ഖത്തര്‍: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും അന്താരാഷ്ട്ര വിഷയങ്ങളില്‍ ധീരമായ നിലപാടെടുക്കുകയും ചെയ്യുന്ന ഖത്തറില്‍ പ്രവാസ ജീവിതം നയിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും ദേശീയ ദിനാഘോഷവേളയില്‍ രാഷ്ട്ര ശില്പികള്‍ക്കും ഭരണാധികാരികള്‍ക്കും ആശംസ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മജീദലി അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, സര്‍വീസ്സ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന്‍ അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദിന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ…
Day: December 19, 2024
വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫ് അപര്യാപ്തത: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നൽകി
മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, മാജിത ഉമ്മത്തൂർ, മണ്ഡലം കമ്മിറ്റിയംഗം ഖൈറുന്നീസ, എംവി ഹാജറ തുടങ്ങിയവർ മലപ്പുറത്ത് നടന്ന അദാലത്തിൽ പങ്കെടുത്തു.
എഫ്. ഡി. സി. എ വസ്തുതാന്വേഷണ സംഘം മുനമ്പം സന്ദർശിച്ചു
എഫ്. ഡി. സി എ (ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റി) വസ്തുതാന്വേഷണ സംഘം മുനമ്പം പ്രദേശം സന്ദർശിച്ചു. കോട്ടപ്പുറം അതിരൂപത വികാരി ജനറൽ ഫാദർ റോക്കി റോബിൻ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവരുമായി സംഘം ചർച്ച നടത്തി. എഫ്. ഡി. സി എ ചെയർമാൻ പ്രൊ. കെ. അരവിന്ദാക്ഷൻ, വൈസ് ചെയർമാൻ ഫാദർ പോൾ തേലക്കാട്ട് ഓർഗനൈസിംഗ് സെക്രട്ടറി ടി കെ ഹുസൈൻ, സെക്രട്ടറിമാരായ അഡ്വ. പി എ പൗരൻ, സമദ് കുന്നക്കാവ്, പി. അംബിക, ട്രഷറർ നൗഷാദ് സി എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആനന്ദ് കൊച്ചുകുടി, പി. എ പ്രേംബാബു, ഷകീൽ മുഹമ്മദ്, സുഹൈൽ ഹാഷിം എന്നിവർ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വർഷാ വാസുദേവിന്റെ സംവിധാനത്തിൽ ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്,…
എടത്വ സിഎച്ച്എസിയിൽ എടത്വ വികസന സമിതിയുടെ നില്പ് സമരം 21ന്
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 21ന് രാവിലെ 8.30ന് സംഘടിപ്പിക്കുന്ന നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം മുഖ്യ സന്ദേശം നല്കും. ഇത് സംബന്ധിച്ച് നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം , വൈസ്പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചന്‍ കളങ്ങര, എക്സിക്യൂട്ടീവ് അംഗം സാബു മാത്യു കളത്തൂർ എന്നിവർ പങ്കെടുത്തു. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ…
കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാലിഫോർണിയ:പക്ഷിപ്പനിയെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സംസ്ഥാനത്തിന് പുറത്തുള്ള ഒരു മനുഷ്യനിൽ ആദ്യത്തെ “ഗുരുതരമായ” കേസ് കണ്ടെത്തിയ അതേ ദിവസമാണ് പ്രഖ്യാപനം. ന്യൂസോമിൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലന റോസ് പറയുന്നതനുസരിച്ച്, കൊളറാഡോ ഒരു കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കാലിഫോർണിയയെ മാറ്റുന്നു.ന്യൂസോമിൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലന റോസ് പറഞ്ഞു “വ്യക്തികളുടെയും സ്വത്തിൻ്റെയും സുരക്ഷയ്ക്ക് അത്യന്തം അപകടകരമായ അവസ്ഥയിലാണ്. പക്ഷിപ്പനി വ്യാപനത്തെ പരാജയപ്പെടുത്താൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്.ഗവർണർ ഗാവിൻ ന്യൂസോം മുന്നറിയിപ്പ് നൽകി.പക്ഷിപ്പനി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടാൻ പ്രാദേശിക അധികാരികൾ അപര്യാപ്തമാണ്,” ന്യൂസോം തൻ്റെ പ്രഖ്യാപനത്തിൽ പറഞ്ഞു. മാർച്ച് മുതൽ കാലിഫോർണിയയിൽ 34 മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഡയറി ഫാമുകളിൽ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്ന്…
