തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റു. ചെങ്കല്‍ ജയൻ നിവാസിൽ ഷിബുവിൻ്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് സംഭവം നടന്നത്. സ്‌കൂൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഇന്നലെ ക്രിസ്മസ് അവധിക്ക് സ്‌കൂളുകൾ അടച്ച സമയത്ത് പല സ്കൂളുകളും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെയായിരുന്നു ആഘോഷം. കുട്ടികളെല്ലാം ആഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുട്ടിയുടെ വലതു കാല്‍പാദാത്തിലാണ് കടിയേറ്റത്. ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. മറ്റ് കുട്ടികളെ പാമ്പ് ആക്രമിച്ചില്ല. പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി തല്ലിക്കൊന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍…
Day: December 21, 2024
ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ നടത്താനിരുന്ന പുതുവത്സര പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു
വയനാട്: ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ വെച്ച് നടത്താനിരുന്ന ‘ബോച്ചെ സണ്‍ഡേ ന്യൂ ഇയര്‍ പാര്‍ട്ടി’ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. മേപ്പാടിയിലാണ് ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂര്‍ സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രദേശവാസികളുടെ പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഈ വർഷം കേരളം ഏറ്റവും രൂക്ഷമായ ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്തിനടുത്താണ് ബോച്ചെ പരിപാടി നടക്കേണ്ടിയിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ന്യൂ ഇയർ പാർട്ടി ആയിരുന്നു അത്. എന്നാൽ സംഭവം അപകടകരമാണെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഇന്നലെ പരിപാടി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതില്‍ പറയുന്നുണ്ട്. പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമോ? : ബ്ലെസ്സൺ ഹ്യൂസ്റ്റൺ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇരുപതോളം ബി ജെ പി എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബില് ജെ പി സിയുടെ പരിഗണക്ക് വിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ അറിയിച്ചു. എന്നാൽ ജെ പി സി യിൽ ആരൊക്കെയുണ്ടാകുമെന്ന് രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. ബി ജെ പിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു വിഷയമായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ലോകസഭയിലും എല്ലാ നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിൽ.…