ബാഷർ അൽ അസദ് കുടുംബത്തോടൊപ്പം രാജ്യം വിട്ടു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അഞ്ചു ലക്ഷത്തോളം പേർ മരിച്ചു. 2011 മുതൽ സിറിയയിൽ നടന്ന ആഭ്യന്തരയുദ്ധം ബശ്ശാർ അൽ അസദിൻ്റെ അധികാരം അവസാനിപ്പിച്ചു. വിമതർ രാജ്യം മുഴുവൻ പിടിച്ചെടുത്തു. അതേസമയം, ബാഷർ അൽ അസദ് കുടുംബത്തോടൊപ്പം രാജ്യം വിടുകയും ചെയ്തു. ആരാണ് ബശ്ശാർ അൽ-അസാദ്? അദ്ദേഹത്തിൻ്റെ ഭരണം എങ്ങനെയാണ് അവസാനിച്ചത്? 1965 സെപ്തംബർ 11ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലാണ് ബാഷർ അൽ അസദ് ജനിച്ചത്. ബാഷർ അൽ അസദ് കുട്ടിക്കാലം മുതൽ ശാന്തനും ലജ്ജാശീലനുമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സൈന്യത്തിലും താൽപ്പര്യമില്ലായിരുന്നു. ഡമാസ്കസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം സൈന്യത്തിൽ ഡോക്ടറായി. ഇതിനുശേഷം ലണ്ടനിൽ നേത്ര രോഗവിദഗ്ദ്ധനായി ജോലി ചെയ്യാൻ…

സിറിയയില്‍ ഒരു പുതിയ യുഗത്തിൻ്റെ തുടക്കം: ബാഷര്‍ അല്‍-അസദ് കുടുംബത്തിന്റെ അര നൂറ്റാണ്ട് ഭരണത്തിന് അന്ത്യം കുറിച്ച് വിമത ഗ്രൂപ്പ്

ഡമാസ്കസ്: ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ നേതൃത്വത്തിലുള്ള വിമതർ ഡമാസ്‌കസിനെ മോചിപ്പിച്ചതായി പ്രഖ്യാപിച്ചു. 50 വർഷത്തെ അടിച്ചമർത്തലിനും 13 വർഷത്തെ പോരാട്ടത്തിനും ശേഷം ഞങ്ങൾ ഒരു പുതിയ യുഗത്തിൻ്റെ തുടക്കം പ്രഖ്യാപിക്കുകയാണെന്നും അവര്‍ പ്രസ്താവനയിൽ പറഞ്ഞു. അസദ് ഭരണകൂടത്തിൻ്റെ അന്ത്യം ആഘോഷിക്കാൻ തലസ്ഥാനത്ത് സാധാരണക്കാരും പോരാളികളും തെരുവിലിറങ്ങി. ബശ്ശാർ അൽ അസദിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം രാജ്യം വിട്ടു. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ സിറിയയിൽ ഒരു ശക്തി ശൂന്യത സൃഷ്ടിച്ചു, ഇത് കൂടുതൽ അസ്ഥിരത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. 54 വർഷം മുമ്പ് 1971ൽ പിതാവ് ഹഫീസ് അൽ അസദിനൊപ്പം അസദ് കുടുംബത്തിൻ്റെ ഭരണം ആരംഭിച്ചു. 2000ൽ പിതാവിൻ്റെ മരണത്തെ തുടർന്നാണ് ബഷർ അധികാരമേറ്റത്. തുടക്കത്തിൽ ഒരു പരിഷ്കരണവാദി നേതാവായി കണ്ട അസദിൻ്റെ ഭരണം താമസിയാതെ സ്വേച്ഛാധിപത്യത്തിലേക്ക് മാറി. ലക്ഷക്കണക്കിന് ആളുകൾക്ക്…