2024-ലെ മിസ് ഇന്ത്യ യുഎസ്എ കിരീടം ഇന്തോ-അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ സ്വന്തമാക്കി
വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 19 കാരിയായ കെയ്റ്റ്ലിൻ. “എൻ്റെ കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും സ്ത്രീ ശാക്തീകരണത്തിലും സാക്ഷരതയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” കെയ്റ്റ്ലിൻ ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ കഴിഞ്ഞ 14 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനർ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും അവൾ ആഗ്രഹിക്കുന്നു. ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്‌സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിസിൽ നിന്നുള്ള സംസ്‌കൃതി ശർമ്മ മിസിസ് ഇന്ത്യ യു എസ് എയും വാഷിംഗ്ടണിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യു എസ് എ ആയും തിരഞ്ഞെടുക്കപ്പെട്ടു. റിജുൽ…
60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിടെ അമിത ബലപ്രയോഗം നടത്തിയ ഫോർട്ട് വർത്ത് ഓഫീസറെ പിരിച്ചുവിട്ടു
ഫോർട്ട് വർത്ത്(ടെക്സാസ്): 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥൻ അമിത ബലപ്രയോഗം നടത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്മെൻ്റ് അതിൻ്റെ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജൂൺ അവസാനത്തോടെ ഡ്യൂട്ടിയിലായിരിക്കെ നടന്ന സംഭവത്തിൽ ഭരണപരമായ അന്വേഷണത്തെ തുടർന്ന് മാത്യു ക്രൂഗർ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത് . പോലീസുമായുള്ള ആശയവിനിമയങ്ങൾ റെക്കോർഡ് ചെയ്യുകയും അത് തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന കരോലിൻ റോഡ്രിഗസും തത്സമയ സ്ട്രീമിംഗിൽ ആ രംഗത്തുണ്ടായിരുന്നു. ബോഡി ക്യാമറ ഫൂട്ടേജിൽ ഉദ്യോഗസ്ഥൻ പട്രോളിംഗ് കാറിൽ നിന്ന് പുറത്തിറങ്ങുന്നതും റോഡ്രിഗസിനെ അഭിസംബോധന ചെയ്ത് “കരോലിന ഞങ്ങൾ തിരക്കിലാണ്” എന്ന് പറയുന്നത് കാണിച്ചു. സെക്കൻഡുകൾക്ക് ശേഷം, ഓഫീസർ അവളോട് തെരുവിലൂടെ നീങ്ങാം അല്ലെങ്കിൽ അവളെ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നു. റോഡ്രിഗസ് പ്രതികരിക്കുന്നു “നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?” എന്തുകൊണ്ടെന്നും ചോദിക്കുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ…
വേൾഡ് കെ.എം.സി.സി നിലവിൽ വന്നു
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ…
15 വർഷത്തിനിടയിലെ ഇൻഡ്യാനയിലെ ആദ്യവധശിക്ഷ നടപ്പാക്കി
മിഷിഗൺ സിറ്റി, ഇൻഡ്യാന – 15 വർഷത്തിനിടയിലെ ഇൻഡ്യാനയിലെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി. 49 കാരനായ ജോസഫ് കോർകോറനെ സംസ്ഥാനം ബുധനാഴ്ച പുലർച്ചെ മാരകമായ കുത്തിവയ്പ്പിലൂടെയാണ് കൊലപ്പെടുത്തിയത് .2009ന് ശേഷം സംസ്ഥാനം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണ്.1997ൽ കോർകോറൻ നാലുപേരെ കൊന്നതിനായിരുന്നു വധ ശിക്ഷ ലഭിച്ചത്. 1997 ജൂലൈ 26-ന്, കോർകോറൻ തൻ്റെ സഹോദരൻ ജെയിംസ് കോർകോറനൊപ്പം താമസിച്ചു; അവൻ്റെ സഹോദരി കെല്ലി നീറ്റോ; അവളുടെ പ്രതിശ്രുത വരൻ റോബർട്ട് ടർണറും. തൻ്റെ സഹോദരൻ ടർണറും സഹോദരൻ്റെ രണ്ട് സുഹൃത്തുക്കളായ തിമോത്തി ബ്രിക്കറും ഡഗ് സ്റ്റിൽവെല്ലും അവനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ അദ്ദേഹം പ്രകോപിതനായി എന്ന് കോടതി രേഖകൾ പറയുന്നു. തൻ്റെ 7 വയസ്സുള്ള മരുമകളെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ കിടത്തിയ ശേഷം, കോർകോറൻ തൻ്റെ സെമി ഓട്ടോമാറ്റിക് റൈഫിൾ നിറച്ച് സഹോദരനെയും സഹോദരൻ്റെ രണ്ട് സുഹൃത്തുക്കളെയും ടർണറെയും വെടിവച്ചു…