തലവടി കാഞ്ഞിരപള്ളിൽ കുടുംബ യോഗം 51-ാം വാർഷിക സമ്മേളനം നടന്നു

റാന്നി: തലമുറകളായി ക്രിസ്തീയ കുടുംബങ്ങളിൽ അനുഷ്ഠിച്ചുവന്നിരുന്ന പതിവുകളുടെ തെറ്റുകൾ വർദ്ധിച്ചുവരുന്ന കാലഘട്ടമാണെന്നും ഇളം തലമുറയെ ആത്മീയയിലേക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരായും നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് മാർത്തോമാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സ്ഫ്റഗൻ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം 51-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സന്ധ്യാ – പ്രഭാത പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണമെന്നും ദൈവവചന ധ്യാനം ശീലമാക്കണമെന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കുടുംബയോഗം പ്രസിഡന്റ്‌ റവ. പ്രെയ്സ് തൈപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ആമുഖ പ്രസംഗം നടത്തി. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നന്മയുള്ള സമൂഹം സൃഷ്ടിക്കുവാൻ കുടുംബാംഗങ്ങൾ പങ്കാളികളാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍…

പഞ്ചാബിലെ ബട്ടിൻഡയിൽ ബസ്സപകടം; എട്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബട്ടിൻഡ: ഡിസംബർ 27 വെള്ളിയാഴ്ച ഇവിടെ ഒരു സ്വകാര്യ ബസ് പാലത്തിൻ്റെ റെയിലിംഗിലൂടെ ഇടിച്ച് ഏതാനും അടി താഴെയുള്ള അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 45-ലധികം യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് ജീവന്‍ സിങ്‌വാല ഗ്രാമത്തിലെ ലസാറ ഡ്രെയിനിൽ വീണതെന്ന് അധികൃതർ പറഞ്ഞു. തൽവണ്ടി സാബോയിൽ നിന്ന് ബതിന്ഡയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ സഹായിക്കാൻ നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പോലീസും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും സ്ഥലത്തെത്തി സഹായം എത്തിക്കാൻ എത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്തെ കാലാവസ്ഥ മോശമായിരുന്നെങ്കിലും അപകടത്തിൻ്റെ…

ഡോ. മൻമോഹൻ സിംഗ്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ

കോഴിക്കോട്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ പ്രത്യേക ശ്രദ്ധ നൽകിയ അദ്ദേഹം തന്റെ ഭരണകാലത്ത് ഒട്ടനവധി പദ്ധതികൾ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. സച്ചാർ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുർഷിദാബാദ് സെന്ററുകൾ, എൻ സി പി യു എൽ ഉൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനായി കൃത്യമായ ലക്ഷ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. കൂടിക്കാഴ്ചകളിൽ മർകസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ വലിയ താത്പര്യത്തോടെ നോക്കിക്കണ്ട അദ്ദേഹം ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുകയുണ്ടായി. ആഗോള വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്തി. സാമ്പത്തിക ശാസ്ത്രത്തിൽ വലിയ പരിജ്ഞാനമുള്ള വ്യക്തിയെന്ന നിലയിൽ തന്റെ കഴിവും…

തലവടി സിഎംഎസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സിന്റെ പ്രതിഷ്ഠ ചടങ്ങ് നടത്തി; പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

എടത്വ: ഇനി കുരുന്നുകൾക്ക് കുട്ടിക്കളരിയിൽ പഠനവും ഉല്ലാസവേളകളും ഒരുമിച്ച്. തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ പ്രീ പ്രൈമറി നേഴ്സറി സ്കൂളായ വണ്ടർ ബീറ്റ്സ് കുഞ്ഞുങ്ങളുടെ മാനസീക ഉല്ലാസത്തിനും പഠനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ കൊണ്ട് സജ്ജമാണ്. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള പതാക ഉയർത്തിയതിന് ശേഷം നടന്ന പ്രതിഷ്ഠ ചടങ്ങിന് പൂർവ്വ വിദ്യാർത്ഥിയും സിഎസ്ഐ സഭാ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടർ ബീറ്റീസിലേക്ക് തലവടി സിഎംഎസ് ഹൈസ്ക്കൂൾ എസ്എസ്എൽസി ആദ്യ ബാച്ച് സംഭാവന ചെയ്ത എക്സ്പ്ലോറർ കിഡ്‌സ് ലാപ്‌ടോപ്പ് സജി ഏബ്രഹാം കൈമാറി. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, ട്രഷറാർ എബി മാത്യു…

എം ടി – ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് : ജോർജ് തുമ്പയിൽ

രണ്ടായിരത്തി മൂന്നിലാണത്. ‘മലയാളം പത്ര’ത്തിന്റെ കറസ്‌പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എം ടി ക്ക് അന്ന് 70 വയസായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത് . പിൻവിളി കേൾക്കാത്ത കാലം എം ടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം പോലെ എം ടിയുടെ ഹൃദയം കണ്ടറിഞ്ഞ ഒരുപിടി എഴുത്തുകാരുടെ ആവിഷ്കാരമായി ഒരു സപ്തതി സമ്മാനം. ലിപി ബുക്സിന്റെ ബാനറിൽ ബുക് മാർക്ക് തിരുവനന്തപുരത്തിന്റേതായി പുറത്തുവന്ന പുസ്തകം. അജീഷ് ചന്ദ്രൻ (കോട്ടയം) വേണ്ട സംവിധാന സഹായങ്ങൾ ചെയ്തുതന്നു. എം ടി യെ തൊട്ടറിഞ്ഞ്, കൂടെ നിന്ന് കഥ പറഞ്ഞും കേട്ടും രൂപപ്പെടുത്തിയ കാലം മായ്ക്കാത്ത ഓർമകളുടെ അക്ഷരച്ചെപ്പ് . ഘടികാരത്തിന്റെ സ്നിഗ്ധ മർമരം പോലെ അക്ഷരങ്ങളാൽ കെട്ടിപ്പൊക്കിയ ഒരു ജീവിതത്തിന്റെ സമ്പൂർണമായ ആവിഷ്കാരമായി അന്നത് തളരിത ഹൃദയങ്ങളിൽ കുളിർമ…

ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്

മന്ത്രയുടെ സ്ഥാപക അംഗവും ചിക്കാഗോയിലെ മെഡിക്കൽ രംഗത്ത് മികവ് തെളിയിച്ച പീഡിയാട്രീഷ്യനുമായ ഡോക്ടർ നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക് വരുന്നു. മന്ത്ര ഇല്ലിനോയ് വിസ്കോൻസിൻ റീജിയൻ പ്രസിഡന്റ്‌ ആയി ശ്രീമതി നിഷയെ തിരഞ്ഞെടുത്ത തായി പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ അറിയിച്ചു നോർത്ത് അമേരിക്കൻ മലയാളി ഹൈന്ദവ സമൂഹത്തിന്റെ കൂട്ടായ്മയായ മന്ത്രയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഒരു വ്യാഴവട്ടക്കാലം അമേരിക്കയിലെ ഹൈന്ദവസമൂഹത്തിന്റെ നേർക്കാഴ്ച്ചയായ ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ അധ്യക്ഷനും ശ്രേഷ്ഠമായ ഭാരതീയ സംസ്കാരവും അറിവും അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളിലൂടെ മാതൃകാ പരമായ പ്രവർത്തനം കാഴ്ച വച്ച ശ്രീ ജയചന്ദ്രന്റെ പുത്രിയാണ് ഡോക്ടർ നിഷാ ചന്ദ്രൻ. കഴിഞ്ഞ പത്ത് വർഷമായി ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ നിഷ, പിതാവിനൊപ്പം ഹൈന്ദവ കലാ-സാംസ്‌കാരിക മേഖലയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച് വരുകയാണ്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ…

ഡാലസ് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിന്റെ ധനസഹായം കേരളത്തിലെ വിവിധ കാരൂണ്യ പദ്ധതികള്‍ക്ക്

ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിലെ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു സമാഹരിച്ച ധനസഹായം ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് കേരളത്തിലെ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ടോം കണ്ണന്താനത്തിനും സിഎംഐ സഭാംഗമായ ഷിജോ ചുരക്കലിനും ഇര്‍വിംഗ് ഇന്‍ഡ്യ വണ്‍ഓവണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൈമാറി. ഇടുക്കിയില്‍ ഫാ. ജിജോ കുര്യന്റെ നേത്യത്വത്തില്‍ ഭവനരഹിതര്‍ക്കായി നടത്തുന്ന നാടുകാണി ഭവനദാന പദ്ധതിക്കായും പാലക്കാട് പാലന ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലസീസ് സെന്ററിനുവേണ്ടിയും അമ്പതു ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ഇതോടൊപ്പം വൈദീകവിദ്യാര്‍ത്ഥികളുടെ പഠനസഹായവും കൈമാറി. ആധുനീക കാലഘട്ടത്തില്‍ ദേവാലയങ്ങളിലെ ആഘോഷങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഇടവക പെരുന്നാളുകള്‍ക്ക് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ഈ തിരുനാള്‍ ഒരു മാത്യകയാകണമെന്ന് മാര്‍ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. എഴുപത്തിരണ്ടു സഭാംഗങ്ങള്‍ സംയുക്തമായി ചേര്‍ന്നു നേതൃത്വമേകിയ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത് ജോജോ കോട്ടയ്ക്കലും…

സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനു ഡാലസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകന്നു

ഡാളസ് :പ്രശസ്ത സിനിമ സീരിയൽ നടൻ പ്രേം പ്രകാശിനെ ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് നൽകന്നു  ഇന്ത്യ കൾച്ചറൽ എഡ്യൂക്കേഷൻ സെൻറർ ,കേരള അസോസിയേഷൻ ഓഫ് ഡാളസ് ചേർന്നാണ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നടൻ പ്രേം പ്രകാശിന് ജനുവരി നാലിനു നടക്കുന്ന പ്രത്യേക ചടങ്ങിൽ നൽകന്നത് മലയാള സിനിമ സീരിയൽ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആണ് ഈ പുരസ്കാരം .കഴിഞ്ഞ 56 വർഷമായി  നിർമ്മാതാവ്, നടൻ ,ഗായകൻ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇരുപതോളം പ്രശസ്ത സിനിമകളും ഇരുപത്തിയഞ്ചോളം സീരിയലുകളും  നൂറിൽ പരം സിനിമകളിൽ അഭിനയിക്കുകയും 25 സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തു. ഒരു പിന്നണി ഗായകൻ കൂടിയാണ് ശ്രീ പ്രകാശ് . അദ്ദേഹത്തിന് ഇതിനോടകം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് പ്രശസ്ത സിനിമ നടൻ ജോസ് പ്രകാശ് സഹോദരനാണ് കറിയാച്ചൻ എന്ന പേരിലുള്ള പ്രേംപ്രകാശ് .അദ്ദേഹം ചീഫ് ഗസ്റ്റ്…

കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാലസ് : അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തി പത്രവും 2025 മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. പൊതുനിബന്ധനകൾ 1. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ് 2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം . 2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. 3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌. 4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. 5.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി…