കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു . സെയിന്റ് പോൾസ് മാർത്തോമാ പാരിഷ് ബഹ്റൈൻ വികാരി റവറന്റ് ഫാദർ മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, മുൻ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ , കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ക്രിസ്മസ് ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. തുടർന്ന് കെപിഎ കരോൾ ടീം ലീഡേഴ്സ് സെൻട്രൽ…
Day: December 29, 2024
ദക്ഷിണ കൊറിയയിൽ വിമാനാപകടം: 179 പേർ മരിച്ചു; 2 പേരെ ജീവനോടെ കണ്ടെത്തി
ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 പേരുടെ ജീവൻ അപഹരിച്ചപ്പോൾ 2 പേർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷി ഇടിച്ചതും പ്രതികൂല കാലാവസ്ഥയും മൂലമാകാം അപകടമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അപകടകാരണം അന്വേഷിക്കാൻ വിദഗ്ധ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിയോൾ, ദക്ഷിണ കൊറിയ: 181 പേരുമായി ബാങ്കോക്കിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് പറന്ന ജെജു എയർ വിമാനം ഞായറാഴ്ച ലാൻഡിംഗിനിടെ തകർന്ന് 179 പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് പേരെ മാത്രമേ ജീവനോടെ പുറത്തെടുക്കാനായുള്ളൂ. ബാങ്കോക്കിൽ നിന്ന് മ്യൂൻ എയർപോർട്ടിലേക്ക് പറന്ന ജെജു എയറിൻ്റെ ബോയിംഗ് 737-800 വിമാനം രാവിലെ 9:00 മണിക്ക് (0000 ജിഎംടി) ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമത്തിനിടെ ഒരു പക്ഷി ഇടിച്ചാണ് അപകടമുണ്ടായത്. പൈലറ്റ് മുന്നറിയിപ്പ് നൽകിയപ്പോൾ, ലാൻഡിംഗ് ഗിയർ സജീവമാക്കാതെ “ബെല്ലി ലാൻഡിംഗിന്” ശ്രമിച്ചതായി കാണിക്കുന്ന വീഡിയോയിൽ അദ്ദേഹം വീണ്ടും…
“അപ്പൻകാപ്പിലെ ഊരുത്സവം രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ട്” തടഞ്ഞത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: നിലമ്പൂർ അപ്പൻകാപ്പ് ആദിവാസി ഊരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡിസംബർ 28 ശനിയാഴ്ച നടത്താനിരുന്ന ഊരുത്സവമാണ് പരിപാടിയുടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അന്യായമായി തടഞ്ഞത്. ആഴ്ചകൾക്ക് മുൻപേ തന്നെ ഊരു മൂപ്പൻ ഉൾപ്പടെയുള്ളവരുമായി സംസാരിച്ചു തീരുമാനിച്ച പരിപാടി അപ്പോൾ തന്നെ എസ് സി / എസ് ടി പ്രൊമോട്ടറെയും ഫോറസ്റ്റ് ഓഫീസർ ഉൾപ്പടെയുള്ളവരെയും അറിയിച്ചതും അവരൊക്കെയും സമ്മതം അറിയിച്ചതുമാണ്. എന്നാൽ പരിപാടി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ് വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥർ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും പരിപാടി ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു, പരിപാടി നടത്തിയാൽ നേതാക്കളെയുൾപ്പെടെ അറസ്റ്റ് ചെയ്യുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഈ നടപടി ജനാധിപത്യ വിരുദ്ധവും സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ…
നക്ഷത്ര ഫലം (29-12-2024 ഞായര്‍)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാന്‍ സാധ്യത. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടായേക്കാം. അടുത്ത ബന്ധുക്കള്‍ക്ക് രോഗം പിടിപെടും. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നതായിരിക്കും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ദിവസം മുഴുവന്‍ സന്തോഷത്തിലും ഉത്സാഹത്തിലും കാണപ്പെടും. തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവക്കും. പ്രിയപ്പെട്ടവർക്കൊപ്പം ആഹ്ളാദകരമായ സമയം ചെലവിടും. പങ്കാളിയുടെ പിന്തുണ ഉണ്ടാവും. ആത്മീയതയിലേക്ക് തിരിയും. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യം ശ്രദ്ധിയ്ക്കണം. വൃശ്ചികം: മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും…
വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് ഓർമ്മകൾ പങ്കുവെച്ച് സംതൃപ്തിയോടെ അവർ മടങ്ങി
തലവടി: രണ്ട് നൂറ്റാണ്ടോളം വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്ന് നല്കിയ തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി. അന്തരിച്ച മുൻ പ്രധാനമന്തി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായര്‍, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്കി. കൺവീനർ അഡ്വ. എം.ആർ സുരേഷ്കുമാർ, അഡ്വ. ഐസക്ക് രാജു, സ്ക്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, വണ്ടർ…
ഏറ്റവും കൂടുതൽ കാലം ജീവിച്ച മുന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ 100-ാം വയസ്സിൽ അന്തരിച്ചു
ജോര്‍ജിയ: അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന പ്രസിഡൻ്റ് ജിമ്മി കാർട്ടർ 100-ാം വയസ്സിൽ അന്തരിച്ചു. ജോർജിയയിലെ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 100 വയസ്സുണ്ടെന്ന് കാർട്ടർ സെൻ്റർ അറിയിച്ചു. ലളിതമായ ജീവിതത്തിനും മനുഷ്യത്വപരമായ സേവനങ്ങൾക്കും പേരുകേട്ട കാർട്ടർ 1977 മുതൽ 1981 വരെ യു എസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ ഭരണത്തിനുശേഷം, കാർട്ടർ സെൻ്റർ സ്ഥാപിച്ചുകൊണ്ട് മനുഷ്യാവകാശങ്ങൾക്കും ആഗോള സമാധാനത്തിനും അഭൂതപൂർവമായ സംഭാവനകൾ അദ്ദേഹം നൽകി. ലാളിത്യത്തിൻ്റെയും സേവനത്തിൻ്റെയും പ്രചോദനത്തിൻ്റെയും പ്രതീകമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. ജോർജിയയിൽ നിന്നുള്ള സത്യസന്ധനായ നിലക്കടല കർഷകനായ ജിമ്മി കാർട്ടർ, മോശം സമ്പദ്‌വ്യവസ്ഥയോടും ഇറാൻ ബന്ദി പ്രതിസന്ധിയോടും യുഎസ് പ്രസിഡന്റായി പോരാടി. എന്നാൽ, ഇസ്രായേലും ഈജിപ്തും തമ്മിൽ സമാധാനം സ്ഥാപിക്കുകയും പിന്നീട് തൻ്റെ മാനുഷിക പ്രവർത്തനത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തു. ഞങ്ങളുടെ സ്ഥാപകൻ, മുൻ പ്രസിഡൻ്റ് ജിമ്മി…
2024-ലേക്ക് ഒരു തിരിഞ്ഞു നോട്ടം: ജോര്‍ജ്ജ് ഓലിക്കല്‍
മാനവ ചരിത്രത്തില്‍ നിന്ന് ഒരു വര്‍ഷത്തെ കൂടി പിന്നിലാക്കി കൊണ്ട് ലോകം പുതിയൊരു വര്‍ഷത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ 2024 ലേക്ക് ഒരു തിരനോട്ടം നടത്തുകയാണ്. ഇന്റര്‍നെറ്റും, ടിക്ടോക്കും, സോഷ്യല്‍ മീഡിയകളും, എ.ഐയും മറ്റ് സാങ്കേതിക വിദ്യകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്താധാരയില്‍ സമൂലമായ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വിജ്ഞാന വിസ്പ്പോടനങ്ങള്‍ മനുഷ്യജീവിതങ്ങളെ ആയാസകരമാക്കുന്നതിലുപരി അശാന്തിയും അസ്സമാധാനവും ഉണ്ടാക്കിയ വര്‍ഷമായിരുന്നു 2024. ഒന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ലോകമന:സ്സാഷിയെ പിടിച്ചു കുലുക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് 2024 സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മതങ്ങള്‍ മനുഷ്യരെ സന്മാര്‍ഗ്ഗത്തിലേയ്ക്കും, സമാധാനത്തിലേയ്ക്കും നയിക്കാനായി രുപം കൊണ്ടതാണ്. എന്നാല്‍ ലോകത്തിലെ പ്രബല മതങ്ങളുടെ ഉല്‍ഭവസ്ഥാനങ്ങൾ ഇന്ന് അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്. മതത്തിന്റെയും ദൈവങ്ങളുടെയും പേരിലാണ് ലോകത്തിന്ന് ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും നടക്കുന്നുന്നത്. ഇത് തികച്ചും…
ടെക്‌സാസിലും മിസിസിപ്പിയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ 2 മരണം
ഹൂസ്റ്റൺ : ടെക്‌സാസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ നിരവധി ചുഴലിക്കാറ്റുകൾ വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും വാഹനങ്ങൾ മറിഞ്ഞുവീഴുകയും ചെയ്‌തതിനെ തുടർന്ന് കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹ്യൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവർപൂൾ പ്രദേശത്ത് ഒരാൾ മരിച്ചു, നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് മാഡിസൺ പോൾസ്റ്റൺ പറഞ്ഞു. ഹ്യൂസ്റ്റൺ പ്രദേശത്ത് കുറഞ്ഞത് ആറ് ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടായതായും ലിവർപൂളിനും ഹിൽക്രെസ്റ്റ് വില്ലേജിനും ആൽവിനും ഇടയിൽ കൗണ്ടിയിൽ “ഒന്നിലധികം ടച്ച്ഡൗൺ പോയിൻ്റുകൾ” ഉണ്ടെന്നും പോൾസ്റ്റൺ പറഞ്ഞു. ഇതുവരെ പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടത്തിൻ്റെ വ്യാപ്തി നിർണ്ണയിക്കാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഹൂസ്റ്റണിൻ്റെ വടക്ക്, കാറ്റിയിലും പോർട്ടർ ഹൈറ്റ്‌സിലും മൊബൈൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു, അവിടെ ഒരു ഫയർ സ്റ്റേഷൻ്റെ വാതിലുകൾ തകർന്നതായി…
റ്റി. എം. വർഗീസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യൂവിൻ്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗ്ഗീസ്.ഡാളസിൽ അന്തരിച്ചു. 1986 ൽ ന്യൂയോർക്കിൽ വന്ന വർഗ്ഗീസും കുടുംബവും ഗവൺമെൻറ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014 ൽ ഡാളസിൽ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു. ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗ്ഗീസ് കരോൾട്ടൻ ബഥേൽ റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു. സഹധർമ്മിണി അന്നമ്മ കണ്ണേത്ത് കുടുംബമാണ്. മക്കൾ: ബ്ലിസ്, ബ്ലെസ്. പൊതുദർശനം : 29th Sunday 5pm & Monday 9am. 13930 Distribution way Farmers branch.Tx.75234 on 29th Sunday @5pm Funeral service: Furneaux cemetery 3650 Cemetery Hill road, Carrollton.Tx.75007 on 30th Monday 12.30.pm വാർത്ത: രാജു…