ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം ചെയ്യുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പരിഭാവനമായ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തഞ്ച് വർഷം പിന്നിടുമ്പോൾ മതേതര ജനാധിപത്യ ഇന്ത്യ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അതിന്റെ ശിൽപി ഡോ. ബി. ആർ. അംബേദ്കറിനെ അപഹസിച്ച് പാർലമെന്റിൽ സംസാരിച്ച രാജ്യത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന കേന്ദ്രമതി ആ സ്ഥാനത്തിരിക്കാൻ ഒട്ടും അർഹനല്ലായെന്നും അദ്ദേഹം ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ആവശ്യപ്പെട്ടു. സവർണതയുടെ മാളത്തിൽ നിന്നും പുറത്ത് ചാടുന്ന ഇത്തരത്തിലുള്ള വിഷ സർപ്പങ്ങൾക്ക് അംബേദ്കറെന്ന് കേൾക്കുന്നത് അരോജകരമായിരിക്കുമെന്നും അതുകൊണ്ട് തന്നെ മതേതര ഇന്ത്യയുടെ കാവൽക്കാർ അംബേദ്കർ എന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുമെന്നും സവർണ്ണ രാഷ്ട്രീയത്തിനെതിരെ…

മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്‌സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള

അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ്‌ ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് “നൈറ്റ് റൈഡേഴ്‌സ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ…

സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു

വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അധ്യക്ഷത വഹിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ലബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

ഷോക്കേറ്റ സഹപാഠികളെ രക്ഷിച്ച മുഹമ്മദ് സിദാനെ ആദരിച്ച് ഐഎൻഎൽ

കോട്ടോപ്പാടം: മണ്ണാർക്കാട് കോട്ടോപ്പാടം അബ്ദു ഹാജി ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ്‌ റജിബ്‌,ശഹജാസ് എന്നിവർക്ക് സ്ക്കൂളിൽ പോകുമ്പോൾ ഷോക്കേറ്റത് ശ്രദ്ധയിൽ പെട്ട മുഹമ്മദ് സിദാന് അവസരോചിതം ഇടപെട്ട് തന്റെ സഹപാഠികൾക്ക് രക്ഷകനായി. ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദാനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു അച്ചിപ്ര മൊമെന്റോ കൈമാറി. ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു റഫീക്ക് കാട്ടുകുളം, മണ്ഡലം നേതാക്കളായ ഉമ്മർ.വി.ടി,ശിഹാബ് മൈലാമമ്പാടം, ബഷീർ പുളിക്കൽ, ഉസ്മാൻ വി.ടി എന്നിവർ സംബന്ധിച്ചു.

കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു

ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്‌ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ ബുധനാഴ്ച വിധിച്ചു. ഫസ്റ്റ് ഡിഗ്രി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ലോറൻസ് ഹെക്കർ കുറ്റസമ്മതം നടത്തി. ന്യൂ ഓർലിയൻസ് അതിരൂപത ലൈംഗിക ദുരുപയോഗ കേസുകളുടെ ഒരു തരംഗവും കൊള്ളയടിക്കുന്ന പുരോഹിതന്മാരെ സഭാ നേതാക്കൾ വളരെക്കാലമായി അവഗണിച്ചു എന്ന ആരോപണവും നേരിടുന്നതിനിടയിലാണ് ഹെക്കറുടെ ശിക്ഷ വരുന്നത്. 1970-കളുടെ മധ്യത്തിൽ ഒരു സ്കൂൾ ടീമിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് മുന്നോടിയായി ഗുസ്തി നീക്കങ്ങളിൽ തനിക്ക് നിർദ്ദേശം നൽകാൻ ഹെക്കർ വാഗ്ദാനം ചെയ്തിരുന്നതായും ഹെക്കർ കുറ്റസമ്മതം നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹെക്കർ അവനെ ബലാത്സംഗം ചെയ്തു. “ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ…

ഡാലസ് മലയാളി അസോസിയേഷന്‍ 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു

ഡാലസ്: ടെക്‌സസിലെ പ്രമൂഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്‌സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി ജോസ് പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കായുള്ള പ്രത്യേക സഹായം, തുടങ്ങിയ രംഗങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ പദ്ധതി കേരളത്തിലെ ലയസ് ക്ലബുകളുമായി സഹകരിച്ചു നടപ്പില്‍ വരുത്തുവാനുള്ള പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദേഹം പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷനുമായി സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചകൊണ്ട് മുന്നോട്ടു പോകുമെന്ന് ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റായ ബിജു ലോസ പറഞ്ഞു. പ്രമുഖ വ്യവസായിയും സാമൂഹ പ്രവര്‍ത്തകനുമായ വര്‍ഗീസ് ചാമത്തില്‍, വ്യവസായിയായ സജീ നായര്‍,…

റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു

ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്‌ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…